5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Mann Ki Baat 2025: സ്‌പേസ് ഡോക്കിങ് വിജയം ഉയര്‍ത്തിക്കാട്ടി ഈ വര്‍ഷത്തെ ആദ്യ ആദ്യ മന്‍കി ബാത്ത്; 2025 വിജയത്തിന്റേതെന്ന് മോദി

PM Narendra Modi Presents First Mann Ki Baat of 2025: 2025ലെ ആദ്യ മൻ കി ബാത്തിൽ പ്രധാന മന്ത്രി നരേന്ദ്ര മോദി പ്രധാന ദേശീയ വിഷയങ്ങൾ ഉയർത്തിക്കാട്ടി.

Mann Ki Baat 2025: സ്‌പേസ് ഡോക്കിങ് വിജയം ഉയര്‍ത്തിക്കാട്ടി ഈ വര്‍ഷത്തെ ആദ്യ ആദ്യ മന്‍കി ബാത്ത്; 2025 വിജയത്തിന്റേതെന്ന് മോദി
നരേന്ദ്ര മോദി Image Credit source: PTI
nandha-das
Nandha Das | Updated On: 19 Jan 2025 13:17 PM

ജനുവരി 26 ന് നടക്കുന്ന റിപ്പബ്ലിക് ദിനാഘോഷം മൂലം മാറ്റിവെച്ച 2025 ലെ മൻ കി ബാത്തിൻ്റെ ആദ്യ പതിപ്പ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്ച അവതരിപ്പിച്ചു. മാസത്തിന്റെ അവസാന ഞായറാഴ്ചയാണ് ഈ പ്രതിമാസ പരിപാടി നടക്കാറുള്ളത്. 2025 ലെ ആദ്യ മൻ കി ബാത്തിൽ പ്രധാന മന്ത്രി നരേന്ദ്ര മോദി പ്രധാന ദേശീയ വിഷയങ്ങൾ ഉയർത്തിക്കാട്ടി.

മൻ കി ബാത്തിലെ പ്രധാന പ്രസ്താവനകൾ

  • ജനങ്ങളെ ശാക്തീകരിക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തി.
  • മഹാ കുംഭ മേളത്തിൽ യുവാക്കളുടെ വിപുലമായ പങ്കാളിത്തം പ്രകടമായിരുന്നു. അത് നമ്മുടെ നാഗരികതയുടെ വേരുകളെ ശക്തിപ്പെടുത്തുകയും സുവർണ്ണ ഭാവി ഉറപ്പുനൽകുകയും ചെയുന്നു.
  • നമ്മുടെ സംസ്കാരവും പൈതൃകവും നമ്മെ പഠിപ്പിക്കുന്നത് ചുറ്റുമുള്ള മൃഗങ്ങളോടും പക്ഷികളോടും സ്നേഹത്തോടെ പെരുമാറാനാണ്. കഴിഞ്ഞ രണ്ട് മാസത്തിനുള്ളിൽ രാജ്യത്ത് രണ്ട് പുതിയ ടൈഗർ റിസർവുകൾ കൂടി വന്നു.
  • ഏറ്റവും കൂടുതൽ സംരംഭങ്ങൾ (സ്റ്റാർട്ടപ്പുകൾ) ശ്രദ്ധിക്കപ്പെടുന്ന മേഖലകളിൽ ഉൾപ്പെടുന്നത് വേസ്റ്റ് മാനേജ്‌മെൻ്റ്, നോൺ-റിന്യൂവബിൾ എനർജി, ബയോടെക്‌നോളജി, ലോജിസ്റ്റിക്‌സ് എന്നിവയാണ്. ഇവ സാമ്പ്രദായിക മേഖലകൾ അല്ലെങ്കിൽ പോലും നമ്മുടെ യുവ തലമുറ പാരമ്പര്യത്തിനപ്പുറം ചിന്തിക്കുന്നതിനാൽ അവർ വിജയം കൈവരിക്കുന്നു.
  • സ്റ്റാർട്ട് അപ്പ് ഇന്ത്യ ഒമ്പത് വർഷം പൂർത്തിയാക്കി. ഈ 9 വർഷത്തിനുള്ളിൽ നമ്മുടെ രാജ്യത്ത് രൂപീകരിച്ച സ്റ്റാർട്ടപ്പുകളിൽ പകുതിയിലേറെയും ടയർ 2, ടയർ 3 നഗരങ്ങളിൽ നിന്നുള്ളവയാണ്. ഇതിലൂടെ മനസിലാക്കാൻ കഴിയുന്നത് നമ്മുടെ സ്റ്റാർട്ടപ്പ് സംസ്കാരം പരിമിതപ്പെടുന്നില്ല എന്നതാണ്.
  • നമ്മുടെ രാജ്യത്തെ ശാസ്ത്രജ്ഞർ ഉപഗ്രഹങ്ങളുടെ ബഹിരാകാശ ഡോക്കിംഗ് ഏറ്റെടുത്തു. രണ്ട് സ്പേസ് ക്രാഫ്റ്റുകൾ ബഹിരാകാശത്തിൽ ബന്ധിപ്പിക്കുന്ന ഈ പ്രക്രിയയെ സ്പേസ് ഡോക്കിംഗ് എന്ന് വിളിക്കുന്നു. ബഹിരാകാശ നിലയങ്ങളിലേക്കും ക്രൂ മിഷനുകളിലേക്കും സാധനങ്ങൾ അയയ്ക്കുന്നതിന് ഈ സാങ്കേതികവിദ്യ വളരെ പ്രധാനമാണ്. ഈ നേട്ടം കൈവരിക്കുന്ന നാലാമത്തെ രാജ്യമാണ് ഇന്ത്യ.

2014 ഒക്‌ടോബറിൽ ആദ്യ മൻ കി ബാത്ത് പരിപാടി അവതരിപ്പിച്ചത് മുതൽ രാജ്യത്തെ പൗരന്മാർ ഈ പരിപാടിയിലേക്ക് സജീവമായി സംഭാവനകൾ നൽകി വരുന്നു. ശുചിത്വം, ജല സംരക്ഷണം എന്നിവ മുതൽ ശാരീരികക്ഷമത, സ്ത്രീശാക്തീകരണം വരെയുള്ള വിഷയങ്ങളിൽ നടക്കുന്ന പ്രതിമാസ പരിപാടിയിൽ പൗരന്മാർ എല്ലാവരും സജീവമായി ആശയങ്ങളും നിർദ്ദേശങ്ങളും പങ്കിടുന്നു.

2024 ലെ അവസാന മൻ കി ബാത്തിൽ, 2025 ജനുവരി 26 ന് 75 വർഷം പൂർത്തിയാക്കുന്ന ഇന്ത്യൻ ഭരണഘടനയുടെ പ്രാധാന്യത്തെ കുറിച്ചാണ് പ്രധാനമന്ത്രി മോദി ചർച്ച ചെയ്തത്. അതിൽ constitution75.com എന്ന ഒരു വെബ്‌സൈറ്റും പ്രഖ്യാപിച്ചു. ഈ വെബ്‌സൈറ്റിലൂടെ ഇന്ത്യൻ ഭരണഘടനയുടെ ആമുഖം വായിക്കുന്ന വീഡിയോകൾ അപ്‌ലോഡ് ചെയ്യാനും ഭരണഘടനയെ ഒന്നിലധികം ഭാഷകളിൽ പര്യവേക്ഷണം ചെയ്യാനും, അതേക്കുറിച്ചുള്ള സംശയങ്ങളും ചോദ്യങ്ങളും ഉന്നയിക്കാനും പൗരന്മാർക്ക് അവസരം നൽകുന്നു.