5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

PM Modi Oath 2024: മൂന്നാം മോദി മന്ത്രിസഭയുടെ സത്യപ്രതിജ്ഞ ശനിയാഴ്ച? മന്ത്രിമാർ ആരൊക്കെ?

PM Modi Cabinet and Oath in 2024: പ്രധാന സഖ്യകക്ഷികളായ ടിഡിപിയുമായും ജെഡിയുവുമായും ബിജെപി നേതാക്കൾ ചർച്ച നടത്തിയിരുന്നു. ശിവസേനയും പിന്തുണ അറിയിച്ചിരുന്നു

PM Modi Oath 2024: മൂന്നാം മോദി മന്ത്രിസഭയുടെ സത്യപ്രതിജ്ഞ ശനിയാഴ്ച? മന്ത്രിമാർ ആരൊക്കെ?
ചന്ദ്രബാബു നായിഡുവിനും, നിധീഷ് കുമാറിനുമൊപ്പം നരേന്ദ്ര മോദി | PTI
arun-nair
Arun Nair | Updated On: 06 Jun 2024 10:49 AM

ന്യൂഡൽഹി: നിധീഷ് കുമാർ- ചന്ദ്രബാബു നായിഡു സഖ്യം പച്ചക്കൊടി കാണിച്ചതോടെ നരേന്ദ്ര മോദി പ്രധാനമന്ത്രി പദത്തിലെ തൻ്റെ മൂന്നാം ഊഴത്തിലേക്കാണ് ഇനി കാൽ വെക്കുന്നത്.  നിലവിൽ ലഭിക്കുന്ന വിവരങ്ങൾ പ്രകാരം മറ്റ് പ്രതിസന്ധികളൊന്നും വന്നില്ലെങ്കിൽ ശനിയാഴ്ച തന്നെ അദ്ദേഹം പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തേക്കുമെന്നാണ് ലഭിക്കുന്ന വിവരം.

പ്രധാന സഖ്യകക്ഷികളായ ടിഡിപിയുമായും ജെഡിയുവുമായും ബിജെപി നേതാക്കൾ ചർച്ച നടത്തിയിരുന്നു. ശിവസേനയുടെ ഷിൻഡെ വിഭാഗം പിന്തുണ അറിയിച്ചതോടെയാണ് സർക്കാർ രൂപീകരണത്തിലേക്ക് എൻഡിഎയ്ക്ക് എത്താനായത്.

ഇനി അറിയേണ്ടത് മന്ത്രിസഭ എങ്ങനെയായിരിക്കും എന്നാണ്. പ്രധാനമന്ത്രി പദം മോദിക്കാണെങ്കിൽ ഉപ പ്രധാനമന്ത്രി പദം ഉണ്ടാവുമോ? അല്ലെങ്കിൽ പ്രധാന വകുപ്പുകളായ ആഭ്യന്തരം, പ്രതിരോധം, ധനകാര്യം എന്നിവ ഘടക കക്ഷികൾക്ക് നൽകുമോ എന്നും കാത്തിരുന്ന് കാണേണ്ടുന്ന ഒന്നാണ്. സാധാരണഗതിയിൽ കുറഞ്ഞത് മൂന്ന് സുപ്രധാന വകുപ്പുകളെങ്കിലും ഘടക കക്ഷികൾ ആവശ്യപ്പെടാതിരിക്കില്ലെന്ന് ഉറപ്പാണ്.

തിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ 293 സീറ്റുകൾ മാത്രമാണ് എൻഡിഎ നേടിയത്.  ഇന്ത്യാ സഖ്യം 234 സീറ്റുകളും നേടിയിരുന്നു.  ലോക്സഭയിൽ വേണ്ടുന്ന കേവല ഭൂരിപക്ഷം 272 ആണ്.  എന്നാൽ ബിജെപിക്ക് ഒറ്റക്ക് നേടാനായത് 240 സീറ്റുകൾ മാത്രമാണ്.  ബിജെപിക്ക് കേവല ഭൂരിപക്ഷം ഇല്ലാതെ വരുന്നത്. അത് കൊണ്ട് തന്നെ പ്രധാന ഘടക കക്ഷികളെ കൂട്ടു പിടിക്കാതെ ഒറ്റക്ക് സർക്കാർ ഉണ്ടാക്കാൻ ബിജെപിക്ക് ആവില്ലെന്ന് നിലയിലേക്ക് എത്തിയിരുന്നു കാര്യങ്ങൾ.

ടിഡിപി ആന്ധ്രാപ്രദേശിൽ 16 ലോക്‌സഭാ സീറ്റുകളും.  ബിഹാറിൽ നിതീഷ് കുമാറിൻ്റെ  ജെഡിയു 12 സീറ്റുകളാണ് നേടിയത്.  ഇന്ത്യാ സഖ്യം നായിഡുവിനെയും നിതീഷിനെയും സമീപിച്ചേക്കുമെന്ന് നേരത്തെ ഊഹാപോഹങ്ങൾ ഉയർന്നിരുന്നെങ്കിലും സർക്കാർ രൂപീകരണത്തിൽ നിന്നും ഇന്ത്യാ സഖ്യം പിന്നോക്കം പോയെന്നാണ് സൂചനകൾ.

എത്ര മന്ത്രിമാർ

ലോക്സഭയിലെ ആകെയുള്ള എംപിമാരുട എണ്ണത്തിൻ്റെ 15 ശതമാനത്തിൽ കൂടുതലാകാൻ പാടില്ല കേന്ദ്ര മന്ത്രിസഭയിലെ അംഗങ്ങളുടെ എണ്ണം. നിലവിലെ ലോക്സഭയുടെ അംഗ സംഖ്യ 543 ആയതിനാൽ 81 മന്ത്രിമാർ വരെ പരമാവധി ആകാൻ സാധിക്കും. കേന്ദ്രമന്ത്രിമാർ, സഹ മന്ത്രിമാർ, സ്വതന്ത്ര ചുമതയുള്ളവർ എന്നിങ്ങനെയാണ് മന്ത്രിമാരുടെ തരം തിരിക്കൽ.