PM Modi Swearing-in Ceremony 2024: സുരേഷ് ഗോപിക്ക് ക്യാബിനെറ്റ് പദവി ഇല്ല; സഹമന്ത്രിയാകും
PM Modi Swearing-in Ceremony 2024: സത്യപ്രതിജ്ഞക്കായി കുടുംബ സമേതമാണ് സുരേഷ് ഗോപി ഡൽഹിയിൽ എത്തിയത്.
മൂന്നാം മോദി സർക്കാരിൽ സുരേഷ് ഗോപിക്ക് ക്യാബിനെറ്റ് പദവി ഇല്ല. സഹമന്ത്രിയായാണ് അദ്ദേഹം സ്ഥാനമേൽക്കുക. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തീരുമാനം എന്താണേലും താൻ അത് അനുസരിക്കുമെന്നാണ് ഡൽഹിയിലേക്ക് പുറപ്പെടുന്നതിന് മുമ്പ് സുരേഷ് ഗോപി പറഞ്ഞത്. കേരളത്തിൽ നിന്ന് രണ്ട് മന്ത്രമാർക്കാണ് ഇത്തവണ അവസരം ഉണ്ടായത്. സുരേഷ് ഗോപിയ്ക്കും ജോർജ് കുര്യനും.
സത്യപ്രതിജ്ഞക്കായി കുടുംബ സമേതമാണ് സുരേഷ് ഗോപി ഡൽഹിയിൽ എത്തിയത്. അതേസമയം നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള എൻഡിഎ സർക്കാർ മൂന്നാം തവണയും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാഷ്ട്രപതി ഭവനിൽ നടന്ന ചടങ്ങിൽ ലോക നേതാക്കൾ ഉൾപ്പെടെ നിരവധി പ്രമുഖരാണ് പങ്കെടുത്തത്.
ALSO READ: സുരേഷ് ഗോപിക്കൊപ്പം ജോർജ് കുര്യനും; കേരളത്തിൽ നിന്ന് രണ്ട് കേന്ദ്രമന്ത്രിമാർ
വൈകുന്നേരം 7.15ന് നടന്ന ചടങ്ങിൽ രാഷ്ട്രപതി ദ്രൗപതി മുർമു നരേന്ദ്രമോദിക്കും പുതിയ മന്ത്രിസഭാംഗങ്ങൾക്കും സത്യ വാചകം ചൊല്ലിക്കൊടുത്തു. പ്രധാനമന്ത്രിക്കൊപ്പം 72 മന്ത്രിമാരാണ് ഇന്ന് സത്യപ്രതിജ്ഞ ചെയ്യുന്നത്. ജവഹർലാൽ നെഹ്റുവിന് ശേഷം ഇത് രണ്ടാമത്തെ പ്രധാമന്ത്രിയാണ് മൂന്നാം തവണ അധികാരത്തിൽ എത്തുന്നത്.
തുടർച്ചയായി മൂന്നാം തവണയാണ് നരേന്ദ്രമോദി അധികാരമേൽക്കുന്നത്. ഇതോടെ ജവഹർലാൽ നെഹറുവിന് ശേഷം തുടർച്ചയായി മൂന്നാം തവണ അധികാരമേൽക്കുന്ന പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദി. മിക്ക രാജ്യങ്ങളുടെ തലവന്മാരും സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുത്തു. നടൻ ഷാരൂഖ് ഖാനും റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയും രാഷ്ട്രപതി ഭവനിലെത്തിയിരുന്നു.
കഴിഞ്ഞ മോദി സർക്കാരിൻ്റെ കാലത്ത് നിലവധി വിവാദങ്ങൾക്ക് ഇടയായ വിഷയമായിരുന്നു മാലിദ്വീപിലേത്. അതിനാൽ തന്നെ സത്യപ്രതിജ്ഞാ ചടങ്ങിൽ മാലദ്വീപ് പ്രസിഡൻ്റ് മുഹമ്മദ് മുയിസുവിൻ്റെ വരവ് ഏറെ ശ്രദ്ധേയമായിരുന്നു. ഇതൊരു നല്ല തുടക്കത്തിൻ്റെ സൂചനയെന്നാണ് റിപ്പോർട്ട്.