Viral Video: നാവുകൊണ്ട് കണ്ണ് വൃത്തിയാക്കുന്ന വൃദ്ധ…: ഇന്ത്യയിൽ ഇൻ്റർനെറ്റ് വിച്ഛേദിക്കണമെന്ന് സമൂഹം
Viral Video On Social Media: 21 ലക്ഷത്തിലധികം പേരാണ് വീഡിയോ ഇതിനോടകം കണ്ടത്. ആയിരക്കണക്കിന് ഇൻസ്റ്റാഗ്രാം ഉപയോക്താക്കൾ പോസ്റ്റ് ഷെയർ ചെയ്യുകയും ചെയ്തിട്ടുണ്ട്.
സമൂഹ മാധ്യമങ്ങളിൽ (Social Media) വിചിത്രമായ പലതും നമ്മൾ കണ്ടിട്ടുണ്ട്. ഇവ ഏറ്റെടുത്ത് സമൂഹ മാധ്യമങ്ങൾ വലിയ ചർച്ചയാക്കാറുമുണ്ട്. അത്തരത്തിലൊരു വീഡിയോയാണ് ഇപ്പോൾ വൈറലായിരിക്കുന്നത് (Viral Video). ഈ വീഡിയോയ്ക്ക് പിന്നാലെ വലിയ വിമർശനമാണ് സമൂഹമാധ്യമങ്ങളിൽ ഉയർന്നിരിക്കുന്നത്. ഒരു വൃദ്ധ തൻ്റെ നാവ് ഉപയോഗിച്ച് ഒരു പെൺകുട്ടിയുടെ കണ്ണ് വൃത്തിയാക്കുന്ന വീഡിയോയാണ് വിമർശനങ്ങൾക്ക് വഴിവച്ചിരിക്കുന്നത്. ഇത് ചികിത്സയാണോ അതോ മറ്റെന്തെങ്കിലോമാണോയെന്നും സംശയങ്ങൾ ഉയരുന്നുണ്ട്.
ഇൻസ്റ്റാഗ്രാമിലാണ് വീഡിയോ വൈറലായിരിക്കുന്നത്. പെൺകുട്ടിയുടെ കണ്ണിന് എന്തോ പ്രശ്നമുള്ളതായും അതിന് ചികിത്സ തേടിയാണ് ഈ സ്ത്രീയുടെ അരികിലേക്ക് വന്നതെന്നുമാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. പെൺകുട്ടിയെ അടുത്തിരുത്തിയ സ്ത്രീ തള്ളവിരലുകൾ കൊണ്ട് കണ്ണുകൾ വിടർത്തിപിട്ടുക്കുകയും നാവുകൊണ്ട് കണ്ണുകൾ വട്ടത്തിൽ വൃത്തിയാക്കുന്നതും അതിനുശേഷം എന്തോ തുപ്പി കളയുന്നതും വീഡിയോയിൽ കാണാം. അതിനുശേഷം പെൺകുട്ടി തൻ്റെ കണ്ണുകളിൽ അസ്വസ്ഥമായി അടയ്ക്കുകയും ചെയ്യുന്നു.
അസ്വസ്ഥത പ്രകടിപ്പിച്ചെങ്കിലും പെൺകുട്ടിയുടെ മുഖത്ത് ഒരു ചിരിയും കാണാം. 21 ലക്ഷത്തിലധികം പേരാണ് വീഡിയോ ഇതിനോടകം കണ്ടത്. ആയിരക്കണക്കിന് ഇൻസ്റ്റാഗ്രാം ഉപയോക്താക്കൾ പോസ്റ്റ് ഷെയർ ചെയ്യുകയും ചെയ്തിട്ടുണ്ട്.
എന്നാൽ മിക്ക ആളുകളും വീഡിയോയ്ക്ക് താഴെ ഈ ചികിത്സാ രീതിയെ വിമർശിച്ചിട്ടുകൊണ്ടാണ് എത്തിയിരിക്കുന്നത്. വീഡിയോ അറപ്പുളവാക്കുന്നതായും ചിലർ കമൻ്റ് ചെയ്തു. ഇന്ത്യയിൽ ദയവായി ഇൻ്റർനെറ്റ് വിച്ഛേദിക്കണമെന്നും ഒരാൾ ഇതിനോട് പ്രതികരിച്ചുകൊണ്ട് പറഞ്ഞു.