5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

PM Modi Swearing-in Ceremony 2024: നീറ്റ് പരീക്ഷ വിവാദം: എൻഡിഎ സർക്കാരിൻ്റെ സത്യപ്രതിജ്ഞ നടക്കാനിരിക്കെ യൂത്ത് കോൺഗ്രസ് പ്രതിഷേധം

PM Modi Swearing-in Ceremony 2024: പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിൽ സ്ഥലത്ത് കേന്ദ്ര സേനയെ വിന്യസിച്ചിട്ടുണ്ട്.

PM Modi Swearing-in Ceremony 2024: നീറ്റ് പരീക്ഷ വിവാദം: എൻഡിഎ സർക്കാരിൻ്റെ സത്യപ്രതിജ്ഞ നടക്കാനിരിക്കെ യൂത്ത് കോൺഗ്രസ് പ്രതിഷേധം
നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട് വിവാദത്തിൽ പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ് പ്രവർത്തകർ.
neethu-vijayan
Neethu Vijayan | Published: 09 Jun 2024 18:40 PM

ന്യൂഡൽ​ഹി: നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട് വിവാദത്തിൽ എൻഡിഎ സർക്കാരിൻ്റെ സത്യപ്രതിജ്ഞ നടക്കാനിരിക്കെ ഡൽഹിയിൽ പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ് പ്രവർത്തകർ. എൻഎസ്‍യുഐ ആണ് പ്രതിഷേധം സംഘടിപ്പിച്ചത്. ഡൽ​ഹിയിലെ യൂത്ത് കോൺഗ്രസ് ആസ്ഥാനത്തിന് മുന്നിലാണ് പ്രതിഷേധം.

എന്നാൽ പ്രതിഷേധവുമായി എത്തിയ പ്രവർത്തകരെ പൊലീസ് ബാരിക്കേഡ് വച്ച് തടഞ്ഞു. പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിൽ സ്ഥലത്ത് കേന്ദ്ര സേനയെ വിന്യസിച്ചിട്ടുണ്ട്. ബാരിക്കേഡ് മുകളിൽ കയറി പ്രതിഷേധിച്ച പ്രവർത്തകരെ അറസ്റ്റ് ചെയ്തു നീക്കം ചെയ്തിട്ടുണ്ട്. ‌‌‌

അതേസമയം മൂന്നാം നരേന്ദ്ര മോദി സർക്കാരിൻറെ സത്യപ്രതിജ്ഞ നടക്കാൻ മണിക്കൂറുകൾ മാത്രം ശേഷിക്കെ എൻഡിഎയിൽ ആദ്യ പൊട്ടിത്തെറി. എൻസിപി അജിത് പവാർ പക്ഷമാണ് മോദി 3.0 യിൽ ആദ്യ പ്രതിഷേധ കൊടി ഉയർത്തിയിരിക്കുന്നത്. കാബിനറ്റ് മന്ത്രി സ്ഥാനം നല്കാൻ ബിജെപി തയ്യാറാകാത്തതിൽ പ്രതിഷേധം അറിയിച്ച് മന്ത്രി സഭയിൽ ചേരില്ലെന്നാണ് എൻസിപി വ്യക്തമാക്കിയിരിക്കന്നത്.

ALSO READ: മൂന്നാം മോദി സർക്കാരിൻ്റെ സത്യപ്രതിജ്ഞക്ക് മുന്നേ പൊട്ടിത്തെറി; മന്ത്രി സഭയിൽ ചേരാനില്ലെന്ന് എൻസിപി

മുതിർന്ന നേതാവായ പ്രഫുൽ പട്ടേലിന് കേന്ദ്ര മന്ത്രി സ്ഥാനം ലഭിക്കുമെന്നാണ് എൻസിപി ഇതുവരെ പ്രതീക്ഷിച്ചിരുന്നത്. എന്നാൽ മൂന്നാം മോദി മന്ത്രിസഭയിലേക്ക് അദ്ദേഹത്തെ പരിഗണിച്ചില്ലെന്നതാണ് പ്രതിഷേധത്തിന് പ്രധാന കാരണം.

പ്രഫുൽ പട്ടേലിനെതിരെ കള്ളപ്പണം വെളുപ്പിക്കൽ കേസ് നിലനിക്കുന്നതാണ് അവഗണിക്കാനുള്ള കാരണമെന്നാണ് വിവരം. പാർട്ടിയുടെ ഏക എംപിയും മഹാരാഷ്ട്ര അധ്യക്ഷനുമായ സുനിൽ തത്കരയെയും ക്യാബിനറ്റ് മന്ത്രിസ്ഥാനത്തേക്ക് പരിഗണിച്ചിട്ടില്ല. ഇതോടെയാണ് എൻസിപി പ്രതിഷേധ മറിയിച്ച് മന്ത്രിസഭയിൽ നിന്ന് മാറിനിൽക്കാൻ തീരുമാനിച്ചിരിക്കുകയാണ്.

ALSO READ: സുരേഷ് ഗോപിക്കൊപ്പം ജോർജ് കുര്യനും; കേരളത്തിൽ നിന്ന് രണ്ട് കേന്ദ്രമന്ത്രിമാർ

നിയുക്ത പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ളസർക്കാരിൻ്റെ സത്യപ്രതിജ്ഞാ ചടങ്ങ് ഇന്ന് രാഷ്ട്രപതി ഭവനിൽ നടക്കും. വൈകുന്നേരം 7.15 ന് രാഷ്ട്രപതി ദ്രൗപതി മുർമു നരേന്ദ്രമോദിക്കും പുതിയ മന്ത്രിസഭാംഗങ്ങൾക്കും സത്യ വാചകം ചൊല്ലിക്കൊടുക്കും. തുടർച്ചയായി മൂന്നാം തവണയാണ് നരേന്ദ്രമോദി അധികാരമേൽക്കുന്നത്.

2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാൻ ബിംസ്റ്റെക് രാജ്യങ്ങളിലെ നേതാക്കളെ ക്ഷണിച്ചിരുന്നു. ബംഗ്ലാദേശ്, ഭൂട്ടാൻ, ഇന്ത്യ, മ്യാൻമർ, നേപ്പാൾ, ശ്രീലങ്ക, തായ്‌ലൻഡ് എന്നിവ ഉൾപ്പെടുന്ന പ്രാദേശിക ഗ്രൂപ്പാണ് ബിംസ്‌റ്റെക്.