PM Modi Swearing-in Ceremony 2024: കൂടുതൽ കരുത്തോടെ…! മൂന്നാം മോദി സർക്കാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു
PM Modi Swearing-in Ceremony 2024: രാഷ്ട്രപതി ഭവനിൽ നടന്ന ചടങ്ങിൽ ലോക നേതാക്കൾ ഉൾപ്പെടെ നിരവധി പ്രമുഖരാണ് പങ്കെടുത്തത്.
ന്യൂഡൽഹി: നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള എൻഡിഎ സർക്കാർ മൂന്നാം തവണയും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാഷ്ട്രപതി ഭവനിൽ നടന്ന ചടങ്ങിൽ ലോക നേതാക്കൾ ഉൾപ്പെടെ നിരവധി പ്രമുഖരാണ് പങ്കെടുത്തത്.
വൈകുന്നേരം 7.15ന് നടന്ന ചടങ്ങിൽ രാഷ്ട്രപതി ദ്രൗപതി മുർമു നരേന്ദ്രമോദിക്കും പുതിയ മന്ത്രിസഭാംഗങ്ങൾക്കും സത്യ വാചകം ചൊല്ലിക്കൊടുത്തു. പ്രധാനമന്ത്രിക്കൊപ്പം 72 മന്ത്രിമാരാണ് ഇന്ന് സത്യപ്രതിജ്ഞ ചെയ്യുന്നത്. ജവഹർലാൽ നെഹ്റുവിന് ശേഷം ഇത് രണ്ടാമത്തെ പ്രധാമന്ത്രിയാണ് മൂന്നാം തവണ അധികാരത്തിൽ എത്തുന്നത്.
തുടർച്ചയായി മൂന്നാം തവണയാണ് നരേന്ദ്രമോദി അധികാരമേൽക്കുന്നത്. ഇതോടെ ജവഹർലാൽ നെഹറുവിന് ശേഷം തുടർച്ചയായി മൂന്നാം തവണ അധികാരമേൽക്കുന്ന പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദി. മിക്ക രാജ്യങ്ങളുടെ തലവന്മാരും സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുത്തു. നടൻ ഷാരൂഖ് ഖാനും റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയും രാഷ്ട്രപതി ഭവനിലെത്തിയിരുന്നു.
ALSO READ: ‘മണിമുറ്റത്താവണി പന്തല്‍’; താരപ്രഭയില്‍ മുങ്ങുന്ന മൂന്നാം മോദി സര്‍ക്കാര്‍
“ഭരണഘടനാപരമായ കടമ കൊണ്ടാണ് ഞാൻ ഈ പരിപാടിയിൽ പങ്കെടുക്കുന്നത്, ലോക്‌സഭാംഗമായതിനാൽ ഇത് എൻ്റെ കടമയാണ് ” എന്നാണ് ചടങ്ങിൽ പങ്കെടുക്കാനെത്തിയ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പറഞ്ഞത്. കഴിഞ്ഞ മോദി സർക്കാരിൻ്റെ കാലത്ത് നിലവധി വിവാദങ്ങൾക്ക് ഇടയായ വിഷയമായിരുന്നു മാലിദ്വീപിലേത്. അതിനാൽ തന്നെ സത്യപ്രതിജ്ഞാ ചടങ്ങിൽ മാലദ്വീപ് പ്രസിഡൻ്റ് മുഹമ്മദ് മുയിസുവിൻ്റെ വരവ് ഏറെ ശ്രദ്ധേയമായിരുന്നു. ഇതൊരു നല്ല തുടക്കത്തിൻ്റെ സൂചനയെന്നാണ് റിപ്പോർട്ട്.
സഖ്യകക്ഷികളിൽ നിന്ന് 12 പേരാണ് മൂന്നാം മോദി മന്ത്രിസഭയിൽ ഉൾപ്പെട്ടിരിക്കുന്നത്. കേരളത്തിൽ നിന്ന് രണ്ട് മന്ത്രിമാരാണ് ഇത്തവണയുള്ളത്. 24 സംസ്ഥാനങ്ങളിൽ നിന്നുള്ളവർക്കാണ് മന്ത്രിസഭയിൽ പ്രാതിനിധ്യം.
രാജ്നാഥ് സിങ്, അമിത് ഷാ, നിതിൻ ഗഡ്ഗരി, ജെപി നഡ്ഡ, ശിവരാജ് സിംഗ് ചൗഹാൻ, നിർമ്മലാ സീതാരാമൻ, എസ് ജയശങ്കർ, മനോഹർ ലാൽ ഘട്ടർ, എച്ച് ഡി കുമാരസ്വാമി, പീയുഷ് ഗോയൽ, പ്രഹ്ളാദ് ജോഷി, ജുവൽ ഓറം, ഗിരിരാജ് സിംഗ്, അനുപ്രിയ പട്ടേൽ, ജയന്ത് ചൗധരി, ജിതൻ റാം മാഞ്ചി, അശ്വിനി വൈഷ്ണവ്, രാംദാസ് അത്താവലെ, സർബാനന്ദ സോനോവാൾ, ജ്യോതിരാദിത്യ സിന്ധ്യ, ഗിരിരാജ് സിംഗ്, കിരൺ റിജിജു, ഹർദീപ് സിംഗ് പുരി, അന്നപൂർണ്ണ ദേവി, ഗജേന്ദ്ര സിംഗ് ഷെഖാവത്ത്, മൻസുഖ് മാണ്ഡവ്യ, ഡോ വീരേന്ദ്ര കുമാർ, രാജീവ് രഞ്ജൻ സിംഗ്, ധർമ്മേന്ദ്ര പ്രധാൻ, ജി കിഷൻ റെഡ്ഡി, ചിരാഗ് പാസ്വാൻ, സി ആർ പാട്ടീൽ, എന്നിവരാണ് എൻഡിഎ സർക്കാരിലെ കാബിനറ്റ് മന്ത്രിമാർ.
കേന്ദ്ര സഹമന്ത്രിയായി 54-ാമതാണ് സുരേഷ് ഗോപി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്.