PM Modi TV9 Interview: കോണ്‍ഗ്രസിന്റെ ഉറപ്പിനെ കുറിച്ച് ചോദിച്ചപ്പോള്‍ കണ്ണടയേയും പന്തിനേയും കുറിച്ച് പറഞ്ഞ് മോദി
കോണ്‍ഗ്രസിന്റെ ഉറപ്പിനെ കണ്ണടയും പന്തുമെന്ന ഉപമ കൊണ്ടാണ് മോദി നേരിട്ടത്. തങ്ങളുടെ സര്‍ക്കാര്‍ അധികാരത്തിലെത്തിയാല്‍ ഒറ്റയടിക്ക് ദാരിദ്ര്യം ഇല്ലാതാക്കുമെന്നാണ് കോണ്‍ഗ്രസ് കിരീടാവകാശി രാഹുല്‍ ഗാന്ധി പറയുന്നതെന്ന് മോദി പരിഹസിച്ചു.
ന്യൂഡല്‍ഹി: ലോക്‌സഭ തെരഞ്ഞെടുപ്പ് ആരംഭിച്ചുകഴിഞ്ഞു. 7 ഘട്ടങ്ങളിലായി നടക്കുന്ന വോട്ടെടുപ്പില്‍ രണ്ടാംഘട്ട വോട്ടെടുപ്പും അവസാനിച്ചു. കോണ്‍ഗ്രസും ബിജെപിയും പ്രചാരണത്തില്‍ മുന്നേറുകയാണ്. എന്നാല്‍ കോണ്‍ഗ്രസിന്റെ വാഗ്ദാനങ്ങളെ പാടെ തള്ളിക്കളയുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. ടിവി9 നെറ്റ്വര്‍ക്കിന്റെ അഞ്ച് എഡിറ്റര്‍മാര്‍ക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് മോദി കോണ്‍ഗ്രസിനെതിരെ സംസാരിക്കുന്നത്.
കോണ്‍ഗ്രസിന്റെ ഉറപ്പിനെ കണ്ണടയും പന്തുമെന്ന ഉപമ കൊണ്ടാണ് മോദി നേരിട്ടത്. തങ്ങളുടെ സര്‍ക്കാര്‍ അധികാരത്തിലെത്തിയാല്‍ ഒറ്റയടിക്ക് ദാരിദ്ര്യം ഇല്ലാതാക്കുമെന്നാണ് കോണ്‍ഗ്രസ് കിരീടാവകാശി രാഹുല്‍ ഗാന്ധി പറയുന്നതെന്ന് മോദി പരിഹസിച്ചു.
‘എന്റെ ഗ്യാരണ്ടിക്ക് പകര്‍പ്പവകാശികള്‍ വേണ്ട. വ്യാജ സാധനങ്ങള്‍ വില്‍ക്കുന്നവര്‍ ഒറിജിനലിന് പകരം വേറെ പലതും കണ്ടെത്തും,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കിരീടാവകാശിയുടെ അച്ഛനും മുത്തച്ഛനും മുത്തശിയുമെല്ലാം ദാരിദ്ര്യം ഇല്ലാതാക്കുന്നതിനെ കുറിച്ച് സംസാരിച്ചിട്ടുണ്ട്. എന്നാല്‍ അതുപോലെയല്ല താന്‍ പറയുന്നത്. തന്റെ ജീവിതവും പ്രസംഗവുമെല്ലാം താന്‍ നല്‍കുന്ന ഉറപ്പാണ്. 2014ല്‍ പാവപ്പെട്ടവര്‍ക്ക് വീട് വെച്ച് കൊടുക്കുമെന്ന് പറഞ്ഞപ്പോള്‍ എവിടെ നിന്ന് പണം ലഭിക്കുമെന്ന് പലരും ചോദിച്ചിരുന്നു. എന്നാല്‍ ആ ചോദ്യത്തിനുള്ള ഉത്തരം സര്‍ക്കാര്‍ കണ്ടെത്തി. അവരുടെ സ്വപ്‌നം നടത്തികൊടുത്തുവെന്നും മോദി പറഞ്ഞു.
കര്‍ണാടക തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അഞ്ച് ഉറപ്പുനല്‍കിയിരുന്നില്ലെ എന്ന ചോദ്യത്തിന് ലോക്‌സഭ തെരഞ്ഞെടുപ്പില്‍ അഞ്ചില്‍ നിന്ന് ഉറപ്പുകള്‍ 25 ആയി ഉയര്‍ന്നില്ലേയെന്ന് മോദി തിരിച്ച് ചോദിച്ചു.
താന്‍ പ്രവര്‍ത്തിക്കുന്നത് കൊണ്ടാണ് ആളുകള്‍ തന്നിലേക്ക് ആകര്‍ഷിക്കപ്പെടുന്നത്. ഉദാഹരണത്തിന് ഒരു കുട്ടി ഒരു കണ്ണട വാങ്ങുകയാണെങ്കില്‍ ഞങ്ങളവന് ഒരു പന്തുകൂടി നല്‍കുന്നു. അതുപോലെ അഞ്ച് ഗ്യാരണ്ടികള്‍ക്ക് പകരം ഞങ്ങള്‍ക്കിപ്പോള്‍ 25 ഗ്യാരണ്ടികളുണ്ടെന്നും അദ്ദേഹം പറഞ്ഞു.