Pehalgam Terror Attack: വിദേശ സന്ദർശനം അവസാനിപ്പിച്ച് പ്രധാനമന്ത്രി ഇന്ത്യയിലെത്തി; പെഹൽഗാം ഭീകരാക്രമണത്തിൽ നടപടി
പ്രധാനമന്ത്രി കാശ്മിരിലേക്ക് എത്തിയേക്കുമെന്നാണ് സൂചന. ഇതുവരെയുള്ള റിപ്പോർട്ട് പ്രകാരം 28 പേരാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്.

ന്യൂഡൽഹി: പെഹൽഗാം ഭീകരാക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ രണ്ടു ദിവസത്തെ സൗദി അറേബ്യ സന്ദർശനം അവസാനിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ത്യയിലെത്തി. പ്രധാനമന്ത്രി കാശ്മിരിലേക്ക് എത്തിയേക്കുമെന്നാണ് സൂചന. സ്ഥിതിഗതികൾ വിലയിരുത്തുന്നതിനായി പാലം വിമാനത്താവളത്തിൽ ഉടൻ തന്നെ ഉന്നതതല യോഗവും പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ വിളിച്ചുചേർത്തിരുന്നു.
ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ, വിദേശകാര്യ മന്ത്രി ഡോ. എസ്. ജയ്ശങ്കർ, വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രി എന്നിവർ യോഗത്തിൽ പങ്കെടുത്തു ഇതുവരെയുള്ള റിപ്പോർട്ട് പ്രകാരം 28 പേരാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ആക്രമണത്തിൻ്റെ ഉത്തരവാദിത്തം ലഷ്‌കറെ തൊയ്ബ അനുകൂല സംഘടനയായ ദ റെസിസ്റ്റൻസ് ഫ്രണ്ട് ഏറ്റെടുത്തിട്ടുണ്ട്.
Prime Minister Narendra Modi lands in Delhi after cutting short his Saudi Arabia visit in view of the #PahalgamTerroristAttack in Kashmir pic.twitter.com/PzrUvr7ib5
— ANI (@ANI) April 23, 2025
പഹൽഗാം ഭീകരാക്രമണ പശ്ചാത്തലത്തിൽ അനന്ത്‌നാഗ് പോലീസ് പോലീസ് കൺട്രോൾ റൂമിൽ പ്രത്യേക ഹെൽപ്പ് ഡെസ്‌ക് സ്ഥാപിച്ചിട്ടുണ്ട്. ദുരിതബാധിതർക്ക് സഹായം നൽകുക തങ്ങളുടെ പ്രിയപ്പെട്ടവരെക്കുറിച്ചുള്ള അപ്‌ഡേറ്റുകൾ തേടുക എന്നതാണ് ലക്ഷ്യം. അനന്ത്‌നാഗ് ഹെൽപ്പ് ഡെസ്‌കിനായി 9596777669 , 01932-225870 എന്നീ രണ്ട് കോൺടാക്റ്റ് നമ്പറുകളും 9419051940 എന്ന വാട്ട്‌സ്ആപ്പ് ഹെൽപ്പ്‌ലൈനും അധികൃതർ പുറത്തിറക്കിയിട്ടുണ്ട്. ഏതെങ്കിലും തരത്തിലുള്ള സഹായത്തിനായി വിനോദസഞ്ചാരികളോ സഹായം ആവശ്യമുള്ളവരോ ഈ നമ്പറുകളിലൂടെ ബന്ധപ്പെടണമെന്ന് പോലീസ് അഭ്യർത്ഥിച്ചു. അനന്ത്‌നാഗിന് പുറമേ,ശ്രീനഗറിൽ അടിയന്തര കൺട്രോൾ റൂമും സജീവമാക്കിയിട്ടുണ്ട്. .