PM Narendra Modi Interview : ടിവി9 നെറ്റ്‌വർക്കുമായി നരേന്ദ്ര മോദിയുടെ അഭിമുഖം ഇന്ന്; വീഡിയോ പങ്കുവെച്ച് പ്രധാനമന്ത്രി
PM Narendra Modi TV9 Interview : ടിവി9 നെറ്റ്‌വർക്കിൻ്റെ അഞ്ച് എഡിറ്റർമാരുമായി വട്ടമേശ അഭിമുഖമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി നൽകിയത്. രാത്രി എട്ട് മണിക്ക് അഭിമുഖത്തിൻ്റെ സമഗ്രഭാഗം സംപ്രേഷണം ചെയ്യും
ന്യൂ ഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ എക്സ്ക്ലൂസീവ് അഭിമുഖമായി രാജ്യത്തെ ഏറ്റവും വിലയ ന്യൂസ് നെറ്റ്വർക്കായ ടിവി9 ഗ്രൂപ്പ്. ടിവി9ൻ്റെ അഞ്ച് എഡിറ്റർമാരുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രധാനമന്ത്രിയുമായിട്ടുള്ള വട്ടമേശ അഭിമുഖം ഇന്ന് മെയ് രണ്ടാം തീയതി വ്യാഴാഴ്ച രാത്രി എട്ട് മണിക്ക് സംപ്രേഷണം ചെയ്യും. ടിവി9 ഗ്രൂപ്പിൻ്റെ ടെലിവിഷൻ, ഓൺലൈൻ പ്ലാറ്റ്ഫോമുകളിലൂടെ പ്രധാനമന്ത്രിയുടെ എക്സ്ക്ലൂസീവ് അഭിമുഖം സംപ്രേഷണം ചെയ്യുന്നതാണ്. എക്സ്ക്ല്യൂസീവ് അഭിമുഖം രാത്രി എട്ട് മണിക്ക് ടിവി9 മലയാളം ഫേസ്ബുക്ക് പേജിലും കാണാൻ സാധിക്കുന്നതാണ്.
അഭിമുഖത്തിൻ്റെ വീഡിയോ പങ്കുവെച്ച് പ്രധാനമന്ത്രി
ടിവി9മായിട്ടുള്ള അഭിമുഖത്തിൽ സന്തോഷം പങ്കുവെച്ചുകൊണ്ട് പ്രധാനമന്ത്രി വീഡിയോ തൻ്റെ സോഷ്യൽ മീഡിയ പേജുകളിൽ പങ്കുവെച്ചു. ടിവി9 സംഘടിപ്പിച്ച അഭിമുഖത്തിൻ്റെ മാതൃകയെ പ്രധാനമന്ത്രി തൻ്റെ സോഷ്യൽ മീഡിയ കുറിപ്പിലൂടെ പ്രശംസിക്കുകയും ചെയ്തു.”ആകർഷകമായ മാതൃകയിൽ വിപുലമായ ഒരു അഭിമുഖം. ഇന്ന് വൈകിട്ട് എട്ട് മണിക്ക് സംപ്രേഷണം ചെയ്യുന്ന ടിവി9 നെറ്റ്വർക്കുമായിട്ടുള്ള അഭിമുഖം കാണുക. നിങ്ങൾക്ക് ഇത് ഏഴ് ഭാഷകളിലായിട്ടും കാണാൻ സാധിക്കുന്നതാണ്” വീഡിയോ പങ്കുവെച്ചുകൊണ്ട് പ്രധാനമന്ത്രി എക്സിൽ കുറിച്ചു.
An extensive interview in an interesting format! Do watch the interview with TV9 Network starting 8 PM this evening. You can watch it in 7 languages too. https://t.co/I4UHK7xb64
— Narendra Modi (@narendramodi) May 2, 2024
പ്രതിപക്ഷാരോപണങ്ങൾക്ക് മറുപടിയുണ്ടാകുമോ?
ബിജെപി സർക്കാർ മൂന്നാമതും അധികാരത്തിൽ എത്തിയാൽ ഭരണഘടന മാറ്റമുമെന്നുള്ള പ്രതിപക്ഷത്തിൻ്റെ ആരോപണങ്ങൾക്ക് പ്രധാനമന്ത്രി ഇന്ന് ടിവി9 നൽകിയ അഭിമുഖത്തിലൂടെ വ്യക്തമാക്കും. ഇതിന് പുറമെ പശ്ചിമ ബംഗാളിനെയും മഹാരാഷ്ട്രയെയും കുറിച്ച പ്രധാനമന്ത്രി താൻ നൽകി അഭിമുഖത്തിൽ സംസാരിക്കുന്നുണ്ട്. ബംഗാളിനെ കുറിച്ച സംസാരിക്കുമ്പോൾ പ്രധാനമന്ത്രി വികാരധീനനാകുയും ചെയ്തു.
“ഇതുവരെ ചർച്ച ചെയ്യാത്തെ കാര്യങ്ങൾ തുറന്ന് കാട്ടും” രാജ്യത്ത് പൊള്ളുന്ന വിഷയങ്ങളെ കുറിച്ച് സംസാരിക്കെവ പ്രധാനമന്ത്രി പറഞ്ഞു. രാമക്ഷേത്രം സംബന്ധിച്ചുള്ള പ്രതിപക്ഷാരോപണങ്ങൾക്കും പ്രധാനമന്ത്രി അഭിമുഖത്തിലൂടെ മറുപടി നൽകുന്നുണ്ട്. അഭിമുഖത്തിൻ്റെ പൂർണരൂപം ഇന്ന് രാത്രി എട്ട് മണിക്ക് ടിവി9 നെറ്റ്വർക്കിൻ്റെ ടെലിവിഷൻ, ഓൺലൈൻ തുടങ്ങിയ എല്ലാം പ്ലാറ്റ്ഫോമിലും സംപ്രേഷണം ചെയ്യുന്നതാണ്. പ്രധാനമന്ത്രിയുടെ അഭിമുഖം രാത്രി എട്ട് മണിക്ക് കാണുന്നതിന് വേണ്ടി ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.