PM Modi Birthday: സൗജന്യ ഓട്ടോ യാത്ര, 4,000 കിലോ ഭക്ഷണവിതരണം; മോദിയുടെ 74ാം ജന്മദിനം സേവ പർവായി ആചരിക്കും

PM Modi Birthday Celebration: 1950 സെപ്റ്റംബർ 17ന് ഗുജറാത്തിലെ മെഹ്സാന ജില്ലയിലുള്ള വാഡ്നഗറിലാണ് മോദിയുടെ ജനനം. ദാമോദർദാസ് മുൽഛന്ദ് മോദിയുടെയും ഹീരാബെൻ മോദിയുടെയും ആറു മക്കളിൽ മൂന്നാമനായാണ് മോദി ജനിക്കുന്നത്. എട്ടാം വയസ്സിൽ ആർഎസ്എസ് പ്രവർത്തകനായ മോദി, 1985ലാണ് ബിജെപിയിലേക്ക് എത്തിചേരുന്നത്.

PM Modi Birthday: സൗജന്യ ഓട്ടോ യാത്ര, 4,000 കിലോ ഭക്ഷണവിതരണം; മോദിയുടെ 74ാം ജന്മദിനം സേവ പർവായി ആചരിക്കും

PM Modi Birthday

Published: 

17 Sep 2024 08:01 AM

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇന്ന് 74-ാം ജന്മദിനം (PM Modi’s birthday). എല്ലാവർഷത്തെയും പോലെ മോദിയുടെ ജന്മദിനം വിവിധ സേവന പ്രവർത്തനങ്ങൾ നടത്തി ആഘോഷമാക്കാനാണ് ബിജെപി തീരുമാനിച്ചിരിക്കുന്നത്. ഗുജറാത്ത് മുഖ്യമന്ത്രിയായി മൂന്നു തവണ തെരഞ്ഞെടുക്കപ്പെട്ട നരേന്ദ്ര മോദി 2014 മെയ് 26നാണ് ഇന്ത്യൻ പ്രധാനമന്ത്രിയാകുന്നത്. 2024ലും ഭരണത്തുടർച്ച ലഭിച്ചതോടെ ജവഹർലാൽ നെഹ്റുവിന് ശേഷം തുടർച്ചയായ മൂന്നു തവണ ഇന്ത്യൻ പ്രധാനമന്ത്രിയാകുന്ന നേതാവ് എന്ന റെക്കോഡിലേക്ക് മോദി മാറി.

1950 സെപ്റ്റംബർ 17ന് ഗുജറാത്തിലെ മെഹ്സാന ജില്ലയിലുള്ള വാഡ്നഗറിലാണ് മോദിയുടെ ജനനം. ദാമോദർദാസ് മുൽഛന്ദ് മോദിയുടെയും ഹീരാബെൻ മോദിയുടെയും ആറു മക്കളിൽ മൂന്നാമനായാണ് മോദി ജനിക്കുന്നത്. എട്ടാം വയസ്സിൽ ആർഎസ്എസ് പ്രവർത്തകനായ മോദി, 1985ലാണ് ബിജെപിയിലേക്ക് എത്തിചേരുന്നത്. 1987ൽ നടന്ന അഹമ്മദാബാദ് മുനിസിപ്പൽ കോർപറേഷൻ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ മിന്നും വിജയത്തിന് പിന്നിൽ മോദിയുടെ തന്ത്രങ്ങൾ വലിയ പങ്കുവഹിച്ചിട്ടുണ്ട്. അതിന് ശേഷം ‌മോദിയെ തേടിയെത്തിയത് ഗുജറാത്ത് ബിജെപിയുടെ സംഘടനാ സെക്രട്ടറി എന്ന സ്ഥാനമായിരുന്നു.

പിന്നീടങ്ങോട്ട് മോദിയുടെ ജീവിതത്തിലെ വലിയ വഴിത്തിരുവുകൾ ആയിരുന്നു. ബിജെപിയുടെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി അംഗം, ദേശീയ സെക്രട്ടറി തുടങ്ങിയ വിവിധ സ്ഥാനങ്ങൾ അദ്ദേഹത്തെ തേടിയെത്തി. 2001 ഒക്ടോബർ ഏഴിനാണ് ഗുജറാത്ത് മുഖ്യമന്ത്രി സ്ഥാനത്തേക്ക് മോദി എത്തുന്നത്. 2014 വരെ ​ഗുജറാത്ത് മുഖ്യമന്ത്രിയായി തുടർന്ന മോദി പിന്നീട് ആ സ്ഥാനം രാജിവെച്ച് വീണ്ടും ദേശീയ രാഷ്ട്രീയത്തിലേക്ക് ശ്രദ്ധാലുവായി.

ALSO READ: സ്ത്രീകൾക്ക് ജന്മദിന സമ്മാനവുമായി പ്രധാനമന്ത്രി; അക്കൗണ്ടിലെത്തുക അര ലക്ഷം രൂപ

‘സേവ പർവ്’

നരേന്ദ്ര മോദിയുടെ ജന്മദിനം ഇക്കുറിയും രാജ്യവ്യാപകമായി ‘സേവ പർവ്’ ആയി ആചരിക്കാനാണ് ബിജെപി തീരുമാനിച്ചിരിക്കുന്നത്. രക്തദാന ക്യാംപുകൾ, ശുചീകരണം, സൗജന്യ ഭക്ഷണവിതരണം തുടങ്ങി വിവിധ സേവന പ്രവർത്തനങ്ങൾ സേവാ പർവിൻ്റെ ഭാഗമായി ബിജെപി പദ്ധതിയിട്ടിരിക്കുന്നു.

കൂടാതെ ജന്മനാടായ ഗുജറാത്തിൽ മോദിയുടെ ജന്മദിനം വ്യത്യസ്തമായ പരിപാടികളോടെ ആഘോഷിക്കാനും തീരുമാനമുണ്ട്. ആളുകൾക്ക് സൗജന്യ ഓട്ടോയാത്ര, കടകളിൽ ഡിസ്കൗണ്ട് തുടങ്ങിയ നിരവധി സേവന പ്രവർത്തനങ്ങൾക്കാണ് പദ്ധതിയിട്ടിരിക്കുന്നത്. പ്രധാനമന്ത്രിയുടെ ജന്മദിനത്തിൽ സൂറത്തിലെ 2500 വ്യവസായികൾ 10 മുതൽ 100 ശതമാനം വരെ ഡിസ്കൗണ്ട് നൽകുമെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. 110 ഓട്ടോറിക്ഷ ഡ്രൈവർമാർ ആളുകൾക്ക് സൗജന്യമായ യാത്ര വാ​ഗ്ദാനം ചെയ്യുന്നതായും ബിജെപി വൃത്തങ്ങൾ പറഞ്ഞു.

മോദിയിട ജന്മദിനത്തോടനുബന്ധിച്ച് സൗജന്യ ഭക്ഷണവിതരണം നടത്തുമെന്ന് അജ്മീ‍ർ ഷരീഫ് ദർഗ പ്രഖ്യാപിച്ചിട്ടുണ്ട്. അന്നേ ദിവസം 4,000 കിലോ വെജിറ്റേറിയൻ ഭക്ഷണം ലങ്കാ‍റിൽ (ഊട്ടുപുര) വിതരണം ചെയ്യാനാണ് തീരുമാനം. ചോറ്, നെയ്യ്, ഡ്രൈ ഫ്രൂട്ട്സ് എന്നിവയാണ് വിതരണം ചെയ്യുന്ന ഭക്ഷണം. സേവനമെന്ന നിലയിൽ ഗുരുക്കന്മാർക്കും പാവപ്പെട്ടവർക്കും ഭക്ഷണം വിതരണം ചെയ്യാനാണ് അജ്മീ‍ർ ഷരീഫ് ദർഗയുടെ തീരുമാനം.

 

 

ഇതെപ്പോ വന്നു? ജാൻവി കപൂർ കൊച്ചിയിൽ എത്തി
മണി പ്ലാന്റിലെ ഇലകള്‍ മഞ്ഞനിറമാകരുത്; കടം പെരുകും
ആഭ്യന്തര വിമാനയാത്രക്കാരുടെ എണ്ണത്തില്‍ വര്‍ധനവ്
തോറ്റെങ്കിലെന്താ, ഇന്ത്യക്കെതിരെ സ്പെഷ്യൽ റെക്കോർഡിട്ട് ജോസ് ബട്ട്ലർ