AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Viral Video: വാഹനമിടിച്ച് ഗുരുതരമായി പരിക്കേറ്റ് കുരങ്ങ്; രക്ഷകരായി നാട്ടുകാർ, വിഡിയോ വൈറൽ

Viral Video: സംഗറെഡ്ഡി ജില്ലയിലെ പട്ടാഞ്ചേരു ദേശീയപാതയിലാണ് സംഭവം. മനുഷ്യർ തമ്മിലുള്ള ബന്ധം കുറഞ്ഞുവരുന്ന ഇക്കാലത്ത്, ഇതുപോലുള്ള ഒരു മിണ്ടാപ്രാണിയെ സഹായിക്കുന്നത് വളരെ വലിയ കാര്യമാണ്.

Viral Video: വാഹനമിടിച്ച് ഗുരുതരമായി പരിക്കേറ്റ് കുരങ്ങ്; രക്ഷകരായി നാട്ടുകാർ, വിഡിയോ വൈറൽ
nithya
Nithya Vinu | Published: 19 Apr 2025 13:56 PM

മനുഷ്യർക്കുള്ളിലെ സ്നേഹവും കരുതലും നഷ്ടപ്പെട്ടു പോയെന്ന് തോന്നിപ്പിക്കുന്ന തരത്തിലുള്ള നിരവധി വാർത്തകളാണ് ദിവസംപ്രതി കേൾക്കുന്നത്. എന്നാൽ മറ്റ് ചില വാർത്തകളും വിഡിയോകളും മനുഷ്യരിൽ ഇനിയും മനുഷ്യത്വം അവശേഷിക്കുന്നുണ്ടെന്ന് തെളിയിക്കുന്നു. അത്തരത്തിലുള്ള വിഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.

ആവശ്യക്കാരെ സഹായിക്കുന്നവരാണ് മനുഷ്യർക്കിടയിലെ ദൈവങ്ങളെന്ന് പറയാം.  മറ്റുള്ളവരോട് ദയയും അനുകമ്പയും കാണിക്കുന്നത് ഒരു മഹത്തായ കാര്യമാണ്. അത്തരത്തിലുള്ള വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്, പക്ഷേ, ഇവിടെ അപകടത്തിൽപ്പെട്ടത് ഒരു മനുഷ്യനല്ല, മിണ്ടാപ്രാണിയായ ഒരു കുരങ്ങനാണ്.

സംഗറെഡ്ഡി ജില്ലയിലെ പട്ടാഞ്ചേരു ദേശീയപാതയിലാണ് സംഭവം. ഒരു അജ്ഞാത വാഹനം ഇടിച്ച് കുരങ്ങിന് ഗുരുതരമായി പരിക്കേറ്റു. എന്നാലിത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ ഉടനെ തന്നെ കുരങ്ങിനെ രക്ഷിക്കാൻ തയ്യാറായി. വെള്ളം കൊടുത്തും, മുറിവുകൾ വെച്ചുകെട്ടിയും അവർ കുരങ്ങിനെ ശുശ്രൂഷിച്ചു. പരിക്കുകൾക്ക് പ്രാഥമിക ചികിത്സ നൽകിയ ശേഷം നാട്ടുകാർ ആ മിണ്ടാപ്രാണിയെ ആശുപത്രിയിലേക്ക് കൊണ്ടുപോയി.

സംഭവത്തിന്റെ വിഡിയോ സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധ നേടി. മനുഷ്യർ തമ്മിലുള്ള ബന്ധം കുറഞ്ഞുവരുന്ന ഇക്കാലത്ത്, ഇതുപോലുള്ള ഒരു മിണ്ടാപ്രാണിയെ സഹായിക്കുന്നത് വളരെ വലിയ കാര്യമാണ്. കൃത്യസമയത്ത് കുരങ്ങിന് പ്രാഥമിക ചികിത്സ നൽകുകയും ആശുപത്രിയിലെത്തിക്കുകയും ചെയ്ത നാട്ടുകാരെ വിഡിയോ കണ്ട എല്ലാവരും ഒരുപോലെ പ്രശംസിക്കുകയാണ്.