5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyWeb StoryPhoto

PM Modi Swearing-in Ceremony Live : സഹമന്ത്രിമാരായി സുരേഷ് ഗോപിയും ജോർജ് കുര്യനും; മൂന്നാം മോദി സർക്കാർ അധികാരമേറ്റൂ

Central Government Formation Live News Updates in Malayalam : തൃശൂരിൻ്റെ നിയുക്ത എംപിയായ സുരേഷ് ഗോപിക്കൊപ്പം ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി ജോർജ് കുര്യനുമാണ് കേരളത്തിൽ നിന്നും മൂന്നാം നരേന്ദ്ര മോദി സർക്കാരിൽ ഇടം നേടിയിരിക്കുന്നത്. മൂന്നാം എൻഡിഎ സർക്കാരിൻ്റെ പ്രധാന വകുപ്പുകൾ കൈകാര്യം ചെയ്യുന്നത് ബിജെപി തന്നെയാണ്

jenish-thomas
Jenish Thomas | Updated On: 09 Jun 2024 23:20 PM
PM Modi Swearing-in Ceremony Live : സഹമന്ത്രിമാരായി സുരേഷ് ഗോപിയും ജോർജ് കുര്യനും; മൂന്നാം മോദി സർക്കാർ അധികാരമേറ്റൂ
പ്രധാനമന്ത്രി നരേന്ദ്ര മോദിയും രാജ്നാഥ് സിങ്ങും (Image Courtesy : PM Narendra Modi X)

PM Narendra Oath Ceremony Live Updates : മൂന്നാമൂഴത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി സത്യപ്രതിജ്ഞ ചൊല്ലി അധികാരമേറി. ഇന്ന് വൈകീട്ട് 7.15-ന് രാഷ്ട്രപതി ഭവനിൽ ആരംഭിച്ച ചടങ്ങിൽ നരേന്ദ്ര മോദിയും മറ്റ് മന്ത്രിമാരുടെയും സത്യപ്രതിജ്ഞ ചൊല്ലി അധികാരത്തിലെത്തിയത്. കേരളത്തില്‍ നിന്നുള്ള ഏക ബി.ജെ.പി എം.പിയായ സുരേഷ് ഗോപി സഹമന്ത്രിയായി സത്യപ്രതിജ്ഞ ചുമതലയേറ്റു. ഒപ്പം ജോർജ് കുര്യനും ഇന്ന് സത്യപ്രതിജ്ഞ ചെയ്തു. മറ്റ് മന്ത്രിസ്ഥാനം സംബന്ധിച്ച് പ്രധാന സഖ്യകക്ഷികളായ തെലുങ്ക് ദേശം പാര്‍ട്ടിയുമായും നിതീഷ് കുമാറുമായും ബിജെപി ധാരണയില്‍ എത്തി. വിദേശ പ്രതിനിധികളടക്കം പല പ്രമുഖരും ചടങ്ങിനെത്തി. ശ്രീലങ്ക, മാലിദ്വീപ്, എന്നിവിടങ്ങളിലെ പ്രസിൻ്റുമാരും ബംഗ്ലാദേശ്, മൗറീഷ്യസ്, നേപ്പാള്‍, ഭൂട്ടാന്‍ എന്നീ രാജ്യങ്ങളിലെ പ്രധാനമന്ത്രിമാരും മൂന്നാം എൻഡിഎ സർക്കാർ അധികാരം മേൽക്കുന്ന ചടങ്ങില്‍ അതിഥികളായി എത്തി

LIVE NEWS & UPDATES

The liveblog has ended.
  • 09 Jun 2024 11:18 PM (IST)

    George Kurian Oath Ceremony : ജോർജ് കുര്യൻ സത്യപ്രതിജ്ഞ ചെയ്യുന്നു

    മൂന്നാം എൻഡിഎൻ സർക്കാരിൻ്റെ മന്ത്രിസഭയിൽ സഹമന്ത്രിയായി ജോർജ് കുര്യാൻ സത്യപ്രതിജ്ഞ ചെയ്യുന്നു

     

  • 09 Jun 2024 09:53 PM (IST)

    PM Modi Oath Ceremony : മൂന്നാം മോദി സർക്കാരിൻ്റെ സത്യപ്രതിജ്ഞ ചടങ്ങ് പൂർത്തിയായി

    മൂന്നാം എൻഡിഎ സർക്കാരിൻ്റെ മന്ത്രിസഭയിലേക്കുള്ള അംഗങ്ങളുടെ സത്യപ്രതിജ്ഞ പൂർത്തിയായി. വകുപ്പുകൾ ഉടൻ അറിയാം

  • 09 Jun 2024 09:48 PM (IST)

    George Kurian Oath Ceremony : ജോർജ് കുര്യൻ സത്യപ്രതിജ്ഞ ചെയ്തു

    മൂന്നാം മോദി സർക്കാരിൻ്റെ മന്ത്രിസഭയിലെ രണ്ടാമത്തെ മലയാളി സാന്നിധ്യമായി ജോർജ് കുര്യൻ സത്യപ്രതിജ്ഞ ചെയ്തു. ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറിയാണ് ജോർജ് കുര്യൻ. മോദി മന്ത്രിസഭയിലെ ക്രിസ്ത്യൻ പ്രതിനിധിയാണ് ജോർജ് കുര്യൻ

  • 09 Jun 2024 09:28 PM (IST)

    George Kurian Oath Ceremony : അടുത്തത് ജോർജ് കുര്യൻ

    മൂന്നാം നരേന്ദ്ര മോദി സർക്കാരിൻ്റെ മന്ത്രിസഭയിലെ രണ്ടാമത്തെ മലയാളി ജോർജ് കുര്യൻ ഉടൻ സത്യപ്രതിജ്ഞ ചെയ്യും. കേരളത്തിന് ലഭിച്ചിരിക്കുന്നത് രണ്ടും സഹമന്ത്രി സ്ഥാനമാണ്

  • 09 Jun 2024 09:17 PM (IST)

    Suresh Gopi Oath Ceremony : സുരേഷ് ഗോപി സത്യപ്രതിജ്ഞ

    മൂന്നാം മോദി സർക്കാരിൻ്റെ മന്ത്രിസഭയിൽ സുരേഷ് ഗോപി സത്യപ്രതിജ്ഞ ചെയ്യുന്നു

  • 09 Jun 2024 09:11 PM (IST)

    Suresh Gopi Oath Ceremony : സഹമന്ത്രിയായി സുരേഷ് ഗോപി സത്യപ്രതിജ്ഞ ചെയ്തു

    മൂന്നാം മോദി സർക്കാരിൻ്റെ 54-ാമനായി സുരേഷ് ഗോപി സത്യപ്രതിജ്ഞ ചെയ്തു. സഹമന്ത്രിയായിട്ടാണ് സുരേഷ് ഗോപി മൂന്നാം എൻഡിഎ സർക്കാരിൻ്റെ മന്ത്രിസഭയിൽ അംഗമായി എത്തുന്നത്

  • 09 Jun 2024 08:44 PM (IST)

    Suresh Gopi Modi 3.0 Cabinet Updates : സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രി സ്ഥാനവും സുരേഷ് ഗോപിക്കില്ല

    മൂന്നാം മോദി സർക്കാരിൻ്റെ സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രിമാരുടെ പട്ടികയിലും സുരേഷ് ഗോപി ഇല്ല. സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രിമാരുടെ സത്യപ്രതിജ്ഞ പൂർത്തിയായി

  • 09 Jun 2024 08:32 PM (IST)

    Suresh Gopi Modi Cabinet Updates : സുരേഷ് ഗോപിക്ക് ക്യാബിനെറ്റ് പദവി ഇല്ല

    മൂന്നാം നരേന്ദ്ര മോദി സർക്കാരിൻ്റെ ക്യാബിനെറ്റ് പദവി ലഭിച്ച മന്ത്രിമാരുടെ പട്ടികയിൽ സുരേഷ് ഗോപിയില്ല. ക്യാബിനെറ്റ് പദവി ലഭിച്ച മന്ത്രിമാരുടെ സത്യപ്രതിജ്ഞ പൂർത്തിയായി. സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രിമാരുടെ സത്യപ്രതിജ്ഞ പുരോഗമിക്കുകയാണ് ഇപ്പോൾ

  • 09 Jun 2024 08:08 PM (IST)

    Modi 3.0 Oath Ceremony Updates : മോദിക്ക് പിന്നാലെ രാജ്നാഥ് സിങ്

    മൂന്നാം എൻഡിഎ സർക്കാരിൻ്റെ സ്ഥാനാരോഹണ ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പിന്നാലെ രാജ്നാഥ് സിങ് സത്യപ്രതിജ്ഞ ചൊല്ലി. രണ്ടാം നരേന്ദ്ര മോദി സർക്കാരിൽ പ്രതിരോധ മന്ത്രിയായിരുന്നു

  • 09 Jun 2024 07:50 PM (IST)

    Modi 3.0 Cabinet Members Full List : മൂന്നാം മോദി സർക്കാരിൻ്റെ മന്ത്രിസഭയുടെ മുഴുവൻ പട്ടിക

    മൂന്നാം മോദി സർക്കാരിൻ്റെ മന്ത്രിസഭയിലേക്ക് എന്ന് സത്യപ്രതിജ്ഞ ചെയ്യുന്നവരുടെ പട്ടിക. 72 മന്ത്രിമാരുടെ മന്ത്രിസഭയാണ് മൂന്നാം എൻഡിഎ സർക്കാകരിനുള്ളത്. 30 മന്ത്രിമാരുടെ ക്യാബിനെറ്റാണുള്ളത്

    കേരളം

    സുരേഷ് ഗോപി, ജോർജ് കുര്യൻ (എല്ലാവരും ബിജെപി അംഗങ്ങൾ)

    ഗുജറാത്ത്

    അമിത് ഷാ, എസ് ജയ്ശങ്കർ, സി ആർ പാട്ടിൽ, നിമുബെൻ ബംഭാനിയ (എല്ലാവരും ബിജെപി അംഗങ്ങൾ)

    ഒഡീഷ

    അശ്വനി വൈഷ്ണവ്, ധർമേന്ദ്ര പ്രധാന, ജുൽ ഒറാം (എല്ലാവരും ബിജെപി അംഗങ്ങൾ)

    കർണാടക

    നിർമല സീതാരാമൻ (ബിജെപി), എച്ച്ഡി കുമാരസ്വാമി (ജെഡിഎസ്), പ്രഹ്ലാദ് ജോഷി (ബിജെപി), ശോഭാ കരൺഡൽജെ (ബിജെപി), വി സോമണ്ണ (ബിജെപി)

    മഹരാഷ്ട്ര

    പിയുഷ് ഗോയൽ (ബിജെപി), നിതിൻ ഗഡ്കരി (ബിജെപി), രക്ഷ ഖഡ്സെ (ബിജെപി), പ്രതാപ് റാവു ജാദവ് (ശിവസേന), റാം ദാസ് അത്താവാലെ (ആർപിഐ)

    ഗോവ

    ശ്രീപദ് നായിക് (ബിജെപി)

    ജമ്മു കശ്മീർ

    ജിതേന്ദ്ര സിങ് (ബിജെപി)

    ഹിമാചൽ പ്രദേശ്

    ജെപി നദ്ദാ (ബിജെപി)

    മധ്യപ്രദേശ്

    ശിവരാജ് സിങ് ചൌഹാൻ, ജ്യോതിരാദിത്യ സിന്ധ്യ, സാവിത്രി താക്കൂർ, വിരേന്ദ്ര കുമാർ (എല്ലാവരും ബിജെപി അംഗങ്ങൾ)

    ഉത്തർ പ്രദേശ്

    ഹർദീപ് സിങ് പുരി, രാജ്നാഥ് സിങ്, ജിതിൻ പ്രസാദ, പങ്കജ് ചൌധരി, ബിഎൽ വെർമ, കമലേഷ് പസ്വാൻ, എസ് സിങ് ബാഗേൽ (എല്ലാവരും ബിജെപി അംഗങ്ങൾ) ജയന്ത് ചൌധരി (ആർഎൽഡി), അനുപ്രിയ പട്ടേൽ (അപ്ന ധൾ)

    ബിഹാർ

    ഗിരിരാജ് സിങ്, നിത്യാനന്ദ് റായി, സതീഷ് ദൂബെ, ചിരാഗ് പസ്വാൻ (എൽജെപി), ജിതൻ റാം മഞ്ചി (ഹിന്ദുസ്ഥാൻ അവാം മോർച്ച), റാം നാഥ് താക്കൂർ, ലലൻ സിങ് (ഇരുവരും ജെഡിയു നേതാക്കൾ), രാജ് ഭൂഷൻ ചൌധരി (വിഐപി)

    അരുണാചൽ പ്രദേശ്

    കിരൺ റിജിജു (ബിജെപി)

    രാജസ്ഥാൻ

    ഗജേന്ദ്ര സിങ് ഷെഖാവത്ത്, അർജുൻ റാം മേഘ്വാൽ, ഭുപേന്ദെർ യാദവ്, ഭഗിരത് ചൌധരി (എല്ലാവരും ബിജെപി അംഗങ്ങൾ)

    ഹരിയാന

    മനോഹർലാൽ ഖട്ടർ, റാവും ഇന്ദർജിത് സിങ് (എല്ലാവരും ബിജെപി അംഗങ്ങൾ)

    തെലങ്കാന

    ജി കിഷൻ റെഡ്ഡി, ബണ്ഡി സഞ്ജയ് (എല്ലാവരും ബിജെപി അംഗങ്ങൾ)

    തമിഴ് നാട്

    എൽ മുരുകൻ (ബിജെപി)

    ജാർഖണ്ഡ്

    ചന്ദ്രശേഖർ ചൌധരി (എ ജെ എസ് യു), അന്നപ്പൂർണ ദേവി (ബിജെപി)

    ആന്ധ്ര പ്രദേശ്

    ചന്ദ്രശേഖർ പെമ്മസാനി (ടിഡിപി), രാജ് മോഹൻ നായിഡു കിനജാർപ്പു (ടിഡിപി), ശ്രീനിവാസ വർമ്മ (ബിജെപി)

    പശ്ചിമ ബംഗാൾ

    ശാന്തനു താക്കൂർ, ശുകാന്ത മജുംദാർ (എല്ലാവരും ബിജെപി അംഗങ്ങൾ)

    പഞ്ചാബ്

    രവ്നീത് സിങ് ബിട്ടു (ബിജെപി)

    അസം

    ശർമാനന്ദ സോനോവാൾ, പബിത്ര മാർഗെറിറ്റ (എല്ലാവരും ബിജെപി അംഗങ്ങൾ)

    ഉത്തരഖണ്ഡ്

    അജയ് തമത് (ബിജെപി)

    ഡൽഹി

    ഹർഷ മൽഹോത്ര (ബിജെപി)

  • 09 Jun 2024 07:50 PM (IST)

    PM Modi Oath Ceremony : മൂന്നാം മൂഴത്തിന് സത്യവാചകം ചൊല്ലി നരേന്ദ്ര മോദി

    മൂന്ന് എൻഡിഎ സർക്കാരിൻ്റെ പ്രധാനമന്ത്രി നരേന്ദ്ര മോദി സത്യപ്രതിജ്ഞ ചൊല്ലി. രാഷ്ട്രപതി ദ്രൗപതി മർമൂ സത്യവാചകം ചൊല്ലികൊടുത്തൂ

  • 09 Jun 2024 07:22 PM (IST)

    PM Modi's Swearing In Ceremony Updates : രാഷ്ട്രപതി എത്തി

    സത്യപ്രതിജ്ഞ ചടങ്ങിനായി രാഷ്ട്രപതി ദ്രൗപതി മർമൂ വേദിയിലെത്തി. തുടർന്ന് ദേശീയ ഗാനത്തിന് തുടക്കമായി

  • 09 Jun 2024 07:20 PM (IST)

    PM Oath Ceremony Updates : ഉപരാഷ്ട്രപതിയും എത്തി

    മൂന്നാം എൻഡിഎ സർക്കാരിൻ്റെ സത്യപ്രതിജ്ഞയ്ക്കായി ഉപരാഷ്ട്രപതി ജയ്ദീപ് ധാൻകർ രാഷ്ട്രപതി ഭവനിൽ വേദിയിലെത്തി

  • 09 Jun 2024 07:17 PM (IST)

    PM Modi Oath Ceremony Updates : മൂന്നാം മൂഴത്തിനായി മോദി വേദിയിലെത്തി

    സത്യപ്രതിജ്ഞയ്ക്കായി നരേന്ദ്ര മോദി രാഷ്ട്രപതി ഭവനിലെ വേദിയിൽ എത്തി. അരികിലായി രാജ്നാഥ് സിങ്ങും, അമിത് ഷായും. സത്യപ്രതിജ്ഞ അൽപ്പസമയത്തിനകം

  • 09 Jun 2024 07:04 PM (IST)

    Modi 3.0 Cabinet Updates : ആരാണ് മൂന്നാം മോദി സർക്കാരിലെ രണ്ടാം മലയാളിയായ കേന്ദ്രമന്ത്രി

    നാലരപ്പതിറ്റാണ്ട് നീണ്ട പാർട്ടി ജീവിതം; ഒടുവിൽ ജോർജ് കുര്യൻ കേന്ദ്രമന്ത്രി സ്ഥാനത്തേയ്ക്ക്. അറിയാം കേരളത്തിൽ നിന്നുള്ള രണ്ടാമത്തെ കേന്ദ്രമന്ത്രി ജോർജ് കുര്യനെ കുറിച്ച്

  • 09 Jun 2024 06:58 PM (IST)

    PM Modi Swearing In Ceremony Live : മൂന്നാം നരേന്ദ്ര മോദി സർക്കാരിൻ്റെ സത്യപ്രതിജ്ഞ

    മൂന്നാം എൻഡിഎ സർക്കാരിൻ്റെ സത്യപ്രതിജ്ഞ ചടങ്ങിന് രാഷ്ട്രപതി ഭവനിൽ തുടക്കം. 7.15 മോദി മൂന്നാം തവണയും രാജ്യത്തിൻ്റെ പ്രധാനമന്ത്രിയും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും

  • 09 Jun 2024 03:56 PM (IST)

    Modi 3.0 Cabinet Updates : തനിക്കൊന്നും അറിയില്ലെന്ന് സുരേഷ് ഗോപി

    തനിക്കൊന്നും അറിയില്ല, കുറച്ച് സമയം അനുവദിക്കൂ ഡൽഹിയിൽ എത്തിയ സുരേഷ് ഗോപി മാധ്യമങ്ങളോടായി പറഞ്ഞു. കുടുംബസമ്മേതമാണ് സുരേഷ് ഗോപി ഡൽഹിയിലെത്തിച്ചേർന്നിരിക്കുന്നത്. അതേസമയം മോദി പറഞ്ഞു താൻ അനുസരിക്കുന്നുയെന്ന് മാധ്യമങ്ങളോട് പറഞ്ഞുകൊണ്ടാണ് സുരേഷ് ഗോപി തിരുവനന്തപുരത്തെത്ത് നിന്നും തിരിച്ചത്

  • 09 Jun 2024 03:47 PM (IST)

    Suresh Gopi : സ്വപ്നമായ സിനിമയിൽ നിന്നും രാഷ്ട്രീയത്തിലേക്ക് അവസാനം കേന്ദ്രമന്ത്രി

    സിനിമകളിലെ കോരി തരിപ്പിക്കുന്ന പ്രകടനങ്ങളിലും നിന്നും കർക്കശക്കാരനായ രാഷ്ട്രീയ നേതാവും ഒടുവിൽ കേന്ദ്രമന്ത്രിയും. അറിയാം ആർക്കും അറിയാത്ത സുരേഷ് ഗോപിയെ കുറിച്ച്

  • 09 Jun 2024 03:42 PM (IST)

    Modi 3.0 Cabinet : മോദിയുടെ മന്ത്രിസഭയിലേക്ക് ആരെല്ലാം?

    ബിജെപിക്ക് ഒറ്റയ്ക്ക് കേവല ഭൂരിപക്ഷം നേടാനാകാത്തതിനെ തുടർന്ന് എൻഡിഎയിലെ സഖ്യകക്ഷികളായ ചാന്ദ്രബാബു നായിഡുവിൻ്റെ തെലുങ്ക് ദേശം പാർട്ടിയും നിതീഷ് കുമാറിൻ്റെ ജെഡിയുവും ചേർന്നാണ് സർക്കാർ രൂപീകരിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം ബിജെപി തന്നെയാണ് മന്ത്രിസഭയിലെ പ്രധാന വകുപ്പുകൾ കൈകാര്യം ചെയ്യുന്നത്. ആരൊക്കെയാണ് മൂന്നാം മോദി സർക്കാരിൻ്റെ മന്ത്രിസഭയിലുള്ളത്, അറിയാൻ ലിങ്കിൽ ക്ലിക്ക് ചെയ്യൂ

  • 09 Jun 2024 03:36 PM (IST)

    Modi 3.0 Cabinet : കേരളത്തിൽ നിന്നും കേന്ദ്രമന്ത്രിയാകാൻ രണ്ട് പേർ

    മൂന്നാം എൻഡിഎ സർക്കാരിൽ കേരളത്തിൽ നിന്നും രണ്ട് കേന്ദ്രമന്ത്രിമാർ. കേരളത്തിൽ നിന്നുമുള്ള ഏക നിയുക്ത എംപിയായ സുരേഷ് ഗോപിക്ക് ക്യാബിനെറ്റ് പദവി ലഭിക്കും. ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി ജോർജ് കുര്യൻ കേന്ദ്ര സഹമന്ത്രിയാകും. സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രി സ്ഥാനമാകും ജോർജ് കുര്യന് നൽകുക.

Published On - Jun 09,2024 3:31 PM

Follow Us