Narendra Modi Criticizes INDIA Alliance : 10 വർഷം കഴിഞ്ഞിട്ടും 100 സീറ്റ് കടക്കാനായില്ല; കോൺഗ്രസിനെ പരിഹസിച്ച് പ്രധാനമന്ത്രി

Narendra Modi Criticizes INDIA Alliance : കോൺഗ്രസിനെ വിമർശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി രംഗത്തുവന്നു. കഴിഞ്ഞ 10 വർഷത്തിനിടെ 100 സീറ്റ് കടക്കാൻ അവർക്ക് സാധിച്ചില്ലെന്നും മുന്നണി നേതാക്കൾ മുങ്ങിക്കൊണ്ടിരിക്കുകയാണെന്നും മോദി വിമർശിച്ചു.

Narendra Modi Criticizes INDIA Alliance : 10 വർഷം കഴിഞ്ഞിട്ടും 100 സീറ്റ് കടക്കാനായില്ല; കോൺഗ്രസിനെ പരിഹസിച്ച് പ്രധാനമന്ത്രി

Narendra Modi Criticizes INDIA Alliance (TV9 Marathi)

Updated On: 

07 Jun 2024 16:02 PM

കോൺഗ്രസിനെ രൂക്ഷമായി വിമർശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. 10 വർഷം കഴിഞ്ഞിട്ടും കോൺഗ്രസിന് 100 സീറ്റ് കടക്കാനായില്ല എന്ന് പ്രധാനമന്ത്രി പരിഹസിച്ചു. ഇൻഡ്യ മുന്നണി നേതാക്കൾ നേരത്തെ സാവധാനത്തിലാണ് മുങ്ങിക്കൊണ്ടിരുന്നത്. ഇപ്പോൾ വേഗത്തിൽ മുങ്ങുകയാണെന്നും അദ്ദേഹം പറഞ്ഞു. ഞായറാഴ്ചയാണ് നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള എൻഡിഎ സർക്കാർ തുടർച്ചയായ മൂന്നാം തവണ അധികാരത്തിലേറുക.

’10 വർഷമെടുത്തിട്ടും കോൺഗ്രസിന് 100 സീറ്റ് നേടാനായില്ല. 2014, 2019, 2024 തെരഞ്ഞെടുപ്പ് ഒരുമിച്ച് കൂട്ടിയാൽ പോലും ബിജെപിക്ക് ഇത്തവണ ലഭിച്ച സീറ്റ് പോലും കോൺഗ്രസിന് ലഭിച്ചില്ല. ഇൻഡ്യ മുന്നണി നേതാക്കൾ നേരത്തെ സാവധാനത്തിലാണ് മുങ്ങിക്കൊണ്ടിരുന്നത്. ഇപ്പോൾ വേഗത്തിൽ മുങ്ങുകയാണ്.’- പ്രധാനമന്ത്രി പരിഹസിച്ചു. വിജയത്തിൽ ഉന്മാദിക്കാതിരിക്കുക, തോറ്റവരെ പരിഹസിക്കാതിരിക്കുക എന്നിവയാണ് തങ്ങളുടെ മൂല്യങ്ങൾ. തോറ്റവരെ പരിഹസിക്കുന്ന വൈകൃതം തങ്ങൾക്കില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കഴിഞ്ഞ 15 വർഷത്തിനിടെ കോൺഗ്രസ് ഏറ്റവും മികച്ച പ്രകടനം കാഴ്ചവച്ച തിരഞ്ഞെടുപ്പാണ് ഇത്. 2014ൽ 44 സീറ്റും 2019ൽ 52 സീറ്റും നേടിയ കോൺഗ്രസ് ഇത്തവണ 99 സീറ്റ് നേടി. 2009ലാണ് കോൺഗ്രസ് അവസാനമായി ഇരട്ടയക്ക സീറ്റ് നേടിയത്. അന്ന് 206 സീറ്റ് നേടിയ കോൺഗ്രസ് യുപിഐ മുന്നണിയായി അധികാരത്തിലേറുകയും ചെയ്തിരുന്നു.

അതേസമയം, എൻഡിഎ സഖ്യത്തിൻ്റെ നേതാവായി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ തിരഞ്ഞെടുത്തു. പഴയ പാർലമെൻ്റ് മന്ദരിത്തിലെ സെൻട്രൽ ഹാളിൽ വച്ച് നടന്ന എൻഡിഎയുടെ നിയുക്ത എംപിമാരുടെ യോഗത്തിൽ വച്ച് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങാണ് നരേന്ദ്ര മോദിയുടെ പേര് സഖ്യത്തിൻ്റെ നേതാവായി നിർദേശിച്ചത്. ആഭ്യന്തര മന്ത്രി അമിത് ഷാ രാജ്നാഥ് സിങ്ങിൻ്റെ നിർദേശത്തെ പിന്താങ്ങി. തുടർന്ന് നിതീഷ് കുമാർ, ചന്ദ്രബാബു നായിഡു എന്നിവരുൾപ്പെടെയുള്ള എൻഡിഎ അംഗങ്ങൾ കൈയ്യടികളോടെ ഇതിനെ പിന്തുണച്ചു.

Read Also: Nitish Kumar Criticizes INDIA Alliance : ‘ഞാനെപ്പോഴും മോദിക്കൊപ്പം തന്നെയുണ്ടാവും, ഇൻഡ്യാ മുന്നണി നാടിനായി ഒന്നും ചെയ്തില്ല’; കടന്നാക്രമിച്ച് നിതീഷ് കുമാർ

തെരഞ്ഞെടുപ്പിൽ 12 എംപിമാരുള്ള ജെഡിയു എൻഡിഎ മുന്നണിയിൽ നിർണായക സ്ഥാനമാണ് വഹിക്കുന്നത്. മന്ത്രിസഭയിൽ ജെഡിയു നിർണായക വകുപ്പുകൾ ആവശ്യപ്പെട്ടേക്കുമെന്നും സൂചനയുണ്ട്. ചന്ദ്രബാബു നായിഡുവിൻ്റെ ടിഡിപിയും മന്ത്രിസഭയിൽ നിർണായക ശക്തിയാവും. ആന്ധ്രയിൽ ടിഡിപി നേടിയത് 16 സീറ്റാണ്. ഒറ്റക്കക്ഷി എന്ന നിലയിൽ കേവലഭൂരിപക്ഷമായ 272 സീറ്റുകൾ കടക്കാൻ കഴിയാത്തതിനാലാണ് എൻഡിഎ ഘടക കക്ഷികളെക്കൂടിച്ചേർത്ത് ബിജെപിക്ക് മന്ത്രിസഭ രൂപീകരിക്കേണ്ടിവരുന്നത്.

ജൂൺ ഒമ്പതാം തീയതി ഞാറാഴ്ച വൈകിട്ട് മൂന്നാം മോദി സർക്കാർ സത്യപ്രതിജ്ഞ ചെയ്ത അധികാരത്തിൽ പ്രവേശിക്കുമെന്ന് ബിജെപി നേതാവ് പ്രഹ്ലാദ് ജോഷി പാർലമെൻ്ററി പാർട്ടി യോഗത്തിൽ പറഞ്ഞു. ഞാറാഴ്ച വൈകിട്ട ആറ് മണിക്കായിരിക്കും സത്യപ്രതിജ്ഞ. എൻഡിഎയുടെ നിയുക്ത എംപിമാർക്ക് പുറമെ ബിജെപിയുടെയും മറ്റ് സഖ്യകക്ഷികളുടെ മുഖ്യമന്ത്രിമാരും മുതിർന്ന നേതാക്കളും യോഗത്തിൽ പങ്കെടുക്കുന്നുണ്ട്.

ടിഡിപിക്കും നിതീഷ് കുമാറിൻ്റെ പാർട്ടിക്കും ഏതെല്ലാം ക്യാബിനെറ്റ് വകുപ്പുകൾ നൽകുമെന്നതിൽ ഇതുവരെ ധാരണയായിട്ടില്ല എന്നാണ് റിപ്പോർട്ടുകൾ. കേരളത്തിൽ നിന്നുള്ള ഏക എംപി സുരേഷ് ഗോപിക്ക് ക്യാബിനെറ്റ് പദവിയോ അല്ലെങ്കിൽ സ്വതന്ത്ര ചുമതലയോടെ മന്ത്രിസഭയിൽ സാന്നിധ്യം ലഭിക്കുമെന്നാണ് സൂചന. ഭാരിച്ച ചുമതലയാണെങ്കിലും പാർട്ടി നേതൃത്വം ആവശ്യപ്പെട്ടാൽ താൻ ഏത് പദവിയും സ്വീകരിക്കുമെന്നും സുരേഷ് ഗോപി നേരത്തെ കേരളത്തിലെ മാധ്യമങ്ങളെ അറിയിച്ചിരുന്നു.

Related Stories
BJP Donations 2023-24: സംഭാവനകളിലും ബിജെപി തന്നെ മുന്നിൽ! ലഭിച്ചത് 2,244 കോടി; കോൺ​ഗ്രസിന് 288.9 കോടി
Lamborghini Fire Accident : കോടികൾ മുടക്കിട്ടും സുരക്ഷ എവിടെ? നടുറോഡിൽ വെച്ച് ലംബോർഗിനിക്ക് തീപിടിച്ചു, വീഡിയോ
Punjab Serial Killer: 11 കൊല, ‘ചതിയൻ’ എന്ന കുറിപ്പ്, കൊലപ്പെടുത്തിയ ശേഷം കാലിൽ തൊട്ട് മാപ്പപേക്ഷ; ഒടുവിൽ സീരിയൽ കില്ലർ പിടിയിൽ
Marriage Fraud : വിവാഹം ചെയ്യും, പണം തട്ടും, മുങ്ങും; കബളിപ്പിച്ചത് ആറു പുരുഷന്മാരെ; ഒടുവില്‍ യുവതി കുടുങ്ങി
Viral News: സഹോദരിമാരെ വിവാഹം ചെയ്തയക്കണം; അര്‍ധരാത്രി മൂന്നുമണിക്കും ഓര്‍ഡറെടുത്ത് ഡെലിവറി ബോയ്‌
Chennai Anna University Assault Case: രാജ്യത്തെ നടുക്കി ക്രൂരബലാത്സം​ഗം; അണ്ണാ യൂണിവേഴ്സ്റ്റി ക്യാമ്പസിൽ വിദ്യാർത്ഥിനിയെ ബലാത്സം​ഗം ചെയ്തു
2024-ലെ ഇന്ത്യയുടെ കായിക നേട്ടങ്ങൾ
മുടി കറുപ്പിക്കുന്നതിന് മുമ്പ് ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം
പ്രമേഹരോഗികൾ കഴിക്കേണ്ട ഭക്ഷണങ്ങൾ
വീട്ടില്‍ താമര വളര്‍ത്തുന്നുണ്ടോ? ഈ ദിശയിലാണ് ഉത്തമം