PM Modi Swearing-in Ceremony 2024: ‘മണിമുറ്റത്താവണി പന്തല്‍’; താരപ്രഭയില്‍ മുങ്ങുന്ന മൂന്നാം മോദി സര്‍ക്കാര്‍
PM Modi Swearing-in Ceremony 2024 Stars in Parliament: 18ാം ലോക്‌സഭയിലെ താരപകിട്ട് ഒരിക്കലും നിറംമങ്ങില്ല എന്ന പ്രതീക്ഷയില്‍ തന്നെയാണ് എന്‍ഡിഎ. ആരെല്ലാമാണ് 18ാം ലോക്‌സഭയില്‍ തിളങ്ങാന്‍ പോകുന്ന താരങ്ങളെന്ന് നോക്കാം.
മൂന്നാം മോദി സര്‍ക്കാര്‍ അധികാരമേല്‍ക്കാന്‍ മണിക്കൂറുകള്‍ മാത്രമാണ് ബാക്കിയുള്ളത്. ഇന്ന് രാത്രി 7.15 ഓടെയാണ് എന്‍ഡിഎ സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്യുന്നത്. തുടര്‍ച്ചയായി മൂന്നാം തവണയാണ് മോദി അധികാരത്തിലേറുന്നത്. എന്‍ഡിഎ സഖ്യം ശക്തവും സുസ്ഥിരവും വളര്‍ച്ചാ കേന്ദ്രീകൃതവുമായ സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് മോദി വ്യക്തമാക്കി കഴിഞ്ഞു.
മൂന്നാം മോദി സര്‍ക്കാര്‍ അധികാരമേല്‍ക്കുമ്പോള്‍ രാജ്യം ഉറ്റുനോക്കുന്നത് പാര്‍ലമെന്റിലേക്ക് എത്തുന്ന താരങ്ങളെയാണ്. തൃശൂരില്‍ നിന്ന് വന്‍ ഭൂരിപക്ഷം നേടിയാണ് സുരേഷ് ഗോപി പാര്‍ലമെന്റിലേക്ക് എത്തുന്നത്. അതുകൊണ്ട് ഇത്തവണ കേരളത്തിന്റെ കാര്യത്തില്‍ കേന്ദ്രത്തിന് വേണ്ട പരിഗണന ലഭിക്കുമെന്ന സൂചനയും ബിജെപി വൃത്തങ്ങള്‍ പങ്കുവെക്കുന്നുണ്ട്.
18ാം ലോക്‌സഭയിലെ താരപകിട്ട് ഒരിക്കലും നിറംമങ്ങില്ല എന്ന പ്രതീക്ഷയില്‍ തന്നെയാണ് എന്‍ഡിഎ. ആരെല്ലാമാണ് 18ാം ലോക്‌സഭയില്‍ തിളങ്ങാന്‍ പോകുന്ന താരങ്ങളെന്ന് നോക്കാം.
സുരേഷ് ഗോപി
കേരളത്തിന്റെ ആദ്യ ബിജെപി എംപിയാണ് സുരേഷ് ഗോപി. അതുകൊണ്ട് തന്നെ അതിന്റേതായ പ്രാധാന്യം സുരേഷ് ഗോപിക്കുണ്ട്. തുടര്‍ച്ചയായ തോല്‍വികളില്‍ നിന്ന് പാഠം ഉള്‍കൊണ്ട് തന്നെ നടത്തിയ പ്രവര്‍ത്തനമാണ് സുരേഷ് ഗോപിയെ അധികാരത്തിലേക്ക് എത്തിച്ചിരിക്കുന്നത്. 74,686 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് അദ്ദേഹം വിജയിച്ചത്. കേരളത്തിലെ ആദ്യം ബിജെപി എംപിയായതുകൊണ്ട് തന്നെ സുരേഷ് ഗോപി ഉയരുന്നത് കേന്ദ്രമന്ത്രി എന്ന നിലയിലേക്ക് കൂടിയാണ്.
കങ്കണ റണാവത്ത്
ബോളിവുഡിലെ താരറാണി തന്നെയാണ് കങ്കണ. ഹിമാചല്‍ പ്രദേശിലെ മാണ്ഡിയില്‍ നിന്നാണ് കങ്കണ വിജയിച്ചിരിക്കുന്നത്. അതും 73,703 വോട്ടിന്റെ ഭൂരിപക്ഷത്തില്‍. 2019ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മാണ്ഡി മണ്ഡലം ബിജെപിക്ക് നഷ്ടമായിരുന്നു. അത് വീണ്ടും കരുത്തുറ്റ വിജയത്തിലൂടെ തിരിച്ചുപിടിച്ചിരിക്കുകയാണ് കങ്കണ.
അരുണ്‍ ഗോവില്‍
രാമാനന്ദ് സാഗറിന്റെ രാമായണം എന്ന പരമ്പരയിലൂടെയാണ് അരുണ്‍ ഗോവില്‍ ജനഹൃദയങ്ങള്‍ കീഴടക്കുന്നത്. ഉത്തര്‍പ്രദേശിലെ മീററ്റില്‍ നിന്ന് 10,585 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് അദ്ദേഹം വിജയിച്ചത്.
ഹേമ മാലിനി
ബോളിവുഡിന്റെ ഡ്രീം ഗേള്‍ ഇനി പാര്‍ലമെന്റില്‍. ഉത്തര്‍പ്രദേശിലെ മഥുരയില്‍ നിന്നാണ് അവര്‍ മത്സരിച്ചത്. 2,93,407 വോട്ടുകള്‍ക്കാണ് ഹേമ മാലിനി വിജയിച്ചിരിക്കുന്നത്.
രവി കിഷന്‍
ഭോജ്പൂരി നടനാണ് രവി കിഷന്‍. ഉത്തര്‍പ്രദേശിലെ ഗോരഖ്പൂര്‍ മണ്ഡലത്തില്‍ നിന്നാണ് രവി കിഷന്‍ ജനവിധി തേടിയത്. 1,03,526 വോട്ടുകള്‍ക്ക് എതിര്‍സ്ഥാനാര്‍ഥിയെ പരാജയപ്പെടുത്താന്‍ അദ്ദേഹത്തിന് സാധിച്ചു.
മനോജ് തിവാരി
ഭോജ്പൂരി നടനായ മനോജ് തിവാരി നോര്‍ത്ത് ഈസ്റ്റ് ഡല്‍ഹി മണ്ഡലത്തില്‍ നിന്നാണ് വിജയിച്ചത്. അതും 1,38,778 വോട്ടുകള്‍ നേടിയാണ് വിജയം. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി കനയ്യ കുമാറിനെയാണ് അദ്ദേഹം പരാജയപ്പെടുത്തിയത്.
പവന്‍ കല്യാണ്‍
തെലുങ്ക് സൂപ്പര്‍ സ്റ്റാറായ പവന്‍ കല്യാണ്‍ മൂന്നാം മോദി സര്‍ക്കാര്‍ മന്ത്രിസഭയിലും ഉണ്ടാകും. ജനസേന പാര്‍ട്ടിയുടെ സ്ഥാപകനും നേതാവുമാണ് അദ്ദേഹം. ആന്ധ്രാ പ്രദേശിലെ പിതപുരം മണ്ഡലത്തില്‍ നിന്ന് 58,546 വോട്ടിനാണ് പവന്‍ കല്യാണ്‍ വിജയിച്ചത്.
നന്ദമുരി ബാലകൃഷ്ണ
ആന്ധ്രപ്രദേശിലെ ഹിന്ദുപൂരില്‍ നിന്നാണ് ടിഡിപി നേതാവും സൂപ്പര്‍ സ്റ്റാറുമായ നന്ദമൂരി ബാലകൃഷ്ണ വിജയിച്ചത്. 12,713 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് അദ്ദേഹം വിജയം.