5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

PM Modi TV9 Interview: ജനാധിപത്യത്തിന്റെ ആത്മാവ് ജനക്ഷേമം; കല്യാണ്‍ മാര്‍ഗ് റോഡില്‍ വിശദീകരണവുമായി പ്രധാനമന്ത്രി

7 റേസ് കോഴ്‌സ് റോഡിന്റെ പേര് എന്തുകൊണ്ട് കല്യാണ്‍ മാര്‍ഗ് എന്നാക്കി എന്ന ചോദ്യത്തിന്, ജനങ്ങള്‍ക്ക് സേവനവും വികസനവും നല്‍കുന്ന രാജ്യമാണിതെന്ന് മറ്റുള്ള ആളുകള്‍ അറിയണമെന്നുള്ളതുകൊണ്ടാണെന്ന് മോദി മറുപടി പറഞ്ഞു.

PM Modi TV9 Interview: ജനാധിപത്യത്തിന്റെ ആത്മാവ് ജനക്ഷേമം; കല്യാണ്‍ മാര്‍ഗ് റോഡില്‍ വിശദീകരണവുമായി പ്രധാനമന്ത്രി
shiji-mk
Shiji M K | Updated On: 02 May 2024 20:44 PM

ന്യൂഡല്‍ഹി: ജനാധിപത്യത്തിന്റെ ആത്മാവ് ജനക്ഷേമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ടിവി9 നെറ്റ്വര്‍ക്കിന്റെ അഞ്ച് ചാനല്‍ എഡിറ്റര്‍മാര്‍ക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് മോദി ഇക്കാര്യം പറഞ്ഞത്.

7 റേസ് കോഴ്‌സ് റോഡിന്റെ പേര് എന്തുകൊണ്ട് കല്യാണ്‍ മാര്‍ഗ് എന്നാക്കി എന്ന ചോദ്യത്തിന്, ജനങ്ങള്‍ക്ക് സേവനവും വികസനവും നല്‍കുന്ന രാജ്യമാണിതെന്ന് മറ്റുള്ള ആളുകള്‍ അറിയണമെന്നുള്ളതുകൊണ്ടാണെന്ന് മോദി മറുപടി പറഞ്ഞു.

ഇവിടെ ഭരണത്തിനല്ല പ്രാധാന്യം മറിച്ച് ജനങ്ങളുടെ ക്ഷേമത്തിനാണ്. അത് മറ്റുള്ളവര്‍ തിരിച്ചറിയണം. ജനങ്ങളുടെ ക്ഷേമം തന്നെയാണ് ജനാധിപത്യത്തിന്റെ ആത്മാവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആ ഊര്‍ജ്ജത്തില്‍ ജീവിക്കാനാണ് താന്‍ ഇഷ്ടപ്പെടുന്നതെന്നും മോദി പറഞ്ഞു.

തെരഞ്ഞെടുപ്പുകള്‍ തനിക്ക് പുത്തരിയല്ലെന്നാണ് പ്രധാനമന്ത്രി പറയുന്നത്. സംഘടനയിലായിരിക്കുമ്പോള്‍ തന്നെ തെരഞ്ഞെടുപ്പില്‍ മത്സരിച്ചിട്ടുണ്ട്. 2014ല്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമ്പോള്‍ ജനങ്ങളുടെ മനസ്സില്‍ തന്നെ കുറിച്ച് നിരവധി ചോദ്യങ്ങളുണ്ടായെങ്കിലും മോദി എന്തെങ്കിലും ചെയ്യുമെന്ന പ്രതീക്ഷ അവരുടെ മനസ്സില്‍ ഉണ്ടായിരുന്നുവെന്നും അദ്ദേഹം പറയുന്നുണ്ട്.

‘2014 മുതല്‍ 2019 വരെ, രാജ്യത്തെ ജനങ്ങള്‍ എന്‍ഡിഎ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ നിരീക്ഷിച്ചു. ഇപ്പോള്‍ 2024ല്‍ ജനങ്ങളുടെ പ്രതീക്ഷകളും ആത്മവിശ്വാസവും ഞങ്ങളുടെ ഗ്യാരണ്ടിയായി മാറിയിരിക്കുന്നു. പ്രധാനമന്ത്രിയായി പത്തുവര്‍ഷത്തിനുശേഷം, എന്താണ് ചെയ്യേണ്ടതെന്ന് എനിക്ക് കൃത്യമായ ധാരണയുണ്ട്.

മാത്രമല്ല, 2014ല്‍ രാജ്യത്തെ ജനങ്ങളെ സേവിക്കാന്‍ എനിക്ക് അവസരം ലഭിച്ചു. ഞാന്‍ രാജ്യത്തിനായി എന്നെത്തന്നെ സമര്‍പ്പിച്ചു, 2019ല്‍ ഞാന്‍ ജനങ്ങളുടെ അടുത്തേക്ക് പോകുമ്പോള്‍, സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ കുറിച്ചുള്ള ഒരു റിപ്പോര്‍ട്ട് കാര്‍ഡും കൊണ്ടുപോയിരുന്നു. രാജ്യം ശരിയായ ദിശയിലേക്ക് നീങ്ങുകയാണെന്ന് ജനങ്ങള്‍ക്കറിയാം. കഴിഞ്ഞ പത്ത് വര്‍ഷമായി സാധാരണക്കാരുടെ ആവശ്യങ്ങള്‍ ഞാന്‍ അഭിസംബോധന ചെയ്തിട്ടുണ്ടെങ്കിലും, ഇനിയും അവര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്,’ മോദി പറഞ്ഞു.