ടോയ്ലറ്റിൽ വൃത്തിയുമില്ല, വെള്ളവുമില്ല; ഇന്ത്യൻ റെയിൽവേയ്ക്ക് പിഴ, യാത്രക്കാരന് 30,000 രൂപ നൽകണം | Penalty To Indian Railway, asked to pay rs 30000 to Visakhapatnam passenger over lack of water and dirty toilets Malayalam news - Malayalam Tv9

Penalty To Indian Railway: ടോയ്ലറ്റിൽ വൃത്തിയുമില്ല, വെള്ളവുമില്ല; ഇന്ത്യൻ റെയിൽവേയ്ക്ക് പിഴ, യാത്രക്കാരന് 30,000 രൂപ നൽകണം

Fine To Indian Railway: 2023- ജൂൺ അഞ്ചിനാണ് പരാതിക്കാസ്പദമായ സംഭവം നടക്കുന്നത്. കുടുംബത്തോടൊപ്പം തിരുമല എക്സ്പ്രസിലെ എസി കോച്ചിൽ യാത്ര ചെയ്യുമ്പോഴാണ് വി മൂർത്തിക്ക് ഇത്തരമൊരു സാഹചര്യം നേരിടേണ്ടി വന്നത്. തിരുപ്പതി സ്റ്റേഷനിൽ നിന്നാണ് ഇവർ കയറിയത്.

Penalty To Indian Railway: ടോയ്ലറ്റിൽ വൃത്തിയുമില്ല, വെള്ളവുമില്ല; ഇന്ത്യൻ റെയിൽവേയ്ക്ക് പിഴ, യാത്രക്കാരന് 30,000 രൂപ നൽകണം

Represental Image (Credits: GettyImages)

Published: 

01 Nov 2024 15:53 PM

വിശാഖപട്ടണം: ട്രെയിൻ യാത്രയിൽ അടിസ്ഥാന സൗകര്യം ഒരുക്കാത്തതിന്റെ പേരിൽ ഇന്ത്യൻ റെയിൽവേയ്ക്ക് 30,000 രൂപ പിഴ ചുമത്തി (Penalty To Indian Railway) ഉപഭോക്തൃ കമ്മിഷൻ (Consumer Commission). തിരുപ്പതിയിൽ നിന്ന് വിശാഖ പട്ടണത്തേക്കുള്ള യാത്രയിൽ എസി സംബന്ധമായ പ്രശ്നം, വെള്ളം, വൃത്തിഹീനമായ ശൗചാലയം തുടങ്ങിയവ കാരണം ശാരീരികവും മാനസികവുമായ പ്രതിസന്ധി നേരിട്ടുവെന്ന പരാതിയെതുടർന്നാണ് ഉപഭോക്തൃ കമ്മീഷൻ്റെ നടപടി. വി മൂർത്തി എന്ന യാത്രക്കാരനാണ് ഉപഭോക്തൃ കമ്മിഷനെ പരാതിയുമായി സമീപിച്ചത്.

2023- ജൂൺ അഞ്ചിനാണ് പരാതിക്കാസ്പദമായ സംഭവം നടക്കുന്നത്. കുടുംബത്തോടൊപ്പം തിരുമല എക്സ്പ്രസിലെ എസി കോച്ചിൽ യാത്ര ചെയ്യുമ്പോഴാണ് വി മൂർത്തിക്ക് ഇത്തരമൊരു സാഹചര്യം നേരിടേണ്ടി വന്നത്. തിരുപ്പതി സ്റ്റേഷനിൽ നിന്നാണ് ഇവർ കയറിയത്. യാത്രയ്ക്കിടെ ശൗചാലയം ഉപയോഗിക്കാൻ പോയപ്പോൾ അവിടെ വെള്ളമുണ്ടായിരുന്നില്ലെന്നും വൃത്തിഹീനമായ അവസ്ഥയിലായിരുന്നുവെന്നും വി മൂർത്തി പരാതിയിൽ പറയുന്നു. കോച്ചിൽ എസി ശരിയായി പ്രവർത്തിച്ചിരുന്നില്ല.

എന്നാൽ വിഷയം ദുവ്വാഡയിലെ റെയിൽവേ ഓഫീസിൽ അറിയിച്ചെങ്കിലും പ്രതികരണം ഉണ്ടായില്ലെന്നുമാണ് അദ്ദേഹം പറയുന്നത്. തെറ്റായ ആരോപണങ്ങളുയർത്തുന്നുവെന്നാണ് റെയിൽവേ ഇതിന് നൽകിയ മറുപടി. മൂർത്തിയും കുടുംബവും ഇന്ത്യൻ റെയിൽവേയുടെ സേവനം ഉപയോഗിച്ച് സുരക്ഷിതമായ യാത്ര പൂർത്തിയാക്കിയെന്നുമായിരുന്നു റെയിൽവേയുടെ വാദം.

എന്നാൽ, ശൗചാലയം, എസിയുടെ പ്രവർത്തനം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കാൻ റെയിൽവേ ബാധ്യസ്ഥരാണെന്ന് വിശാഖപട്ടണം ജില്ലാ ഉപഭോക്തൃ കമ്മിഷൻ ഉത്തരവിൽ പറഞ്ഞു. യാത്രയിൽ നേരിട്ട പ്രതിസന്ധിക്ക് പരിഹാരമായി 25000 രൂപയും കൂടാതെ നിയമപരമായ ചെലവുകൾക്കായി വഹിച്ച 5000 രൂപയും അടക്കം 30000 രൂപ നൽകാനാണ് ഉപഭോക്തൃ കമ്മിഷൻ ഉത്തരവിട്ടിരിക്കുന്നത്.

ബദാമിലെ വ്യാജനെ എളുപ്പത്തിൽ കണ്ടെത്തണോ?
കുരുമുളക് ഭക്ഷണത്തിൽ ചേർക്കൂ; ഗുണങ്ങൾ ഏറെ
​ഗുണം മാത്രമല്ല നെല്ലിക്കയ്ക്ക് ദോഷവുമുണ്ട്...
ദിവസവും ഒരു ​ഗ്ലാസ് കട്ടൻ ചായ കുടിക്കൂ.. ആരോ​ഗ്യ​ഗുണങ്ങൾ ഏറെ