മോദിക്കിത് മൂന്നാമൂഴം... സത്യപ്രതിജ്ഞാ ചടങ്ങിന് മണിക്കൂറുകൾ മാത്രം | pm-modi-swearing-in-ceremony-2024-3rd time modi be prime minister, details of function Malayalam news - Malayalam Tv9

PM Modi Swearing-in Ceremony 2024 : മോദിക്കിത് മൂന്നാമൂഴം… സത്യപ്രതിജ്ഞാ ചടങ്ങിന് മണിക്കൂറുകൾ മാത്രം

Updated On: 

09 Jun 2024 06:23 AM

PM Modi Swearing-in Ceremony Today: ബി.ജെ.പി അധ്യക്ഷൻ ജെയപി നദ്ദയുടെ നേതൃത്വത്തിൽ ഉള്ള എൻ ഡി എ പ്രതിനിധി സംഘം രാഷ്ട്രപതി ദ്രൗപദി മുർമുവിനെ സന്ദർശിച്ച് മോദിയെ നേതാവായി തിരഞ്ഞെടുത്തതായി കാണിച്ച് കത്ത് നൽകിയിരുന്നു.

PM Modi Swearing-in Ceremony 2024 : മോദിക്കിത് മൂന്നാമൂഴം... സത്യപ്രതിജ്ഞാ ചടങ്ങിന് മണിക്കൂറുകൾ മാത്രം

Narendra Modi

Follow Us On

ന്യൂഡൽഹി: നിയുക്ത പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ളസർക്കാരിൻ്‌റെ സത്യപ്രതിജ്ഞാ ചടങ്ങ് ഇന്ന് രാഷ്ട്രപതി ഭവനിൽ നടക്കും. വൈകുന്നേരം 7.15 ന് രാഷ്ട്രപതി ദ്രൗപതി മുർമു നരേന്ദ്രമോദിക്കും പുതിയ മന്ത്രിസഭാംഗങ്ങൾക്കും സത്യ വാചകം ചൊല്ലിക്കൊടുക്കും.

തുടർച്ചയായി മൂന്നാം തവണയാണ് നരേന്ദ്രമോദി അധികാരമേൽക്കുന്നത്. എൻ ഡി എ സഖ്യം ശക്തവും സുസ്ഥിരവും വളർച്ചാ കേന്ദ്രീകൃതവുമായ സർക്കാർ രൂപീകരിക്കുമെന്ന് മോദി വ്യക്തമാക്കി.ഭരണഘടനയുടെ അനുഛേദം 75 അനുസരിച്ച് നിക്ഷിപ്തമായ അധികാരം വിനിയോഗിച്ച് രാഷ്ട്രപതി ദ്രൗപദി മുർമു നരേന്ദ്രമോദിയെ ഇന്ത്യൻ പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക് നിയമിച്ചതായി രാഷ്ട്രപതിഭവൻ സമൂഹമാധ്യമ കുറിപ്പിൽ പറഞ്ഞു.

ബി.ജെ.പി അധ്യക്ഷൻ ജെയപി നദ്ദയുടെ നേതൃത്വത്തിൽ ഉള്ള എൻ ഡി എ പ്രതിനിധി സംഘം രാഷ്ട്രപതി ദ്രൗപദി മുർമുവിനെ സന്ദർശിച്ച് മോദിയെ നേതാവായി തിരഞ്ഞെടുത്തതായി കാണിച്ച് കത്ത് നൽകിയിരുന്നു. എൻ ഡി എ ഘടകകക്ഷികളുടെ പിന്തുണ അറിയിച്ചുള്ള കത്തും രാഷ്ട്രപതിക്ക് കൈമാറി.ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തു വന്നതിനു പിന്നാലെ പ്രധാനമന്ത്രിയുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയും ശ്രീലങ്കൻ പ്രസിഡൻ്റ് റനിൽ വിക്രമസിംഗെയും എത്തുമെന്ന് റിപ്പോർട്ട്.

സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ഭൂട്ടാൻ, നേപ്പാൾ, മൗറീഷ്യസ് നേതാക്കളെയും ക്ഷണിച്ചേക്കുമെന്ന അഭ്യൂഹങ്ങളുമുണ്ട്. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാൻ ബിംസ്റ്റെക് രാജ്യങ്ങളിലെ നേതാക്കളെ ക്ഷണിച്ചിരുന്നു. ബംഗ്ലാദേശ്, ഭൂട്ടാൻ, ഇന്ത്യ, മ്യാൻമർ, നേപ്പാൾ, ശ്രീലങ്ക, തായ്‌ലൻഡ് എന്നിവ ഉൾപ്പെടുന്ന പ്രാദേശിക ഗ്രൂപ്പാണ് ബിംസ്‌റ്റെക്. 2019-ൽ നടന്ന ചടങ്ങിൽ വിവിഐപികൾ ഉൾപ്പെടെ 8,000 പേരാണ് പങ്കെടുത്തത് എന്നാണ് കണക്ക്. 2014-ൽ സത്യപ്രതിജ്ഞ ചെയ്തപ്പോൾ അന്നത്തെ പാകിസ്ഥാൻ പ്രധാനമന്ത്രി നവാസ് ഷെരീഫ് ഉൾപ്പെടെ എല്ലാ സൗത്ത് ഏഷ്യൻ അസോസിയേഷൻ ഫോർ റീജിയണൽ കോ-ഓപ്പറേഷൻ നേതാക്കളും ചടങ്ങിൽ പങ്കെടുത്തു.

ALSO READ : പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്ഥാനാരോഹണം ഇന്ന്…. സത്യപ്രതിജ്ഞയ്ക്ക് മണിക്കൂറുകൾ മാത്രം ബാക്കി…

നരേന്ദ്രമോദിയിുടെ ആദ്യ സത്യപ്രതിജ്‍ഞ എന്ന സവിഷേഷതയും അന്നത്തേതിന് ഉണ്ടായിരുന്നു. ബം​ഗ്ലാദേശ് ശ്രീലങ്കൻ പ്രതിനിധികളെ ഫോണിലൂടെയാണ് ക്ഷണിച്ചതെന്നാണ് ഔദ്യോ​ഗിക വൃത്തങ്ങൾ വ്യക്തമാക്കുന്നത്. വിദേശ നേതാക്കൾക്കുള്ള ഔപചാരിക ക്ഷണങ്ങൾ വ്യാഴാഴ്ച അയയ്ക്കുമെന്നാണ് വിവരം. 2019ൽ നരേന്ദ്ര മോദിക്കൊപ്പം 24 കേന്ദ്രമന്ത്രിമാരാണ് സത്യപ്രതിജ്ഞ ചെയ്തത്.

ചൊവ്വാഴ്ച പ്രഖ്യാപിച്ച ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലത്തിൽ 543ൽ 293 സീറ്റുകൾ മാത്രമാണ് എൻഡിഎയ്ക്ക് നേടാൻ കഴിഞ്ഞത്.234 സീറ്റുകളാണ് ഇന്ത്യ സഖ്യം നേടിയത്. ജെഡിയു അധ്യക്ഷൻ നിതീഷ് കുമാറും ടിഡിപിയുടെ എൻ ചന്ദ്രബാബു നായിഡുവും ഉൾപ്പടെയുള്ള എൻഡിഎ സഖ്യകക്ഷികൾ ഇന്ന് ഉച്ചയ്ക്ക് ഡൽഹിയിലെ മോദിയുടെ വസതിയിൽ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പിന്തുണ അറിയിച്ചുള്ള പ്രഖ്യാപനം ഉണ്ടായിരിക്കുന്നത്.

മോദിയുടെ നേതൃത്വത്തിനും അദ്ദേഹത്തിൻ്റെ ഭരണത്തിൻ കീഴിൽ ഇന്ത്യ കൈവരിച്ച മുന്നേറ്റങ്ങൾക്ക് വ്യക്തമായ കാഴ്ചപ്പാടുണ്ടെന്നും ലക്ഷ്യം കൈവരിക്കുന്നതിൽ തങ്ങൾ പങ്കാളികളാകുമെന്നും യോഗത്തിൽ എൻഡിഎ നേതാക്കൾ പറ‍ഞ്ഞു.

Related Stories
Puja Khedkar: അടിമുടി വ്യാജമെന്ന് റിപ്പോർട്ട്, നടപടിയുമായി കേന്ദ്രസർക്കാർ; വിവാദ ഐഎഎസുകാരിയെ സർവ്വീസിൽ നിന്ന് പുറത്താക്കി
Manipur: മണിപ്പൂരിൽ റോക്കറ്റാക്രമണം; ഒരാൾ കൊല്ലപ്പെട്ടു, അതിർത്തി പ്രദേശങ്ങൾ ഭീതിയിൽ
Viral video: ‘റീൽ അല്ല മോനെ ഇത് റിയലാണ്’: മൂർഖൻ പാമ്പിനെ എടുത്ത് വീഡിയോ പകർത്തുന്നതിനിടെ കടിയേറ്റ് യുവാവ് മരിച്ചു
Haryana Election 2024 : ഹരിയാന തിരഞ്ഞെടുപ്പ് ഗോദയിലേക്ക് രണ്ടും കൽപ്പിച്ച് കോൺഗ്രസ്; വിനേഷ് ഫോഗട്ടും ബജറംഗ് പൂനിയയും പാർട്ടിയിൽ ചേർന്നു
Viral Video: ബുക്ക് ചെയ്ത ഓട്ടോ റദ്ധാക്കി മറ്റൊരു ഓട്ടോയിൽ പോയി; രോഷാകുലനായ ഡ്രൈവർ യുവതിയെ തല്ലി, വീഡിയോ വൈറൽ
Indian Army: സിക്കിമിൽ സൈനിക വാഹനം അപകടത്തിൽപ്പെട്ടു; നാല് സൈനികർക്ക് വീരമൃത്യു
എൻ്റെ ഹീറോ! മമ്മൂട്ടിക്ക് പിറന്നാൾ ആശംസയുമായി ഡിക്യൂ
ഇവർ കാപ്പി കുടിക്കരുത്; ആരൊക്കെയാണെന്ന് അറിയാം
ബിപി കുറയ്ക്കാൻ ഇവ കഴിക്കാം
പ്രമേഹരോ​ഗികൾക്ക് ഇളനീർ കുടിക്കാമോ?
Exit mobile version