5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

PM Modi Swearing-in Ceremony 2024: മൂന്നാം മോദി സര്‍ക്കാരില്‍ ആരെല്ലാം? ഉയര്‍ന്ന പദവികളിലേക്ക് ഇവരെത്തും

PM Modi Swearing-in Ceremony 2024 Important Roles: സഖ്യകക്ഷികള്‍ക്ക് വേണ്ടത്ര പരിഗണന നല്‍കാതെ എന്തായാലും ബിജെപിക്ക് മുന്നോട്ട് പോകാന്‍ സാധിക്കില്ല. മന്ത്രിസ്ഥാനങ്ങളോ ക്യാബിനറ്റ് ബര്‍ത്തുകളോ ലഭിക്കാന്‍ സാധ്യതയുള്ള തെരഞ്ഞെടുക്കപ്പെട്ട എംപിമാര്‍ ആരെല്ലാമാണെന്ന് നോക്കാം

PM Modi Swearing-in Ceremony 2024: മൂന്നാം മോദി സര്‍ക്കാരില്‍ ആരെല്ലാം? ഉയര്‍ന്ന പദവികളിലേക്ക് ഇവരെത്തും
NDA Image: PTI
shiji-mk
Shiji M K | Updated On: 09 Jun 2024 13:24 PM

ഇതാ ഇന്ന് വൈകീട്ട് 7.15 ഓടെ മൂന്നാം മോദി സര്‍ക്കാര്‍ അധികാരത്തിലേറുകയാണ്. കഴിഞ്ഞ രണ്ട് തവണ ഉണ്ടായിരുന്ന സര്‍ക്കാര്‍ ആയിരിക്കില്ല ഇത്തവണത്തേത് എന്ന പ്രതീക്ഷ രാജ്യത്തെ ജനങ്ങള്‍ക്കുണ്ട്. അതിന് കാരണം ബിജെപ ഒറ്റയ്ക്കല്ല അധികാരത്തിലേക്ക് നടന്നടുക്കുന്നത് എന്നത് തന്നെയാണ്. ജെഡിയു, ടിഡിപി എന്നീ പാര്‍ട്ടികളുടെ പിന്തുണയോടെയാണ് മോദി വീണ്ടും പ്രധാനമന്ത്രിയാകുന്നത്.

പ്രധാന സഖ്യകക്ഷികള്‍ മന്ത്രിസഭയിലെ പല പ്രധാനവകുപ്പുകളും ആവശ്യപ്പെട്ടിരുന്നു. കേന്ദ്ര പ്രതിരോധമന്ത്രിയായി ലഖ്‌നൗവില്‍ നിന്ന് വിജയിച്ച രാജ്‌നാഥ് സിങ് തന്നെ തുടരാനാണ് സാധ്യത. ഇതെല്ലാം സാധ്യതകള്‍ മാത്രമാണ്. കാര്‍ഷിക വകുപ്പാണ് തനിക്ക് വേണ്ടതെന്നും പാര്‍ട്ടിക്കും അതാണ് താത്പര്യമെന്നും ജെഡിഎസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ എച്ച്ഡി കുമാരസ്വാമി നേരത്തെ പറഞ്ഞിട്ടുണ്ട്.

എന്തായാലും സഖ്യകക്ഷികള്‍ക്ക് വേണ്ടത്ര പരിഗണന നല്‍കാതെ എന്തായാലും ബിജെപിക്ക് മുന്നോട്ട് പോകാന്‍ സാധിക്കില്ല. മന്ത്രിസ്ഥാനങ്ങളോ ക്യാബിനറ്റ് ബര്‍ത്തുകളോ ലഭിക്കാന്‍ സാധ്യതയുള്ള തെരഞ്ഞെടുക്കപ്പെട്ട എംപിമാര്‍ ആരെല്ലാമാണെന്ന് നോക്കാം

കര്‍ണാടക

മാണ്ഡ്യയില്‍ നിന്നുള്ള ജെഡിഎസ് എംപിയായ എച്ച്ഡി കുമാരസ്വാമി.

ധാര്‍വാഡില്‍ നിന്നുള്ള ബിജെപി എംപി പ്രഹ്ലാദ് ജോഷി

ബസവരാജ് ബൊമ്മെ- ബിജെപി ഹാവേരി പ്രതിനിധി

ഗോവിന്ദ് കര്‍ജോള്‍- ദളിത് വിഭാഗത്തില്‍ നിന്നുള്ള ചിത്രദുര്‍ഗയിലെ ബിജെപി എംപി

പിസി മോഹന്‍- ഒബിസി ബെംഗളൂരുവില്‍ നിന്നുള്ള ബിജെപി എംപി.

ഉത്തര്‍പ്രദേശ്

മിര്‍സാപൂരില്‍ നിന്നുള്ള അപ്‌നാദള്‍ പാര്‍ട്ടി അധ്യക്ഷ അനുപ്രിയ പട്ടേല്‍

മഥുരയില്‍ നിന്ന് വിജയിച്ച രാഷ്ട്രീയ ലോക്ദള്‍ ജയന്ത് ചൗധരി

ബീഹാര്‍

ലാലന്‍ സിംഗ്-ജെഡിയു

ചിരാഗ് പാസ്വാന്‍-എല്‍ജെപി

സഞ്ജയ് കുമാര്‍ ഝാ-ജെഡിയു

രാം നാഥ് താക്കൂര്‍-ജെഡിയു

സുനില്‍കുമാര്‍-കുശ്വാഹ സമുദായംത്തില്‍ നിന്ന് ജനതാദള്‍ യു എംപി

കൗശലേന്ദ്രകുമാര്‍-ജെഡിയു

ജിതന്‍ റാം മാഞ്ചി-ഹിന്ദുസ്ഥാനി അവാം മോര്‍ച്ച മേധാവി

രാജ്നാഥ് സിംഗ്-ലഖ്നൗവില്‍ നിന്നുള്ള ബിജെപി സ്ഥാനാര്‍ഥി

ജിതിന്‍ പ്രസാദ്-ബി.ജെ.പി

നിത്യാനന്ദ് റായ്- ഉജിയാര്‍പൂരില്‍ നിന്നുള്ള ബിജെപി എംപി

രാജീവ് പ്രതാപ് റൂഡി-ശരണില്‍ നിന്നുള്ള രാജ്പുത് സമുദായം ബിജെപി എംപി

സഞ്ജയ് ജയ്സ്വാള്‍-ബെതിയ, വൈശ്യ സമുദായത്തില്‍ നിന്നുള്ള ബിജെപി നേതാവ്

മഹാരാഷ്ട്ര

പ്രതാപറാവു ജാദവ്- ബുല്‍ധാനയില്‍ നിന്നുള്ള ബിജെപി എംപി

നിതിന്‍ ഗഡ്കരി- വിദര്‍ഭയില്‍ നിന്നുള്ള ബിജെപി എംപി

പിയൂഷ് ഗോയല്‍- മുംബൈയില്‍ നിന്നുള്ള ബിജെപി എംപി

മധ്യപ്രദേശ്

ജ്യോതിരാദിത്യ സിന്ധ്യ- ബിജെപി എംപി

ശിവരാജ് സിങ് ചൗഹാന്‍- ബിജെപി എംപി

തെലങ്കാന

കിഷന്‍ റെഡ്ഡി- ബിജെപി എംപി

എടാല രാജേന്ദര്‍- ബിജെപി എംപി

ഡി കെ അരുണ- ബിജെപി എംപി

ഡി അരവിന്ദ്- ബിജെപി എംപി

ബന്ദി സഞ്ജയ്- ബിജെപി എംപി

ഒഡീഷ

ധര്‍മേന്ദ്ര സിങ് ഷെഖാവത്ത്- ജോധ്പൂരില്‍ നിന്നുള്ള ബിജെപി എംപി

ദുഷ്യന്ത് സിങ്- ജലവാര്‍-ബാരനില്‍ നിന്നുള്ള ബിജെപി എംപി

കേരളം

സുരേഷ് ഗോപി- തൃശൂരില്‍ നിന്നുള്ള ബിജെപി എംപി

പശ്ചിമ ബംഗാള്‍

ശന്തനു താക്കൂര്‍- ബിജെപി എംപി

ആന്ധ്രപ്രദേശ്

ദഗ്ഗുബതി പുരന്ദേശ്വരി- രാജമഹേന്ദ്രവാരം സിറ്റിയില്‍ നിന്നുള്ള ബിജെപി എംപി

കിഞ്ചരാപ്പു രാം മോഹന്‍ നായിഡു- ശ്രീകാകുളത്ത് നിന്നുള്ള ടിഡിപി എംപി

ജമ്മു

ജിതേന്ദ്ര സിങ്- ഉദംപൂരില്‍ നിന്നുള്ള ബിജെപി എംപി

ജുഗല്‍ കിഷോര്‍ ശര്‍മ- ജമ്മുവില്‍ നിന്നുള്ള ബിജെപി എംപി

ആസാം, മറ്റ് വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങള്‍

സര്‍ബാനന്ദ സോനോവാള്‍- അസമില്‍ നിന്നുള്ള ബിജെപി എംപി

കിരണ്‍ റിജിജു- അരുണാചല്‍ പ്രദേശില്‍ നിന്നുള്ള ബിജെപി എംപി

ബിപ്ലബ് ദേവ്- ത്രിപുരയില്‍ നിന്നുള്ള ബിജെപി എംപി