പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യയിലേക്ക്; ഇറാൻ പ്രധാനമന്ത്രിയായി കൂടിക്കാഴ്ച്ച നടത്തിയേക്കും | PM Narendra Modi To Visit Russia Kazan to attend 16th BRICS summit from October 22 Malayalam news - Malayalam Tv9

PM Modi Visit Russia: പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യയിലേക്ക്; ഇറാൻ പ്രധാനമന്ത്രിയായി കൂടിക്കാഴ്ച്ച നടത്തിയേക്കും

PM Modi Visit Russia For 16th BRICS summit: പുടിന്റെ അദ്ധ്യക്ഷതയിൽ നടക്കുന്ന ഉച്ചകോടിയിൽ ബ്രസീൽ, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളിലെ പ്രതിനിധികൾ പങ്കെടുക്കും. ചൈനീസ് പ്രസിഡന്റ് ഷി ജിൻ പിങ് ഉൾപ്പെടെ ഉച്ചകോടിയിൽ പങ്കെടുക്കുന്നുണ്ട്.

PM Modi Visit Russia: പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യയിലേക്ക്; ഇറാൻ പ്രധാനമന്ത്രിയായി കൂടിക്കാഴ്ച്ച നടത്തിയേക്കും

പ്രധാനമന്ത്രി നരേന്ദ്ര മോദി (Image Credits: PTI)

Published: 

22 Oct 2024 00:09 AM

ന്യൂഡൽഹി: 16-ാമത് ബ്രിക്സ് ഉച്ചകോടിയിൽ (BRICS summit) പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യയിലേക്ക് (PM Modi Visit Russia). മോദിയും ഇറാനിയൻ പ്രധാനമന്ത്രി മസൂദ് പെസഷ്കിയനുമായി റഷ്യയിൽ കൂടിക്കാഴ്ച നടക്കുമെന്നും റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. ഇറാൻ-ഇസ്രയേൽ സംഘർഷം രൂക്ഷമായി തുടരു‌ന്നതിനിടെയാണ് ഇരുവരും തമ്മിൽ കൂടിക്കാഴ്ച നടത്താൻ ഒരുങ്ങുന്നത്. കസാനിൽ ഒക്ടോബർ 22, 23 എന്നീ തീയതികളിലായാണ് ബ്രിക്സ് ഉച്ചകോടി നടക്കുക.

റഷ്യൻ പ്രസിഡന്റ് വ്ളാഡിമർ പുടിന്റെ ക്ഷണപ്രകാരമാണ് പ്രധാനമന്ത്രി റഷ്യയിലേക്കെത്തുന്നത്. സന്ദർശനത്തിന്റെ ഭാ​ഗമായി പുടിനുമായും മോദി കൂടിക്കാഴ്ച നടത്തിയേക്കും. പുടിന്റെ അദ്ധ്യക്ഷതയിൽ നടക്കുന്ന ഉച്ചകോടിയിൽ ബ്രസീൽ, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളിലെ പ്രതിനിധികൾ പങ്കെടുക്കും. ചൈനീസ് പ്രസിഡന്റ് ഷി ജിൻ പിങ് ഉൾപ്പെടെ ഉച്ചകോടിയിൽ പങ്കെടുക്കുന്നുണ്ട്. എന്നാൽ ചൈനീസ് പ്രസിഡന്റുമായി പ്രധാനമന്ത്രി മോദി കൂടിക്കാഴ്ച നടത്തുമോ എന്ന കാര്യത്തിൽ വ്യക്തത ലഭിച്ചിട്ടില്ല.

അതിനിടെ ബ്രിക്സ് ഉച്ചകോടിയ്ക്ക് മുമ്പ് തന്നെ ലഡാക്ക് അതിർത്തിയിൽ പട്രോളിങ് നടത്താൻ ഇന്ത്യയും ചൈനയും തമ്മിൽ ധാരണയായിയിരുന്നു. ഇത് രണ്ടാം തവണയാണ് ഈ വർഷം മോദി റഷ്യ സന്ദർശിക്കുന്നത്. 22-ാമത് ഇന്ത്യ-റഷ്യ വാർഷിക ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി മോദി റഷ്യ സന്ദർശിച്ചിരുന്നു. റഷ്യയുടെ പരമോന്നത സിവിലിയൻ ബഹുമതിയായ ഓർഡർ ഓഫ് സെൻ്റ് ആൻഡ്രൂ ദി അപ്പോസ്തൽ നൽകി മോദിയെ അവിടെവച്ച് അദരിക്കുകയും ചെയ്തിരുന്നു.

ആഗോള വികസനത്തിനും സുരക്ഷയ്ക്കും ബഹുസ്വരതയെ ശക്തിപ്പെടുത്തുക എന്നതാണ് ബ്രിക്സ് ഉച്ചകോടിയുടെ പ്രമേയം. ഉച്ചകോടിയിലൂടെ ആരംഭിച്ച സംരംഭങ്ങളുടെ പുരോ​ഗതികൾ നേതാക്കൾ വിലയിരുത്തും. കൂടാതെ രാജ്യങ്ങൾ തമ്മിലുള്ള സഹകരണം ശക്തമാക്കുന്നതിനായുള്ള വിവിധ വശങ്ങളും ഉച്ചകോടിയിൽ ചർച്ച ചെയ്യുമെന്നാണ് വിവരം. ലോകരാജ്യങ്ങൾ നേരിടുന്ന പ്രശ്നങ്ങളെ കുറിച്ച് ചർച്ച ചെയ്യുന്നതിനുള്ള ഒരു പ്രധാന വേദിയായിരിക്കും ബ്രിക്സ് ഉച്ചകോടിയെന്ന് വിദേശകാര്യ മന്ത്രാലയം പറഞ്ഞു.

Related Stories
Happy Birthday Amit Shah: ‌ഇന്ത്യൻ രാഷ്ട്രീയത്തിലെ ചാണക്യൻ; അമിത് ഷായ്ക്ക് ഇന്ന് ഷഷ്ഠി പൂർത്തി
Amit Shah Birthday Special: രാജ്യത്തിൻ്റെ ‘നെടുംതൂൺ’, നിർണായക ബില്ലുകൾക്ക് പിന്നിലെ കരങ്ങൾ; 60ൻ്റെ നിറവിൽ ആഭ്യന്തര മന്ത്രി
Jammu Kashmir Terror Attack: ജമ്മു കശ്മീർ ആക്രമണം; ഉത്തരവാദിത്തം ഏറ്റെടുത്ത് പാകിസ്താൻ തീവ്രവാദ സംഘടന
Viral Video: നദിക്ക് കുറുകെ കുഞ്ഞുങ്ങളുമായി പോകുന്ന സിംഹത്തിന്റെ വീഡിയോ വൈറല്‍
Gurpatwant Singh Pannun: വിമാനങ്ങൾക്ക് ബോംബ് ഭീഷണി തുടർക്കഥ; എയര്‍ ഇന്ത്യയില്‍ യാത്ര ചെയ്യരുതെന്ന് ഖലിസ്ഥാൻ വിഘടനവാദി നേതാവ്
Flights Bomb Threats: വിമാനങ്ങൾക്ക് ബോംബ് ഭീഷണി; നോ ഫ്ലൈ ലിസ്റ്റിൽ പെടുത്തുന്നതടക്കം ശക്തമായ നടപടികളിലേക്ക് കേന്ദ്രം
പന നൊങ്ക് ഇനി വാങ്ങാതെ പോവരുത്! ​ആരോ​ഗ്യ ഗുണങ്ങൾ ചില്ലറയല്ല
വെണ്ടയ്ക്ക ആട്ടിൻ സൂപ്പിനു തുല്യം, അറിയാം ​ഗുണങ്ങൾ...
ബുദ്ധിയെ ഉഷാറാക്കാം.. ക്യാരറ്റ് കഴിച്ചാൽമതി
വേറെങ്ങും പോവേണ്ട അടുക്കളയിലുണ്ട് കൊളസ്‌ട്രോളിനുള്ള മരുന്ന്‌