5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

PM Modi Kanniyakumari Visit: നരേന്ദ്രമോദി വിവേകാനന്ദപ്പാറയിലെത്തി; ഇനി ധ്യാനനിമിഷങ്ങൾ

PM At Vivekananda rock: 2019 ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ശേഷം ആത്മപരിശോധനയ്ക്കും ധ്യാനത്തിനുമായി പ്രധാനമന്ത്രി മുമ്പ് കേദാർനാഥ് ഗുഹ തിരഞ്ഞെടുത്തിരുന്നു.

PM Modi Kanniyakumari Visit: നരേന്ദ്രമോദി വിവേകാനന്ദപ്പാറയിലെത്തി; ഇനി ധ്യാനനിമിഷങ്ങൾ
aswathy-balachandran
Aswathy Balachandran | Updated On: 30 May 2024 20:42 PM

കന്യാകുമാരി: ലോക്‌സഭാ തെരഞ്ഞെടുപ്പിൻ്റെ ഊർജിത പ്രചാരണം വ്യാഴാഴ്ച വൈകീട്ടോടെ അവസാനിച്ചതിനേത്തുടർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി 45 മണിക്കൂർ നീണ്ട ധ്യാനത്തിനായി തമിഴ്‌നാട്ടിലെ കന്യാകുമാരിയിലുള്ള വിവേകാനന്ദ പാറ സ്മാരകത്തിലെത്തി. പ്രധാനമന്ത്രിയുടെ ധ്യാനം നടക്കുന്നതിനാൽ ഏകദേശം 2,000 സുരക്ഷാ ഉദ്യോഗസ്ഥരെ കർശന നിരീക്ഷണം നടത്തുന്നതിനായി ഈ പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്. തീരത്ത് സ്ഥിതിചെയ്യുന്ന പാറയ്ക്ക് ചുറ്റും വൻ സുരക്ഷാ കവചമാണ് ഉള്ളത്.

പ്രധാനമന്ത്രിയുടെ ആരാധ്യ പുരുഷനാണ് വിവേകാനന്ദൻ. അദ്ദേഹത്തിന് ദിവ്യ ദർശനം ഉണ്ടായി എന്ന് വിശ്വസിക്കപ്പെടുന്ന ധ്യാന മണ്ഡപത്തിൽ വ്യാഴാഴ്ച വൈകുന്നേരം മുതൽ ജൂൺ 1 വൈകുന്നേരം വരെ മോദി ധ്യാനിക്കും. തിരുവനന്തപുരത്ത് നിന്ന് ഹെലികോപ്റ്ററിൽ എത്തിയ പ്രധാനമന്ത്രി മോദി ഭഗവതി അമ്മൻ ക്ഷേത്രത്തിൽ ദർശനം നടത്തി. തുടർന്ന് അദ്ദേഹം ഫെറി സർവീസ് വഴി വിവേകാനന്ദപ്പാറയിലേക്ക് പോയി. അവിടെ ജൂൺ 1 വരെ തുടരാനാണ് തീരുമാനം.

മുൻ നിശ്ചയ പ്രകാരമുള്ള ധ്യാനം ആരംഭിച്ചതായാണ് റിപ്പോർട്ട്. ധോതിയും വെള്ള ഷാളും ധരിച്ച്, ക്ഷത്രത്തിൽ പ്രദക്ഷിണം പൂർത്തിയാക്കിയ മോദി മറ്റ് പ്രാർത്ഥനകളും നടത്തി. പൂജാരിമാർ നടത്തിയ പ്രത്യേക പൂജയ്ക്കു ശേഷം, അദ്ദേഹം ക്ഷേത്ര പ്രസാദം സ്വീകരിച്ചു. അതിൽ ഒരു ഷാളും ദേവിയുടെ ഫ്രെയിം ചെയ്ത ഫോട്ടോയും ഉൾപ്പെട്ടിരുന്നു. തുടർന്ന് കടത്തുവള്ളത്തിൽ പാറയിൽ എത്തി. അവിടെ അദ്ദേഹം ധ്യാനമണ്ഡപത്തിൽ ധ്യാനം ആരംഭിച്ചു. ധ്യാന പരിശീലനത്തിൽ ഏർപ്പെടുന്നതിന് മുമ്പ്, മണ്ഡപത്തിലേക്കുള്ള ഗോവണിപ്പടികളിൽ മോദി കുറച്ച് സമയം ചിലവഴിച്ചു.

ALSO READ – വിവേകാനന്ദന്‍ ധ്യാനമിരുന്ന സ്ഥലത്ത് 48 മണിക്കൂര്‍ ധ്യാനം; മോദി കന്യാകുമാരിയിലേക്ക്‌

ഇവിടം എല്ലാ ദിശകളിൽ നിന്നും പാറയെ ചുറ്റി നിൽക്കുന്ന കടലിൻ്റെ അതിശയകരമായ കാഴ്ചകൾ കാണാൻ കഴിയുന്ന സ്ഥലമാണ്. സ്മാരകത്തിന് സമീപമുള്ള തിരുവള്ളുവർ പ്രതിമയും സന്ദർശിക്കും. സ്മാരകവും 133 അടി ഉയരമുള്ള പ്രതിമയും നിർമ്മിച്ചിരിക്കുന്നത് കടലിലെ പാറയിലാണ്. ഇതും വിവേകാനന്ദപ്പാറയ്ക്ക് സമീപമാണ് ഉള്ളത്. മോദി 45 മണിക്കൂർ തങ്ങുന്നത് സംബന്ധിച്ച് കർശനമായ സുരക്ഷാ സംവിധാനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.

1892-ൽ കടലിനുള്ളിലെ പാറകളിൽ ധ്യാനത്തിലേർപ്പെട്ട സ്വാമി വിവേകാനന്ദനോടുള്ള ആദരസൂചകമായി സ്ഥാപിച്ച സ്മാരകത്തിൽ പ്രധാനമന്ത്രിയുടെ ആദ്യ സന്ദർശനമാണിത്. 2019 ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ശേഷം ആത്മപരിശോധനയ്ക്കും ധ്യാനത്തിനുമായി പ്രധാനമന്ത്രി മുമ്പ് കേദാർനാഥ് ഗുഹ തിരഞ്ഞെടുത്തിരുന്നു. അദ്ദേഹം ഇപ്പോൾ ഇന്ത്യയുടെ തെക്കേ അറ്റത്തുള്ള ആത്മീയമായി പ്രാധാന്യമുള്ള സ്ഥലമാണ് ഇത്തവണ തിരഞ്ഞെടുത്തത്.