PM Modi Swearing-in Ceremony 2024: സുരേഷ് ഗോപിക്കൊപ്പം ജോർജ് കുര്യനും; കേരളത്തിൽ നിന്ന് രണ്ട് കേന്ദ്രമന്ത്രിമാർ
PM Modi Swearing-in Ceremony 2024: പാർട്ടിയുടെ ന്യൂനപക്ഷമാണ് ജോർജ് കുര്യൻ. ഇരുവരുടെയും വകുപ്പുകൾ ഏതാകുമെന്ന കാര്യത്തിൽ ഇനിയും സ്ഥിരീകരണമായിട്ടില്ല.
ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ജോർജ് കുര്യൻ കേന്ദ്രമന്ത്രിയാകും. മൂന്നാം നരേന്ദ്ര മോദി മന്തിസഭയിൽ സുരേഷ് ഗോപിയും ജോർജ് കുര്യനുമാണ് കേരളത്തിൽ നിന്നുള്ള രണ്ട് മന്ത്രിമാർ. ബിജെപി ദേശീയ നേതാക്കള്‍ ജോർജ് കുര്യനുമായി ചർച്ച നടത്തിയതായി നേരത്തെ വാർത്തകൾ പുറത്തുവന്നിരുന്നു.
പാർട്ടിയുടെ ന്യൂനപക്ഷമാണ് ജോർജ് കുര്യൻ. ക്രിസ്ത്യൻ ന്യൂനപക്ഷ പ്രതിനിധിയെന്ന നിലയിലാണ് ജോർജ് കുര്യന് മന്ത്രിസഭയിൽ അംഗത്വം ലഭിച്ചത്. സുരേഷ് ഗോപിക്ക് ഒപ്പം അദ്ദേഹവും സത്യപ്രതിജ്ഞ ചെയ്യും. ദേശീയ ന്യൂനപക്ഷ കമ്മീഷൻ മുൻ വൈസ് ചെയർമാനാണ് ജോർജ് കുര്യൻ. രാവിലെയാണ് സുരേഷ് ഗോപി കേന്ദ്രമന്ത്രിയാകുമെന്ന് സ്ഥിരീകരണം ഉണ്ടായത്. സത്യപ്രതിജ്ഞ ചെയ്യാനായി അദ്ദേഹം ഡൽഹിയിലേക്ക് പുറപ്പെട്ടിട്ടുണ്ട്.
ALSO READ: മോദിയുടെ ഫോൺ കോളെത്തി; സുരേഷ് ഗോപി കേന്ദ്രമന്ത്രിയാകും, ഡൽഹിയിലേക്ക് തിരിച്ചു
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഫോൺ കോളെത്തിയ ശേഷമാണ് സുരേഷ് ഗോപി കേന്ദ്രമന്ത്രിയാകുമെന്നതിൽ സ്ഥിരീകരണമായത്. ”അദ്ദേഹം (മോദി) തീരുമാനിച്ചു, ഞാൻ അനുസരിക്കുന്നു ” എന്നായിരുന്നു വിമാനത്താവശത്തിലേക്ക് പോകാനായി ഇറങ്ങിയ വേളയിൽ സുരേഷ് ഗോപിയുടെ പ്രതികരണം.
എന്നാൽ ഇരുവരുടെയും വകുപ്പുകൾ ഏതാകുമെന്ന കാര്യത്തിൽ ഇനിയും സ്ഥിരീകരണമായിട്ടില്ല. കേരളത്തിൽ ബിജെപി അക്കൗണ്ട് തുറന്നത് സുരേഷ് ഗോപിയിലൂടെയാണ്. അതിനാൽ പ്രധാനപ്പെട്ട വകുപ്പ് തന്നെ സുരേഷ് ഗോപിക്ക് ലഭിക്കുകയെന്നതിൽ സംശയമില്ല.
നിയുക്ത പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ളസർക്കാരിൻ്റെ സത്യപ്രതിജ്ഞാ ചടങ്ങ് ഇന്ന് രാഷ്ട്രപതി ഭവനിൽ നടക്കും. വൈകുന്നേരം 7.15ന് രാഷ്ട്രപതി ദ്രൗപതി മുർമു നരേന്ദ്ര മോദിക്കും പുതിയ മന്ത്രിസഭാംഗങ്ങൾക്കും സത്യ വാചകം ചൊല്ലിക്കൊടുക്കും.