PM Modi TV9 Interview: ഒരു സ്വേച്ഛാധിപതിക്കും ഇന്ത്യയില്‍ വിജയിക്കാന്‍ കഴിയില്ല; ഉദ്ധവിന് മറുപടി നല്‍കി മോദി

ഉദ്ദവ് താക്കറെ തന്നെ അധിക്ഷേപിച്ചുകൊണ്ടേയിരിക്കുകയാണ്. എന്നാല്‍ തനിക്ക് ഒരിക്കലും ബാലാ സാഹിബിനെതിരെ സംസാരിക്കാന്‍ സാധിക്കില്ലെന്നും മോദി പറഞ്ഞു.

PM Modi TV9 Interview: ഒരു സ്വേച്ഛാധിപതിക്കും ഇന്ത്യയില്‍ വിജയിക്കാന്‍ കഴിയില്ല; ഉദ്ധവിന് മറുപടി നല്‍കി മോദി
Updated On: 

02 May 2024 21:45 PM

ന്യൂഡല്‍ഹി: ഇന്ത്യയില്‍ ഒരു സ്വച്ഛാധിപതിക്കും നിലനില്‍പ്പില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മേദി. ടിവി9 നെറ്റ്വര്‍ക്കിന് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് മോദി ഇക്കാര്യം പറഞ്ഞത്. 2024ല്‍ നടക്കാന്‍ പോകുന്നത് രാജ്യത്തെ അവസാന തെരഞ്ഞെടുപ്പാണെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രിയും ശിവസേന നേതാവുമായ ഉദ്ദവ് താക്കറെ പറഞ്ഞിരുന്നു ഇതിന് മറുപടിയായാണ് മോദി ഇക്കാര്യം പറഞ്ഞത്.

ഉദ്ദവ് താക്കറെ തന്നെ അധിക്ഷേപിച്ചുകൊണ്ടേയിരിക്കുകയാണ്. എന്നാല്‍ തനിക്ക് ഒരിക്കലും ബാലാ സാഹിബിനെതിരെ സംസാരിക്കാന്‍ സാധിക്കില്ലെന്നും മോദി പറഞ്ഞു.

‘ഞാന്‍ ബാലാ സാഹിബിനോട് കടപ്പെട്ടിരിക്കുന്നു. അദ്ദേഹത്തിന്റെ ആദര്‍ശങ്ങളെ ഞാന്‍ ഉള്‍ക്കൊണ്ടിട്ടുണ്ട്. അദ്ദേഹത്തെ ഒരിക്കലും മറക്കാനും സാധിക്കില്ല. ഉദ്ദവ് താക്കറെ സാഹിബിന്റെ മകനാണ് അതെനിക്ക് മറക്കാന്‍ കഴിയില്ല. അദ്ദേഹത്തിന് എന്തെങ്കിലും സംഭവിച്ചുവെന്ന് കേട്ടാല്‍ ഞാന്‍ ഉദ്ദവിനെ വിളിക്കാറുണ്ട്,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

2014ലെ തെരഞ്ഞെടുപ്പിലും 2019ലും ഇത് അവസാന തെരഞ്ഞെടുപ്പാണെന്നായിരുന്നു താക്കറെ പറഞ്ഞിരുന്നത്. എന്നാല്‍ 900 ത്തോളം മാധ്യമങ്ങളുള്ള, കോടതികള്‍ വളര സജീവമായി ഇടപെടുന്ന ഒരു രാജ്യത്ത് ഒരു സ്വേച്ഛാധിപതിക്ക് അത്രപ്പെട്ടെന്ന് ജനിക്കാനോ വിജയിക്കാനോ സാധിക്കില്ലെന്നും മോദി പറഞ്ഞു.

മഹാരാഷ്ട്രയില്‍ ബിജെപിക്ക് അനുകൂലമായ സാഹചര്യമാണ് നിലവിലുള്ളത്. ബാലാ സാഹിബിന്‍രെ ശിവസേന ബിജെപിക്കൊപ്പമാണെന്നും അദ്ദേഹം പറഞ്ഞു.

Related Stories
IIT Baba at Mahakumbh Mela : ‘ആദ്യം എന്‍ജിനീയറിങ്, പിന്നെ ആര്‍ട്സ്; ഒന്നും ‘വര്‍ക്ക് ഔട്ട്’ ആയില്ല; ഒടുവിൽ ഭക്തിമാര്‍ഗം’; മഹാകുംഭമേളയില്‍ ശ്രദ്ധാകേന്ദ്രമായ ‘ഐഐടി ബാബ’
Crime News: കൗൺസലിങ്ങിന്റെ മറവിൽ 15 വർഷത്തിനിടെ 50 വിദ്യാർത്ഥികളെ പീഡിപ്പിച്ചു; മനഃശാസ്ത്രജ്ഞൻ അറസ്റ്റിൽ
Bail Conditions ​In India: കയ്യിൽ കിട്ടിയ ജാമ്യം കളഞ്ഞുകുളിക്കാൻ ‘കയ്യിലിരിപ്പ്’ ധാരാളം; കുട്ടിക്കളിയല്ല ജാമ്യ വ്യവസ്ഥകൾ 
നാവികസേനയ്ക്ക് കരുത്തേകാൻ സൂറത്തും നീലഗിരിയും വാഗ്ഷീറും; യുദ്ധക്കപ്പലുകളും അന്തർവാഹിനിയും രാജ്യത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി
Mark Zuckerberg: ‘ശ്രദ്ധക്കുറവ് കാരണമുണ്ടായ പിഴവ്’; 2024 തിരഞ്ഞെടുപ്പിനെപ്പറ്റിയുള്ള സക്കർബർഗിൻ്റെ പരാമർശത്തിൽ മാപ്പ് പറഞ്ഞ് മെറ്റ
Man Shoots Daughter: മൂന്ന് നാള്‍ കഴിഞ്ഞാല്‍ വിവാഹം; സമ്മതിച്ചെങ്കിലും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി; പോലീസിനു മുന്നില്‍ വച്ച് മകളെ അച്ഛന്‍ വെടിവച്ച് കൊന്നു
പ്രമേഹ രോഗികൾക്ക് മാതളനാരങ്ങ കഴിക്കാമോ?
സഞ്ജു ഔട്ട്, പന്ത് ഇൻ; ചാമ്പ്യൻസ് ട്രോഫി ടീം സാധ്യത
ഈ കഴിച്ചത് ഒന്നുമല്ല! ഇതാണ് ലോകത്തിലെ ഏറ്റവും രുചിയേറിയ കരിമീൻ
കൂട്ടുകാരിയുടെ വിവാഹം ആഘോഷമാക്കി സാനിയ അയ്യപ്പന്‍