PM Modi Swearing-in Ceremony 2024: മൂന്നാം മോദി സർക്കാരിൻ്റെ സത്യപ്രതിജ്ഞക്ക് മുന്നേ പൊട്ടിത്തെറി; മന്ത്രി സഭയിൽ ചേരാനില്ലെന്ന് എൻസിപി
PM Modi Swearing-in Ceremony 2024: മുതിർന്ന നേതാവായ പ്രഫുൽ പട്ടേലിന് കേന്ദ്ര മന്ത്രി സ്ഥാനം ലഭിക്കുമെന്നാണ് എൻസിപി ഇതുവരെ പ്രതീക്ഷിച്ചിരുന്നത്.
ന്യൂഡൽഹി: മൂന്നാം നരേന്ദ്ര മോദി സർക്കാരിൻറെ സത്യപ്രതിജ്ഞ നടക്കാൻ മണിക്കൂറുകൾ മാത്രം ശേഷിക്കെ എൻഡിഎയിൽ ആദ്യ പൊട്ടിത്തെറി. എൻസിപി അജിത് പവാർ പക്ഷമാണ് മോദി 3.0 യിൽ ആദ്യ പ്രതിഷേധ കൊടി ഉയർത്തിയിരിക്കുന്നത്. കാബിനറ്റ് മന്ത്രി സ്ഥാനം നല്കാൻ ബിജെപി തയ്യാറാകാത്തതിൽ പ്രതിഷേധം അറിയിച്ച് മന്ത്രി സഭയിൽ ചേരില്ലെന്നാണ് എൻസിപി വ്യക്തമാക്കിയിരിക്കന്നത്.
മുതിർന്ന നേതാവായ പ്രഫുൽ പട്ടേലിന് കേന്ദ്ര മന്ത്രി സ്ഥാനം ലഭിക്കുമെന്നാണ് എൻസിപി ഇതുവരെ പ്രതീക്ഷിച്ചിരുന്നത്. എന്നാൽ മൂന്നാം മോദി മന്ത്രിസഭയിലേക്ക് അദ്ദേഹത്തെ പരിഗണിച്ചില്ലെന്നതാണ് പ്രതിഷേധത്തിന് പ്രധാന കാരണം.
പ്രഫുൽ പട്ടേലിനെതിരെ കള്ളപ്പണം വെളുപ്പിക്കൽ കേസ് നിലനിക്കുന്നതാണ് അവഗണിക്കാനുള്ള കാരണമെന്നാണ് വിവരം. പാർട്ടിയുടെ ഏക എംപിയും മഹാരാഷ്ട്ര അധ്യക്ഷനുമായ സുനിൽ തത്കരയെയും ക്യാബിനറ്റ് മന്ത്രിസ്ഥാനത്തേക്ക് പരിഗണിച്ചിട്ടില്ല. ഇതോടെയാണ് എൻസിപി പ്രതിഷേധ മറിയിച്ച് മന്ത്രിസഭയിൽ നിന്ന് മാറിനിൽക്കാൻ തീരുമാനിച്ചിരിക്കുകയാണ്.
ALSO READ: മൂന്നാം മോദി സര്‍ക്കാരില്‍ ആരെല്ലാം? ഉയര്‍ന്ന പദവികളിലേക്ക് ഇവരെത്തും
അതേസമയം നിയുക്ത പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ളസർക്കാരിൻ്‌റെ സത്യപ്രതിജ്ഞാ ചടങ്ങ് ഇന്ന് രാഷ്ട്രപതി ഭവനിൽ നടക്കും. വൈകുന്നേരം 7.15 ന് രാഷ്ട്രപതി ദ്രൗപതി മുർമു നരേന്ദ്രമോദിക്കും പുതിയ മന്ത്രിസഭാംഗങ്ങൾക്കും സത്യ വാചകം ചൊല്ലിക്കൊടുക്കും. തുടർച്ചയായി മൂന്നാം തവണയാണ് നരേന്ദ്രമോദി അധികാരമേൽക്കുന്നത്.
2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാൻ ബിംസ്റ്റെക് രാജ്യങ്ങളിലെ നേതാക്കളെ ക്ഷണിച്ചിരുന്നു. ബംഗ്ലാദേശ്, ഭൂട്ടാൻ, ഇന്ത്യ, മ്യാൻമർ, നേപ്പാൾ, ശ്രീലങ്ക, തായ്‌ലൻഡ് എന്നിവ ഉൾപ്പെടുന്ന പ്രാദേശിക ഗ്രൂപ്പാണ് ബിംസ്‌റ്റെക്.
ചൊവ്വാഴ്ച പ്രഖ്യാപിച്ച ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലത്തിൽ 543ൽ 293 സീറ്റുകൾ മാത്രമാണ് എൻഡിഎയ്ക്ക് നേടാൻ കഴിഞ്ഞത്.234 സീറ്റുകളാണ് ഇന്ത്യ സഖ്യം നേടിയത്. ജെഡിയു അധ്യക്ഷൻ നിതീഷ് കുമാറും ടിഡിപിയുടെ എൻ ചന്ദ്രബാബു നായിഡുവും ഉൾപ്പടെയുള്ള എൻഡിഎ സഖ്യകക്ഷികൾ പിന്തുണ പ്രഖ്യാപിച്ചതോടെയാണ് എൻഡിഎ സർക്കാർ വീണ്ടും അധികാരത്തിലെത്തിയത്.