Passive Euthanasia: ഇന്ത്യയിൽ ദയാവധം നിയമമാകുമോ? കരട് പെരുമാറ്റച്ചട്ടം ഇറക്കി

Permit passive euthanasia in India: പ്രായപൂർത്തിയായ രോഗിക്ക് തന്റെ രോഗാവസ്ഥ തിരിച്ചറിഞ്ഞ് ജീവൻരക്ഷാസഹായം വേണ്ടെന്നുെവക്കാനും അധികാരമുണ്ട്.

Passive Euthanasia: ഇന്ത്യയിൽ ദയാവധം നിയമമാകുമോ? കരട് പെരുമാറ്റച്ചട്ടം ഇറക്കി

പ്രതീകാത്മക ചിത്രം (Image courtesy : Sean Anthony Eddy/Getty Images)

Published: 

29 Sep 2024 09:20 AM

ന്യൂഡൽഹി: പലപ്പോഴും ചികിത്സിച്ച് ഭേദമാക്കാനാവാത്ത രോഗം ബാധിച്ച് ജീവിച്ചിരിക്കുന്ന നാളുകളിൽ തന്നെ മരണത്തെ സ്വപ്നം കണ്ട് കഴിയുന്ന നിരവധി രോ​ഗികൾ ഒരു നോവായി മാറാറുണ്ട്. അത്തരത്തിലുള്ളവർക്ക് നൽകാവുന്ന ഏറ്റവും വലിയ സമ്മാനമാണ് മരണം എന്നു പോലും ചിന്തിക്കുന്ന സാഹചര്യമുണ്ടാകാറുണ്ട്. എന്നാൽ നമ്മുടെ രാജ്യത്തെ നിയമം ദയാവധത്തെ അം​ഗീകരിക്കാത്തത് അവിടെ വിലങ്ങുതടിയാകുന്നു. എന്നാൽ ഇതിനു മാറ്റം കൊണ്ടുവരാൻ ഒരുങ്ങുകയാണ് കേന്ദ്ര സർക്കാർ.

ഗുരുതരാവസ്ഥയിൽ കഴിയുന്ന രോഗികൾക്ക് അവരുടെയോ ഏറ്റവുമടുത്ത ബന്ധുക്കളുടെയോ അനുമതിയോടെയുള്ള നിഷ്ക്രിയ ദയാവധം അനുവദിക്കുന്നതിൽ ഡോക്ടർമാർക്ക് ഉചിതതീരുമാനമെടുക്കാമെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കി. ആരോഗ്യമന്ത്രാലയം പുറത്തിറക്കിയ കരട് പെരുമാറ്റച്ചട്ടങ്ങളിലാണ് ഈ വ്യവസ്ഥ ഉള്ളത്. ഈ കരടിന്മേൽ ആരോഗ്യമേഖലയിൽ നിന്നുള്ളവരടക്കം ഒക്ടോബർ 20-നകം അഭിപ്രായമറിയിക്കണമെന്ന് മന്ത്രാലയം നിർദേശിച്ചിട്ടുണ്ട്.

ജീവിതത്തിലേക്ക് ഇനിയൊരിക്കലും തിരിച്ചുവരാത്ത മരണമുറപ്പായ രോഗാവസ്ഥയെയാണ് മാറാരോഗം എന്ന് കരടിൽ വിശദീകരിക്കുന്നത്. 72 മണിക്കൂർ നിരീക്ഷണത്തിനു ശേഷവും പുരോഗതി കാണിക്കാത്ത വിധത്തിലുള്ള മസ്തിഷ്കാഘാതത്തെയും മാറാരോ​ഗമായി കരടിൽ പരി​ഗണിക്കുന്നുണ്ട്. അതിഗുരുതര രോഗാവസ്ഥയിൽ ജീവൻരക്ഷാ സംവിധാനങ്ങൾ പ്രയോജനകരമല്ലാത്ത രോഗികൾക്ക് ദയാവധം അനുയോജ്യമാണെന്നാണ് മന്ത്രാലയത്തിന്റെ നിഗമനം.

ALSO READ – ആശങ്കയിൽ തലസ്ഥാനം; രണ്ട് പേർക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം, 2 മാസത്തിനിടെ രോ​ഗം സ്ഥിരീകരിച്ചത് 14 പേർക്ക

ജീവൻരക്ഷാ സംവിധാനംകൊണ്ട് രോഗിക്ക് പ്രയോജനവുമുണ്ടാകാതിരിക്കുന്ന സാഹചര്യത്തിൽ അത് രോഗിയ്ക്ക് ബുദ്ധമൂട്ടികൾ സൃഷ്ടിച്ചാൽ രോഗിയുടെ താത്‌പര്യാർഥം ജീവൻരക്ഷാ സംവിധാനം ഡോക്ടർക്ക് പിൻവലിക്കാമെന്നും കരടിൽ പറയുന്നു. ഒരാൾക്ക് മസ്തിഷ്ക മരണം സംഭവിച്ചാലോ, ഏറ്റവും തീവ്രമായ ചികിത്സകൊണ്ട് ഫലമില്ലാതായാലോ, ഈയൊരവസ്ഥ തിരിച്ചറിഞ്ഞ് രോഗിയോ ബന്ധുവോ സമ്മതമറിയിച്ചാലോ ദയാവധമാകാം എന്നും വ്യക്തമാക്കുന്നുണ്ട്.

തിരിച്ചുവരവിന് സാധ്യതയില്ലാത്ത വിധം ഹൃദയാഘാതം സംഭവിച്ചാൽ ഡോക്ടർമാർക്ക് ഉചിതമെന്ന് തോന്നുന്നെങ്കിൽ കൃത്രിമ ശ്വാസോച്ഛ്വാസം നൽകാതിരിക്കാനും അനുവാദം നൽകുന്നുണ്ട്. പ്രായപൂർത്തിയായ രോഗിക്ക് തന്റെ രോഗാവസ്ഥ തിരിച്ചറിഞ്ഞ് ജീവൻരക്ഷാസഹായം വേണ്ടെന്നുെവക്കാനും അധികാരമുണ്ട്. സ്വന്തമായി തീരുമാനമെടുക്കാൻ ശേഷിയില്ലാത്ത രോഗികളുടെ കാര്യത്തിലും ഏറ്റവും കുറഞ്ഞത് മൂന്ന് ഡോക്ടർമാരെങ്കിലും ഉൾപ്പെട്ട പ്രാഥമിക മെഡിക്കൽ ബോർഡ് രൂപവതകരിച്ച് സമവായമനുസരിച്ച് ജീവൻരക്ഷാ സംവിധാന കാര്യത്തിൽ തീരുമാനമെടുക്കാം.

 

 

Related Stories
Dating App Scam: ഡേറ്റിങ് ആപ്പാവരുത്! സൂക്ഷിച്ചില്ലേൽ പണം പോകും; മുന്നറിയിപ്പുമായി ആഭ്യന്തര മന്ത്രാലയം
Police Fire At Accused: തെളിവെടുപ്പിനിടെ ബിയർ ബോട്ടിൽ കൊണ്ട് കുത്തി രക്ഷപ്പെടാൻ ശ്രമിച്ചു; ബാങ്ക് കവർച്ചാ പ്രതിയെ വെടിവെച്ച് വീഴ്ത്തി പോലീസ്
Crime News: ബാൽക്കണിയിൽ നിന്ന് കുഞ്ഞുങ്ങളെ വലിച്ചെറിഞ്ഞ് കൊലപ്പെടുത്തിയ ശേഷം ആത്മഹത്യക്ക് ശ്രമിച്ചു; യുവതി പിടിയിൽ
Republic Day 2025: ചെണ്ടയും, ഇടയ്ക്കയും കൊട്ടിക്കയറും; നാദസ്വരവും ഷെഹ്‌നായിയും വിസ്മയം തീര്‍ക്കും; ഈ വര്‍ഷത്തെ റിപ്പബ്ലിക് ദിനാഘോഷം ഇങ്ങനെ
Conflict Over Engagement: വരന്റെ സഹോദരിക്ക് പെണ്ണിനെ ഇഷ്ടമായില്ല; വിവാഹ നിശ്ചയത്തിനിടെ തർക്കം; മീശ വടിപ്പിച്ച് പെൺവീട്ടുകാർ
Anganwadi Scam: അങ്കണവാടിയിൽ സ്പൂണിന് 810 രൂപ ജഗ്ഗിന് 1247, കോടികളുടെ അഴിമതി
എട്ടാം ശമ്പള കമ്മീഷൻ വന്നാലുണ്ടാകുന്ന മാറ്റങ്ങൾ
കുഞ്ഞതിഥി എത്തിയ സന്തോഷം പങ്കുവെച്ച് നടൻ അശ്വിൻ ജോസ്
തിരിച്ചുവരവില്‍ രണ്ടും കല്‍പിച്ച് ഡൊണാള്‍ഡ് ട്രംപ്
ഇടയ്ക്കിടെ മുടിയില്‍ തൊട്ട് കഷണ്ടിയാകല്ലേ!