45 വർഷത്തിനു ശേഷം പോളണ്ടിൽ എത്തുന്ന ആദ്യ പ്രധാനമന്ത്രി; ഇന്ന് ഇരുപ്രധാനമന്ത്രിമാരും കൂടിക്കാഴ്ച നടത്തും | PM Narendra Modi at Poland for the first visit by Indian Prime Minister in 45 years; he met Polish president today Malayalam news - Malayalam Tv9

PM Modi at Poland: 45 വർഷത്തിനു ശേഷം പോളണ്ടിൽ എത്തുന്ന ആദ്യ പ്രധാനമന്ത്രി; ഇന്ന് ഇരുപ്രധാനമന്ത്രിമാരും കൂടിക്കാഴ്ച നടത്തും

Published: 

22 Aug 2024 08:41 AM

PM Narendra Modi at Poland: ഇന്നത്തെ ഇന്ത്യ എല്ലാവരുടെയും കൂടെയാണ്, എല്ലാവരുടെയും താൽപ്പര്യങ്ങളെക്കുറിച്ച് ചിന്തിക്കുന്നു,” മോദി പറഞ്ഞു. കീവ് സന്ദർശനത്തിന് മുന്നോടിയായാണ് മോദിയുടെ പ്രസ്താവന.

PM Modi at Poland: 45 വർഷത്തിനു ശേഷം പോളണ്ടിൽ എത്തുന്ന ആദ്യ പ്രധാനമന്ത്രി; ഇന്ന് ഇരുപ്രധാനമന്ത്രിമാരും കൂടിക്കാഴ്ച നടത്തും

Prime Minister Modi is visiting Ukraine at the invitation of President Volodymyr Zelenskyy on August 23 (@BJP4India)

Follow Us On

വാഴ്സോ : പ്രധാനമന്ത്രി നരേന്ദ്ര മോദി ബുധനാഴ്ച വൈകുന്നേരം പോളണ്ടിലെത്തിയപ്പോൾ കുറിച്ചത് ഒരു ചരിത്രം കൂടിയാണ്. 45 വർഷത്തിന് ശേഷം യൂറോപ്യൻ രാജ്യം സന്ദർശിക്കുന്ന ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയായി അദ്ദേ​ഹം മാറി. മൊറാർജി ദേശായിയാണ് അവസാനം ഈ സന്ദർശനം നടത്തിയത് പിന്നീട് എത്തുന്നത് പ്രധാനമന്ത്രി നരേന്ദ്രമോദിയും. ഈ സന്ദർശനം ഇന്ത്യ-പോളണ്ട് സൗഹൃദത്തിന് ആക്കം കൂട്ടുകയും നമ്മുടെ രാജ്യങ്ങളിലെ ജനങ്ങൾക്ക് ഗുണം ചെയ്യുകയും ചെയ്യും,” അദ്ദേഹം എക്‌സിൽകുറിച്ചു. ഇന്ന് പോളിഷ് പ്രധാനമന്ത്രിയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. ഇതിനു ശേഷം ട്രെയിൻ വഴി യുക്രെയ്നിലേക്ക് തിരിക്കുമെന്നാണ് വിവരം.

ഇത് യുദ്ധകാലമല്ല – മോദി

ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന യുക്രെയ്ൻ സന്ദർശനത്തിന് മുന്നോടിയായി, മേഖലയിൽ സമാധാനത്തിനായി ഇന്ത്യ ശ്രമിക്കുകയാണെന്നും രാജ്യത്തിന്റെ നയതന്ത്രത്തിലും വിശ്വസിക്കുന്നുവെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. പോളണ്ടിലെ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്തു സംസാരിക്കുമ്പോഴാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്. “ഇത് യുദ്ധകാലമല്ല” എന്നും അദ്ദേഹം ആവർത്തിച്ചു.

“ബുദ്ധ പൈതൃകത്തിൻ്റെ നാടാണ് ഇന്ത്യ. അതിനാൽ, ഈ മേഖലയിലെ സ്ഥിരമായ സമാധാനത്തിൻ്റെ വക്താവാണ് ഇന്ത്യ. ഇന്ത്യയുടെ ആശയം വ്യക്തമാണ് – ഇത് യുദ്ധത്തിൻ്റെ യുഗമല്ല… സംഘർഷം പരിഹരിക്കാനുള്ള സംഭാഷണത്തിലും നയതന്ത്രത്തിലും ഇന്ത്യ വിശ്വസിക്കുന്നു, എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇന്ത്യ എല്ലാവരുമായും ബന്ധപ്പെടാൻ ആഗ്രഹിക്കുന്നു

എല്ലാ രാജ്യങ്ങളിൽ നിന്നും അകലം പാലിക്കുന്ന നയമാണ് ദശാബ്ദങ്ങളായി ഇന്ത്യയ്ക്ക് ഉണ്ടായിരുന്നത്. എങ്കിലും എല്ലാ രാജ്യങ്ങളുമായി അടുത്തിടപഴകുക എന്നതാണ് ഇന്നത്തെ ഇന്ത്യയുടെ നയമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. “ഇന്നത്തെ ഇന്ത്യ എല്ലാവരുടെയും വികസനത്തെക്കുറിച്ചാണ് സംസാരിക്കുന്നത്.

ALSO READ – ശുചിമുറിയിലെ വെള്ളത്തില്‍ മുക്കിക്കൊല്ലാന്‍ ശ്രമിച്ചു; ഇസ്രായേലി സൈനികര്‍ക്കെതിരെ ഫലസ്തീന്‍ തടവുകാരന്‍

ഇന്നത്തെ ഇന്ത്യ എല്ലാവരുടെയും കൂടെയാണ്, എല്ലാവരുടെയും താൽപ്പര്യങ്ങളെക്കുറിച്ച് ചിന്തിക്കുന്നു,” മോദി പറഞ്ഞു. കീവ് സന്ദർശനത്തിന് മുന്നോടിയായാണ് മോദിയുടെ പ്രസ്താവന. 1991-ൽ രാജ്യം സ്വതന്ത്രമായതിനുശേഷം യുക്രെയ്ൻ സന്ദർശിക്കുന്ന ആദ്യത്തെ ഇന്ത്യൻ പ്രധാനമന്ത്രിയാണ് അദ്ദേഹം.

ഓഗസ്റ്റ് 23 ന് പ്രസിഡൻ്റ് വോളോഡിമർ സെലെൻസ്‌കിയുടെ ക്ഷണപ്രകാരം യുക്രെയ്ൻ സന്ദർശിക്കുന്ന പ്രധാനമന്ത്രി, നിലവിലുള്ള സംഘർഷം സമാധാനപരമായി പരിഹരിക്കുന്നതിനുള്ള കാഴ്ചപ്പാടുകൾ യുക്രേനിയൻ നേതാവുമായി പങ്കിടുമെന്ന് പറഞ്ഞു.

Related Stories
പൈനാപ്പിൾ ജ്യൂസ് ചില്ലറക്കാരനല്ല
പൈൽസ് ഉള്ളവർ ഇത് ശ്രദ്ധിക്കൂ...
നെല്ലിക്ക രാവിലെ വെറും വയറ്റില്‍ കഴിച്ചുനോക്കൂ; ഗുണങ്ങള്‍ ഏറെ
മുരിങ്ങയിലയുടെ ഈ ഗുണങ്ങള്‍ അറിയാതെ പോകരുത്
Exit mobile version