5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

PM Modi TV9 Interview: ബംഗാളിലെ സ്ത്രീശക്തി ഉപദ്രവിക്കുന്നവർക്ക് ഉത്തരം നൽകും – പ്രധാനമന്ത്രി മോദി

ഇന്ന് ബംഗാൾ ബിജെപിയെ അംഗീകരിക്കുകയാണെന്നും ഇപ്പോൾ ബിജെപിക്ക് സ്വീകാര്യത കൂടിയിട്ടുണ്ട് എന്നും അദ്ദേഹം വ്യക്തമാക്കി.

PM Modi TV9 Interview: ബംഗാളിലെ സ്ത്രീശക്തി ഉപദ്രവിക്കുന്നവർക്ക് ഉത്തരം നൽകും – പ്രധാനമന്ത്രി മോദി
aswathy-balachandran
Aswathy Balachandran | Published: 02 May 2024 21:21 PM

ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ, രാജ്യത്തെ ഏറ്റവും വലിയ വാർത്താ ശൃംഖലയായ ടിവി9-ന് നൽകിയ പ്രത്യേക അഭിമുഖത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ബംഗാളിലെ രാഷ്ട്രീയ സാഹചര്യം തുറന്ന് ചർച്ച ചെയ്തു.

സന്ദേശ്ഖാലിയിലെ സ്ത്രീകൾക്കെതിരായ പീഡനങ്ങളെക്കുറിച്ചും ബംഗാളിലെ അക്രമങ്ങളെക്കുറിച്ചും അദ്ദേഹം വ്യക്തമാക്കി. ബംഗാളിലെ സ്ത്രീശക്തിക്കു മാത്രമേ ഉപദ്രവിക്കുന്നവർക്കുള്ള ഉത്തരം നൽകാൻ കഴിയൂ എന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു. ബംഗാൾ നവോത്ഥാനത്തിന് ഒരുങ്ങിക്കഴിഞ്ഞു.

രാജ്യം മുന്നോട്ട് പോകണമെങ്കിൽ ബംഗാളിൻ്റെ നവോത്ഥാനം അനിവാര്യമാണ്. ഇന്ന് ക്ഷേമപദ്ധതി അവിടെ നടത്തുന്നത് വോട്ട് ബാങ്കിന് വേണ്ടിയാണ്. വോട്ട് ബാങ്ക് രാഷ്ട്രീയത്തിൻ്റെ അങ്ങേയറ്റം വേദനാജനകമായ അവസ്ഥയിൽ നിന്ന് ബംഗാളിനെ കരകയറ്റിയില്ലെങ്കിൽ പ്രശ്നമാകുമെന്നും അദ്ദേഹം പറഞ്ഞു. യുവാക്കളിൽ വലിയ ശക്തിയുണ്ട്. ഒരു വിവേചനവുമില്ലാതെ എല്ലാവരെയും ഒപ്പം കൊണ്ടുപോകും എന്നും അദ്ദേഹം വാ​ഗ്ദാനം ചെയ്തു.

ഇന്ന് ബംഗാൾ ബിജെപിയെ അംഗീകരിക്കുകയാണെന്നും ഇപ്പോൾ ബിജെപിക്ക് സ്വീകാര്യത കൂടിയിട്ടുണ്ട് എന്നും അദ്ദേഹം വ്യക്തമാക്കി. ബംഗാളിൽ നടക്കുന്ന അക്രമങ്ങൾ വലിയ വെല്ലുവിളിയാണ് ഉണ്ടാക്കുന്നത്.

ജനാധിപത്യത്തിൽ രാജ്യത്തുടനീളം സമാധാനപരമായ തിരഞ്ഞെടുപ്പാണ് നടക്കുന്നത്. ബംഗാൾ ഒഴികെ മറ്റൊരിടത്തും അനിഷ്ട സംഭവങ്ങളൊന്നുമില്ല. എന്നാൽ ബംഗാളിൽ നിന്നും കേരളത്തിൽ നിന്നും അക്രമത്തെക്കുറിച്ചുള്ള വിവരങ്ങൾ ലഭിക്കുന്നുണ്ട്. ബംഗാളിൽ 50 ശതമാനം സ്ത്രീകളും വോട്ടർമാരാണ്.

ഇന്ത്യയുടെ വികസന യാത്രയിൽ ഇന്ത്യയിലെ ജനസംഖ്യയുടെ 50 ശതമാനത്തെ പങ്കാളികളാക്കുക എന്നതാണ് എൻ്റെ ചിന്തയെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യയിലെ ജനസംഖ്യയുടെ 50 ശതമാനം കൂടി ഉൾപ്പെടുത്തിയാൽ സമ്പദ്‌വ്യവസ്ഥയ്ക്ക് ഉണർവ് ലഭിക്കും. ഗുജറാത്തിൽ ഇത് ചെയ്തിട്ടുണ്ട് എന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

ബംഗാളിലെ ഏറ്റവും വലിയ പ്രശ്‌നമാണ് സുരക്ഷയെന്നും അദ്ദേഹം പറഞ്ഞു. സന്ദേശ്ഖാലിയുടെ സംഭവങ്ങൾ ഉദാഹരണം. ബംഗാളിൽ നടക്കുന്ന സ്ത്രീപീഡനങ്ങൾക്കെതിരെ നാരി ശക്തി പ്രതികരിക്കും. ഒരു സ്ത്രീ അധികാരത്തിലിരുന്ന് എന്തെങ്കിലും തെറ്റ് സംഭവിച്ചാൽ, അവൾ അതിന് ഉത്തരം നൽകും. ബംഗാളിൽ വലിയ മാറ്റമുണ്ടാകും. കാത്തിരിക്കുന്നത് സമയം മാത്രമെന്നും അദ്ദേഹം വ്യക്തമാക്കി.