PM Narendra Modi TV9 Interview : 400 സീറ്റ് ലഭിച്ചാൽ ഭരണഘടന മാറ്റുമോ? ടിവി9ൻ്റെ പ്രത്യേക അഭിമുഖത്തിൽ മറുപടിയുമായി പ്രധാനമന്ത്രി
PM Modi Latest Interview : പ്രധാനമന്ത്രിയും അഞ്ച് എഡിറ്റർമാരുമെന്ന് ടിവി9 നെറ്റ്വർക്കിൻ്റെ പ്രത്യേക വട്ടമേശ അഭിമുഖത്തിലാണ് പ്രധാനമന്ത്രി ഭരണഘടന മാറ്റുമെന്ന പ്രതിപക്ഷത്തിൻ്റെ ആരോപണത്തിന് മറുപടി നൽകുന്നത്
ന്യൂ ഡൽഹി : ലോക്സഭ തിരഞ്ഞെടുപ്പ് അതിൻ്റെ മൂന്നാംഘട്ടത്തിലേക്ക് പ്രവേശിക്കുമ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ എക്സക്ലൂസീവ് അഭിമുഖവുമായി രാജ്യത്തെ ഏറ്റവും വലിയ വാർത്ത ശൃംഖലയായ ടിവി9. തിരഞ്ഞെടുപ്പ് കാലത്ത് പ്രതിപക്ഷം ചർച്ചയാക്കിയ പല വിഷയങ്ങൾക്കും പ്രധാനമന്ത്രി ഇന്ന് രാത്രി എട്ട് മണിക്ക് സംപ്രേഷണം ചെയ്യുന്ന പ്രത്യേക അഭിമുഖത്തിൽ മറുപടി നൽകുന്നുണ്ട്.
പ്രധാനമന്ത്രിയും അഞ്ച് എഡിറ്റർമാരും
രാമക്ഷേത്രം, ഭരണഘടന, ബംഗാളിലെ കലുഷിതമായ രാഷ്ട്രീയ അന്തരീഷം, സംവരണം, മോദിയുടെ ഗ്യാരൻ്റി തുടങ്ങിയ ഈ കാലയളവിൽ ചർച്ചയായ വിഷയങ്ങളിൽ പ്രധാനമന്ത്രി തൻ്റെ അഭിപ്രായം ടിവി9മായിട്ടുള്ള അഭിമുഖത്തിൽ വ്യക്തമാക്കും. പ്രധാനമന്ത്രിയും അഞ്ച് എഡിറ്റർമാരുമെന്ന് പ്രത്യേക അഭിമുഖത്തിൽ നരേന്ദ്ര മോദി പ്രതിപക്ഷം ഉയർത്തിയ വിഷയങ്ങളിൽ തൻ്റെ രാഷ്ട്രീയ നിലപാടുകൾ വ്യക്തമാക്കുന്നത്.
400 സീറ്റ് ലഭിച്ചാൽ ഭരണഘടന മാറ്റുമോ?
ലോക്സഭ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് 400 സീറ്റ് ലഭിച്ചാൽ രാജ്യത്തിൻ്റെ ഭരണഘടന മാറ്റുമെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നുയെന്ന് ടിവി9 പ്രധാനമന്ത്രിയോട് ചോദിച്ചു.” ഇപ്പോഴും ഞങ്ങൾ ഏകദേശം 400 ഓളം സീറ്റുകളുമായിട്ടാണ് പാർലമെൻ്റിൽ ഇരിക്കുന്നത്. കഴിഞ്ഞ അഞ്ച് വർഷമായിട്ടാണ് ഇങ്ങനെ തന്നെയാണ് തുടരുന്നത്. അങ്ങനെ എന്തെങ്കിലും ഒരു പാപം ചെയ്യണമെങ്കിൽ അത് അപ്പോൾ തന്നെ ചെയ്യാമായിരുന്നു” നരേന്ദ്ര മോദി മറുപടി നൽകി.
അഭിമുഖം എവിടെ കാണാം?
പ്രധാനമന്ത്രിയും അഞ്ച് എഡിറ്റർമാരും എന്ന പ്രത്യേക അഭിമുഖം രാത്രി എട്ട് മണിക്ക് ടിവി9 മലയാളം ഫേസ്ബുക്ക് പേജിൽ സംപ്രേഷണം ചെയ്യുന്നതാണ്. പ്രധാനമന്ത്രി അഭിമുഖത്തിൽ പ്രതിപാദിക്കുന്ന വിഷങ്ങളെ കുറിച്ചുള്ള സമഗ്രമായ റിപ്പോർട്ടുകൾ ടിവി9 മലയാളം വെബ്സൈറ്റിലൂടെ വായിക്കാനാകും.
ടിവി9 അഭിമുഖത്തിൻ്റെ മാതൃകയെ പ്രശംസിച്ച് പ്രധാനമന്ത്രി
ടിവി9മായിട്ടുള്ള അഭിമുഖത്തിൽ സന്തോഷം പങ്കുവെച്ചുകൊണ്ട് പ്രധാനമന്ത്രി വീഡിയോ തൻ്റെ സോഷ്യൽ മീഡിയ പേജുകളിൽ പങ്കുവെച്ചു. ടിവി9 സംഘടിപ്പിച്ച അഭിമുഖത്തിൻ്റെ മാതൃകയെ പ്രധാനമന്ത്രി തൻ്റെ സോഷ്യൽ മീഡിയ കുറിപ്പിലൂടെ പ്രശംസിക്കുകയും ചെയ്തു.”ആകർഷകമായ മാതൃകയിൽ വിപുലമായ ഒരു അഭിമുഖം. ഇന്ന് വൈകിട്ട് എട്ട് മണിക്ക് സംപ്രേഷണം ചെയ്യുന്ന ടിവി9 നെറ്റ്വർക്കുമായിട്ടുള്ള അഭിമുഖം കാണുക. നിങ്ങൾക്ക് ഇത് ഏഴ് ഭാഷകളിലായിട്ടും കാണാൻ സാധിക്കുന്നതാണ്” വീഡിയോ പങ്കുവെച്ചുകൊണ്ട് പ്രധാനമന്ത്രി എക്സിൽ കുറിച്ചു.