5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Bombay High Court: പ്രായപൂര്‍ത്തിയാകാത്ത ഭാര്യയുമായുള്ള ലൈംഗികബന്ധം ബലാത്സംഗം തന്നെ: ഹൈക്കോടതി

Bombay High Court Verdict: ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കിയെന്നും പിന്നീട് വിവാഹം ചെയ്തൂവെന്നും കാണിച്ചാണ് യുവതി പരാതി നല്‍കിയിരിക്കുന്നത്. പതിനെട്ട് വയസിന് താഴെയുള്ള പെണ്‍കുട്ടിയുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നത് അവള്‍ വിവാഹിതയാണോ അല്ലയോ എന്നത് പരിഗണിക്കാതെ ബലാത്സംഗമാണെന്ന് പ്രസ്താവിക്കാമെന്ന് ജസ്റ്റിസ് ജി എ സനപ് പറഞ്ഞു.

Bombay High Court: പ്രായപൂര്‍ത്തിയാകാത്ത ഭാര്യയുമായുള്ള ലൈംഗികബന്ധം ബലാത്സംഗം തന്നെ: ഹൈക്കോടതി
ബോംബെ ഹൈക്കോടതി (Image Credits - bigapple/Getty Images)
shiji-mk
Shiji M K | Updated On: 15 Nov 2024 15:51 PM

മുംബൈ: പ്രായപൂര്‍ത്തിയാകാത്ത ഭാര്യയുമൊത്തുള്ള ലൈംഗികബന്ധം ബലാത്സംഗമായി കണക്കാക്കുമെന്ന് ബോംബെ ഹൈക്കോടതി. ഭാര്യ നല്‍കിയ ബലാത്സംഗ പരാതിയില്‍ യുവാവിന് പത്ത് വര്‍ഷം തടവ് ശരിവെച്ച് ഹൈക്കോടതി നാഗ്പൂര്‍ ബെഞ്ച്. പ്രായപൂര്‍ത്തിയാകാത്ത ഭാര്യയുമായി ഉഭയസമ്മതത്തോടെ ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നതും ബലാത്സംഗമാണെന്ന് ഹൈക്കോടതി പറഞ്ഞു. യുവാവിനെ 10 വര്‍ഷത്തെ കഠിന തടവിന് വിധിച്ചുകൊണ്ട് കീഴ്‌കോടതി പുറപ്പെടുവിച്ച ഉത്തരവ് ശരിവെച്ചുകൊണ്ടാണ് ഹൈക്കോടതി വിധി.

ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കിയെന്നും പിന്നീട് വിവാഹം ചെയ്തൂവെന്നും കാണിച്ചാണ് യുവതി പരാതി നല്‍കിയിരിക്കുന്നത്. പതിനെട്ട് വയസിന് താഴെയുള്ള പെണ്‍കുട്ടിയുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നത് അവള്‍ വിവാഹിതയാണോ അല്ലയോ എന്നത് പരിഗണിക്കാതെ ബലാത്സംഗമാണെന്ന് പ്രസ്താവിക്കാമെന്ന് ജസ്റ്റിസ് ജി എ സനപ് പറഞ്ഞു.

കേസില്‍ വാദം നടക്കുന്ന സമയത്ത് പെണ്‍കുട്ടിക്ക് പതിനെട്ട് വയസ് പൂര്‍ത്തിയായിട്ടുണ്ടെങ്കിലും നിര്‍ബന്ധപൂര്‍വമുള്ള ലൈംഗികബന്ധം ബലാത്സംഗത്തിന് തുല്യാണെന്ന് കോടതി ചൂണ്ടിക്കാട്ടി. ഗര്‍ഭിണിയാക്കിയതിന് ശേഷം വിവാഹം ചെയ്‌തെങ്കിലും വിവാഹബന്ധം വഷളായതാണ് യുവതിയെ പരാതി നല്‍കാന്‍ പ്രേരിപ്പിച്ചത്. തന്റെ സമ്മതത്തിന് വിരുദ്ധമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടുവെന്ന പെണ്‍കുട്ടിയുടെ ആരോപണത്തിന്റെ അടിസ്ഥാനത്തിലാണ് കോടതി നടപടി.

Also Read: Sabarimala : തീർത്ഥാടകരെ നിർത്തിയുള്ള യാത്ര വേണ്ട; ഫിറ്റ്നസില്ലാത്ത ഒരു ബസ് പോലും ഉണ്ടാവരുത്: കെഎസ്ആർടിസിയ്ക്ക് നിർദ്ദേശവുമായി ഹൈക്കോടതി

ഇരുവരും വിവാഹിതരാണെന്ന വാദവും കോടതി തള്ളി. കൂടാതെ യുവാവും പെണ്‍കുട്ടിയും ആ ബന്ധത്തില്‍ ജനിച്ച ആണ്‍കുഞ്ഞിന്റെ മാതാപിതാക്കളാണെന്ന ഡിഎന്‍എ റിപ്പോര്‍ട്ടും കോടതി നിരീക്ഷിച്ചു.

മഹാരാഷ്ട്രയിലെ വര്‍ധയിലാണ് പിതാവിനും സഹോദരിമാര്‍ക്കും മുത്തശിക്കുമൊപ്പം പെണ്‍കുട്ടി താമസിച്ചിരുന്നത്. അയല്‍വാസിയായ യുവാവാണ് പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കിയത്. ഇരുവരും വര്‍ഷങ്ങളായി പ്രണയത്തിലായിരുന്നു. യുവാവ് ലൈംഗിക ബന്ധത്തിന് ആവശ്യം ഉന്നയിച്ചിരുന്നുവെങ്കിലും പെണ്‍കുട്ടി നിരന്തരം നിരസിക്കുകയായിരുന്നു.

സാമ്പത്തിക ബുദ്ധിമുട്ടുകളെ തുര്‍ന്ന് നാട്ടില്‍ നിന്ന് പുറത്തുപോയി ജോലി ചെയ്ത പെണ്‍കുട്ടിയെ യുവാവ് പിന്തുടരുകയും അവര്‍ ഒന്നിച്ച് താമസിക്കാനും തുടങ്ങി. യുവതിയെ നിര്‍ബന്ധിച്ച് ലൈംഗിക ബന്ധത്തിലേര്‍പ്പെടുത്തുകയും ഗര്‍ഭിണിയാക്കുകയുമായിരുന്നു. ഗര്‍ഭിണിയായതോടെ ഇരുവരും വിവാഹതിരാവുകയും പിന്നാലെ യുവാവിന്റെ പെരുമാറ്റത്തില്‍ മാറ്റം വന്നുവെന്നും യുവതി പറയുന്നു.