5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

PM Modi : എക്സിൽ ഏറ്റവുമധികം പേർ പിന്തുടരുന്ന നേതാവ് മോദി; അഭിനന്ദനവുമായി മസ്ക്

PM Modi, world’s most followed leader on X: ”38.1 ദശലക്ഷം ഫോളോവേഴ്സ് ഉള്ള യുഎസ് പ്രസിഡൻ്റ് ജോ ബൈഡനും 21.5 ദശലക്ഷം ഫോളോവേഴ്‌സുള്ള തുർക്കിയുടെ റെസെപ് തയ്യിപ് എർദോഗനും ആണ് എക്സിലെ ഏറ്റവും ശക്തരായ മറ്റ് രാഷ്ട്ര തലവന്മാർ.

PM Modi : എക്സിൽ ഏറ്റവുമധികം പേർ പിന്തുടരുന്ന നേതാവ് മോദി; അഭിനന്ദനവുമായി മസ്ക്
Elon Musk congratulated PM Modi for gaining more than 100 million followers on X.
aswathy-balachandran
Aswathy Balachandran | Published: 20 Jul 2024 13:12 PM

ന്യൂഡൽഹി: മൈക്രോ ബ്ലോ​ഗിങ് പ്ലാറ്റ്ഫോമായ എക്സിൽ ലോകത്തിലെ ഏറ്റവും അധികം ഫോളോവേഴ്സ് ഉള്ള നേതാവ് എന്ന സ്ഥാനം പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സ്വന്തം. ഈ വിവരം എക്സ് ഉടമ എലോൺ മസ്‌കിൻ്റെ അഭിനന്ദന സന്ദേശം എത്തിയതോടെയാണ് പുറത്തുവന്നത്. പ്രധാനമന്ത്രിയ്ക്ക് 100 ദശലക്ഷത്തിലധികം ഫോളോവേഴ്‌സ് ആണ് ഉള്ളത്. ഇത് റെക്കോർഡ് സംഖ്യയാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.

“ഏറ്റവും കൂടുതൽ ആളുകൾ പിന്തുടരുന്ന ലോക നേതാവെന്ന നിലയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അഭിനന്ദനങ്ങൾ!” എന്നാണ് പ്രധാനമന്ത്രി മോദിക്ക് പ്ലാറ്റ്‌ഫോമിൽ 100.1 ദശലക്ഷം ഫോളോവേഴ്‌സ് ലഭിച്ചതിന് ശേഷം മസ്‌ക് എക്സിൽ കുറിച്ചത്.
ഈ ആഴ്‌ച ആദ്യം, ഈ വിവരം കണ്ടപ്പോൾ തന്നെ മോദി എക്സിൽ കുറിപ്പിട്ടിരുന്നു.

ALSO READ – ആമസോൺ പ്രൈം ഡേ ; അറിയാം ഓഫറുകളും നിരക്കുകളും

“@X-ൽ നൂറു ദശലക്ഷം! ഈ ഊർജ്ജസ്വലമായ മാധ്യമത്തിൽ ഉണ്ടായിരിക്കുന്നതിലും ചർച്ചകൾ, സംവാദങ്ങൾ, ഉൾക്കാഴ്ചകൾ, ജനങ്ങളുടെ അനുഗ്രഹങ്ങൾ, ക്രിയാത്മകമായ വിമർശനങ്ങൾ എന്നിവയും മറ്റും കാണുന്നതിലും സന്തോഷമുണ്ട്. ഭാവിയിലും ഇത്തരം നിമിഷങ്ങൾക്കായി കാത്തിരിക്കുന്നു എന്നാണ് അന്ന് അദ്ദേഹം കുറിച്ചത്.

”38.1 ദശലക്ഷം ഫോളോവേഴ്സ് ഉള്ള യുഎസ് പ്രസിഡൻ്റ് ജോ ബൈഡനും 21.5 ദശലക്ഷം ഫോളോവേഴ്‌സുള്ള തുർക്കിയുടെ റെസെപ് തയ്യിപ് എർദോഗനും ആണ് എക്സിലെ ഏറ്റവും ശക്തരായ മറ്റ് രാഷ്ട്ര തലവന്മാർ. യഥാക്രമം 25 ദശലക്ഷത്തോളം വരിക്കാരും 91 ദശലക്ഷത്തിലധികം ഫോളോവേഴ്സുമായി പ്രധാനമന്ത്രി മോദി യുട്യൂബിലും ഇൻസ്റ്റാഗ്രാമിലും വളരെയധികം സ്വാധീനം ചെലുത്തുന്നുണ്ട്.

ഇന്ത്യയിൽ ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് 3.52 കോടിയും ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്ക് 2.6 കോടിയും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന് 2.7 കോടിയുമാണ് ഫോളേവേഴ്സ് ഉള്ളത്.