PM Modi TV9 Interview: ഒരു വർഷം വീതം ഒരു പ്രധാനമന്ത്രി; അതാണ് ഇന്ത്യാ സഖ്യത്തിൻറെ ഫോർമുല- നരേന്ദ്ര മോദി
ഒരുകാലത്ത് 400 സീറ്റുകൾ ലോക്സ്ഭയിലുണ്ടായിരുന്നവർ ഇന്ന് 272 സീറ്റുകളിൽ പോലും മത്സരിക്കാൻ ഭയപ്പെടുന്നു
ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി സ്ഥാനാർഥിയെ നിശ്ചയിക്കാൻ പറ്റാത്ത ഇന്ത്യാ സഖ്യത്തിനെതിരെ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഒരുകാലത്ത് 400 സീറ്റുകൾ ലോക്സ്ഭയിലുണ്ടായിരുന്നവർ ഇന്ന് 272 സീറ്റുകളിൽ പോലും മത്സരിക്കാൻ ഭയപ്പെടുന്നു. അതു കൊണ്ടാണ് അവർ ഒരു വർഷം ഒരു പ്രധാനമന്ത്രി എന്ന ഫോർമുല കൊണ്ടുവരുന്നതെന്നും മോദി കുറ്റപ്പെടുത്തി.
ഇതുവരെയും അവർക്ക് പ്രധാനമന്ത്രി സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കാൻ കഴിഞ്ഞിട്ടില്ല, സഖ്യത്തിലെ ഒരു പാർട്ടിയും എല്ലാം ലോക്സഭാ സീറ്റുകളിലും മത്സരിക്കുന്നില്ലെന്നും ഇത് കൊണ്ട് തന്നെ അവർക്ക് തിരഞ്ഞെടുപ്പിൽ വിജയിക്കാൻ കഴിയില്ലെന്ന് ഉറപ്പായെന്നും പ്രധാനമന്ത്രി മോദി പറഞ്ഞു.
“ഒരു വർഷം വീതം ഒരു പ്രധാനമന്ത്രിയുമായി അവർ മുന്നോട്ട് പോയാൽ, രാജ്യം ഒരു തരത്തിലും അഭിവൃദ്ധി പ്രാപിക്കില്ല. ജനാധിപത്യ വ്യവസ്ഥിതിയിലെ ഇത്രയും വലിയ തിരഞ്ഞെടുപ്പിനെ പ്രസംഗങ്ങളുടെയും നുണപറച്ചിലുകളുടെയും കളിയാക്കി മാറ്റുകയാണ് ഇന്ത്യാ സഖ്യം ചെയ്തതെന്നും മോദി ചൂണ്ടിക്കാട്ടി.
ടിവി 9 നെറ്റ് വർക്കിൻറെ എഡിറ്റർമാരുമായാണ് അദ്ദേഹം സംസാരിച്ചത്. ലോക്സഭാ തിരഞ്ഞെടുപ്പിൽ അധികാരത്തിൽ വന്നാൽ ചെയ്യുന്ന 100 ദിന കർമ്മ പരിപാടികളടക്കം വിവിധ വിഷയങ്ങളെ പറ്റി അദ്ദേഹം അഭിമുഖത്തിൽ സംസാരിച്ചു.