Lok Sabha Election Results 2024: സത്യ പ്രതിഞ്ജ എപ്പോൾ? രാജി കൈമാറി പ്രധാനമന്ത്രി
ബിജെപിക്ക് ഒറ്റയ്ക്ക് സർക്കാർ രൂപീകരിക്കാനുള്ള സീറ്റുകൾ ഇല്ലാത്താണ് ഇത്തവണ വിനയായത്, അതു കൊണ്ട് തന്നെ ഘടക കക്ഷികളെ ആശ്രയിക്കാതെ വഴിയില്ല
ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദി തൻ്റെ രാജി രാഷ്ട്രപതിക്ക് സമർപ്പിച്ചു. വിവിധ വകുപ്പ് മന്ത്രിമാരും രാജി സമർപ്പിച്ചു. അതേസമയം പുതിയ സർക്കാർ അധികാരമേൽക്കുന്നത് വരെയും കാവൽ മന്ത്രസഭയായി തുടരാൻ രാഷ്ട്രപതി പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
പ്രതിസന്ധികൾ ഒന്നും തന്നെ വന്നില്ലെങ്കിൽ ജൂൺ എട്ടിന് തന്നെ നരേന്ദ്ര മോദി വീണ്ടും പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്ന് സോഴ്സുകളെ ഉദ്ധരിച്ച് ബിസിനസ് ടുഡേ റിപ്പോർട്ട് ചെയ്യുന്നു. ബിജെപിക്ക് ഒറ്റയ്ക്ക് സർക്കാർ രൂപീകരിക്കാനുള്ള സീറ്റുകൾ ഇല്ലാത്താണ് ഇത്തവണ വിനയായത്. വീണ്ടും എൻഡിഎ സർക്കാർ രൂപീകരിച്ചാൽ ജവഹർലാൽ നെഹ്‌റുവിന് ശേഷം മൂന്നാം തവണയും അധികാരം നിലനിർത്തുന്ന രണ്ടാമത്തെ നേതാവാകും മോദി.
ALSO READ : Varanasi Lok Sabha Election Result 2024: ആദ്യം പേടിച്ചു, പിന്നെ കീഴടക്കി; വരാണസിയില്‍ മോദി വിജയിച്ചു
543 അംഗ ലോക്‌സഭയിൽ എൻഡിഎയ്ക്ക് വേണ്ടുന്ന കേവല ഭൂരിപക്ഷം 272 ആണ്. 2014-ന് ശേഷം ബിജെപി ആദ്യമായാണ് കേവല ഭൂരിപക്ഷത്തിൽ നിന്നും താഴേക്ക് വീഴുന്നത്. ഇതു കൊണ്ട് തന്നെ മുന്നണിയിലെ സഖ്യകക്ഷികളെ കൊണ്ട് മാത്രമെ സർക്കാർ രൂപീകരിക്കാനാകു.
ബിജെപിയെ കൂടാതെ ടിഡിപി, ജെഡിയു, മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള ശിവസേന, ചിരാഗ് പാസ്വാൻ്റെ നേതൃത്വത്തിലുള്ള എൽജെപി (രാം വിലാസ്) എന്നിവർ യഥാക്രമം 16, 12, ഏഴ്, അഞ്ച് സീറ്റുകൾ നേടിയിട്ടുള്ളതിനാൽ ഇവരും സർക്കാർ രൂപീകരണത്തിൽ നിർണായക പങ്ക് വഹിക്കും.