5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Narendra Modi: വണ്ടിപാന്ത്രന്മാരേ ഇതിലേ, ഇതിലേ!; ഭാരത് മൊബിലിറ്റി ഗ്ലോബൽ എക്സ്പോ ഇന്ന് മുതൽ; പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും

Narendra Modi To Inaugurate Bharat Mobility Global Expo 2025: ഭാരത് മൊബിലിറ്റി ഗ്ലോബൽ എക്സ്പോ 2025 പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. ജനുവരി 17 രാവിലെ 10.30 ന് ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ വച്ചാണ് ഉദ്ഘാടനം.

Narendra Modi: വണ്ടിപാന്ത്രന്മാരേ ഇതിലേ, ഇതിലേ!; ഭാരത് മൊബിലിറ്റി ഗ്ലോബൽ എക്സ്പോ ഇന്ന് മുതൽ; പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും
ഭാരത് മൊബിലിറ്റി ഗ്ലോബൽ എക്സ്പോ, നരേന്ദ്ര മോദി
abdul-basith
Abdul Basith | Published: 17 Jan 2025 08:52 AM

ഭാരത് മൊബിലിറ്റി ഗ്ലോബൽ എക്സ്പോ 2025 ഇന്ന് മുതൽ. ഇന്ത്യയിലെ ഏറ്റവും വലിയ മൊബിലിറ്റി എക്സ്പോയാണ് ഭാരത് മൊബിലിറ്റി ഗ്ലോബൽ എക്സ്പോ 2025. ജനുവരി 17 രാവിലെ 10.30ന് ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് എക്സ്പോ ഉദ്ഘാടനം ചെയ്യുക. വണ്ടിപ്രാന്തന്മാരുടെ ഉത്സവമാണ് ഭാരത് മൊബിലിറ്റി ഗ്ലോബൽ എക്സ്പോ.

ജനുവരി 17 മുതൽ 22 വരെയാണ് എക്സ്പോ. മൂന്ന് വ്യത്യസ്ത വേദികളിലായി പരിപാടി നടക്കും. ന്യൂഡൽഹിയിലെ ഭാരത് മണ്ഡപം, യശോഭൂമി, ഗ്രേറ്റർ നോയിഡയിലെ ഇന്ത്യ എക്സ്പോ സെന്റർ & മാർട്ട് എന്നിവിടങ്ങളാണ് വേദികൾ. ഒരേസമയം ഒൻപതിലധികം ഷോകളാണ് എക്സ്പോയിലുണ്ടാവുക. 20ലധികം കോൺഫറൻസുകളും പവലിയനുകളും ഉണ്ടാവും. മൊബിലിറ്റി മേഖലയിലെ നയങ്ങളും സംരംഭങ്ങളും പ്രദർശിപ്പിക്കുന്നതിനായി സംസ്ഥാന തലത്തിനുള്ള സെഷനുകളും എക്സ്പോയിൽ സംഘടിപ്പിക്കും. വ്യാവസായിക, പ്രാദേശിക തലത്തിലുള്ള സഹകരണമാണ് ഈ സെഷനുകളുടെ ലക്ഷ്യം.

Also Read : നാവികസേനയ്ക്ക് കരുത്തേകാൻ സൂറത്തും നീലഗിരിയും വാഗ്ഷീറും; യുദ്ധക്കപ്പലുകളും അന്തർവാഹിനിയും രാജ്യത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി

വിവിധ വ്യവസായ സ്ഥാപനങ്ങളുടെയും പങ്കാളി സംഘടനകളുടെയും പിന്തുണയോടെ എഞ്ചിനീയറിംഗ് എക്സ്പോർട്ട് പ്രമോഷൻ കൗൺസിൽ ഓഫ് ഇന്ത്യയാണ് ഭാരത് മൊബിലിറ്റി ഗ്ലോബൽ എക്സ്പോ 2025 സംഘടിപ്പിക്കുന്നത്. ഏകദേശം 5 ലക്ഷത്തിലധികം സന്ദര്‍ശകര്‍ എക്സ്പോയിലെത്തുമെന്നാണ് കരുതപ്പെടുന്നത്. ആയിരത്തിലധികം ബ്രാൻഡുകളും 800ലധികം വാഹനഘടക നിർമ്മാതാക്കളും എക്സ്പോയുടെ ഭാഗമാവും. രാജ്യത്തെ വിവിധ ഫോർ വീലർ, ടൂവീലർ നിർമ്മാതാക്കളും എക്സ്പോയിൽ പങ്കെടുക്കും. ടാറ്റ മോട്ടോഴ്സ്, മഹീന്ദ്ര, മാരുതി സുസുക്കി, ഹണ്ടയ്, ടൊയോട്ട, ഇസുസു, കിയ, സ്കോഡ, ഫോക്സ്‌വാഗൻ തുടങ്ങിയ ഇന്ത്യൻ കാർ ബ്രാൻഡുകളൊക്കെ എക്സ്പോയിൽ പങ്കെടുക്കുമെന്നാണ് വിവരം. ഹോണ്ട മോട്ടോര്‍സൈക്കിള്‍സ് ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ, ടിവിഎസ് മോട്ടോര്‍, ഹീറോ മോട്ടോകോര്‍പ്, സുസുക്കി മോട്ടോര്‍സൈക്കിള്‍സ്, ബജാജ് ഓട്ടോ, യമഹ ഇന്ത്യ തുടങ്ങി പ്രമുഖ ടൂവീലര്‍ ബ്രാന്‍ഡുകളും ഓട്ടോ എക്‌സ്‌പോയില്‍ സാന്നിധ്യമറിയിക്കും.

മെഴ്സിഡസ് ബെൻസ്, ഔഡി, ബിഎംഡബ്ല്യു തുടങ്ങിയ വിദേശ, ആഢംബര കാർ ബ്രാൻഡുകളും ഇലക്ട്രിക് വാഹന നിർമ്മാതാക്കളായ ബിവൈഡി (ബിൽഡ് യുവർ ഡ്രീംസ്), വിന്‍ഫാസ്റ്റും എന്നീ ബ്രാൻഡുകളും എക്സ്പോയിൽ പങ്കെടുക്കും. വിയറ്റ്നാമീസ് ഇലക്ട്രിക് വാഹനനിർമ്മാതാക്കളാണ് വിന്‍ഫാസ്റ്റ്. ഇലക്ട്രിക് ഇരുചക്ര വാഹനനിർമ്മാതാക്കളായ ഓല, ഏഥർ തുടങ്ങിയ വിവിധ കമ്പനികളും എക്സ്പോയിൽ പങ്കെടുക്കും. മാരുതി സുസുക്കിയുടെ ആദ്യ ഇലക്ട്രോണിക് വാഹനമായ ഇ വിറ്റാരയാവും എക്സ്പോയിലെ ഹോട്ട് ടോപ്പിക്ക്. ഹണ്ടയ് ക്രെറ്റ ഇവി വേർഷനും എക്സ്പോയിലെ ശ്രദ്ധാകേന്ദ്രമാവുമെന്നാണ് കരുതപ്പെടുന്നത്. ടാറ്റയുടെ ഹാരിയർ ഇവി, സിയറ ഇവി എന്നീ മോഡലുകളും ഇവിടെ പ്രദർശിപ്പിച്ചേക്കും. എംജി സൈബര്‍സ്റ്റര്‍ റോഡ്സ്റ്റര്‍, മിഫ 9, കിയയുടെ EV4 എന്നീ മോഡലുകളും ആഢംബര ചൈനീസ് ഇവി കമ്പനിയായ ബിവൈഡി സീഗള്‍, സീലയണ്‍ എന്നീ ആഗോള മോഡലുകളും അവതരിപ്പിക്കുമെന്നും റിപ്പോർട്ടുകളുണ്ട്. ഭാരത് മൊബിലിറ്റി ഗ്ലോബൽ എക്സ്പോയിൽ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഭാരത് മൊബിലിറ്റിയുടെ ഔദ്യോഗിക വെബ്സൈറ്റ് ആയ www.bharat-mobility.com വഴി ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യണം.