5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Pathanamthitta Assault Case‌: പത്തനംതിട്ട ബലാത്സംഗക്കേസ്; ദേശീയ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു

NHRC Registers Suo Moto On Pathanamthitta Assault Case‌: കേസിലെ നിലവിലെ സ്ഥിതി, പെൺകുട്ടിയുടെ ആരോഗ്യ സ്ഥിതി, ചികിത്സ, കൗൺസിലിംഗ്, നഷ്ടപരിഹാരം എന്നിവ സംബന്ധിച്ചുള്ള വിവരങ്ങൾ നൽകണമെന്നും റിപ്പോർട്ടിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

Pathanamthitta Assault Case‌: പത്തനംതിട്ട ബലാത്സംഗക്കേസ്; ദേശീയ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു
National Human Rights CommissionImage Credit source: social media
sarika-kp
Sarika KP | Published: 20 Jan 2025 22:15 PM

പത്തനംതിട്ട: പത്തനംതിട്ടയിൽ കായിക താരമായ പെൺകുട്ടിയെ കൂട്ടബലാൽസം​ഗം ചെയ്ത കേസിൽ ദേശീയ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. രണ്ടാഴ്ചയ്ക്കുള്ളിൽ വിശദമായ റിപ്പോർട്ട് നൽകാൻ ഡിജിപിക്കും, ചീഫ് സെക്രട്ടറിക്കും നോട്ടീസ് നൽകി. കേസിലെ നിലവിലെ സ്ഥിതി, പെൺകുട്ടിയുടെ ആരോഗ്യ സ്ഥിതി, ചികിത്സ, കൗൺസിലിംഗ്, നഷ്ടപരിഹാരം എന്നിവ സംബന്ധിച്ചുള്ള വിവരങ്ങൾ നൽകണമെന്നും റിപ്പോർട്ടിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

അതേസമയം പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ 57 പ്രതികളെ പിടികൂടിയതായെന്നാണ് വിവരം. നാട്ടിലുള്ള എല്ലാ പ്രതികളെയും പോലീസ് പിടികൂടി. കേസ് രജിസ്റ്റർ ചെയ്ത് 10 ദിവസത്തിനുള്ളിലാണ് പ്രതികൾ എല്ലാവരും പിടിയിലായത്. വിദേശത്തുള്ള രണ്ട് പ്രതികളെ നാട്ടിലെത്തിക്കുന്നതിനുള്ള നിയമനടപടികളും സ്വീകരിച്ചെന്ന് ജില്ലാ പോലീസ് മേധാവി വി.ജി.വിനോദ്കുമാര്‍ പറഞ്ഞു.

Also Read: പാലായിൽ ഒൻപതാം ക്ലാസ് വിദ്യാർഥിയെ നഗ്നനാക്കി ദൃശ്യങ്ങൾ പ്രചരിപ്പിച്ച് സുഹൃത്തുക്കൾ

ഇതുവരെ പത്തനംതിട്ടയിൽ മാത്രം നാല് സ്റ്റേഷനുകളിലായി ആകെ 30 കേസുകളാണ് പെണ്‍കുട്ടിയുടെ മൊഴിപ്രകാരം രജിസ്റ്റര്‍ചെയ്തിരിക്കുന്നത്. പത്തനംതിട്ടയില്‍ 11, ഇലവുംതിട്ടയില്‍ 17, പന്തളം, മലയാലപ്പുഴ സ്റ്റേഷനില്‍ ഓരോന്നുവീതം എന്നിങ്ങനെയാണിത്. ഇതില്‍ പന്തളം കേസിലെ രണ്ട് പ്രതികളെ കേസെടുത്ത അന്നുതന്നെ അറസ്റ്റുചെയ്തു. മലയാലപ്പുഴ പോലീസ് രജിസ്റ്റര്‍ചെയ്ത കേസില്‍ പ്രതിയെ പിടികൂടിയത് ചെന്നൈയില്‍നിന്നാണ്. പിടിയിലായവരുടെ കൂട്ടത്തില്‍ പ്രായപൂര്‍ത്തിയാകാത്ത അഞ്ച് പേരുണ്ട്.

പെൺകുട്ടിയെ 13 വയസ് മുതൽ സുഹൃത്തുക്കളും സഹപാഠികളും അടക്കം നിരവധിപേർ ലൈംഗിക പീഡനത്തിന് ഇരയാക്കിയതായാണ് 18 കാരി സിഡബ്ല്യുസിക്ക് മുൻപാകെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ നടത്തിയത്. ആദ്യം ആൺ സുഹൃത്താണ് പീഡിപ്പിച്ചതെന്നും പിന്നീട് ഇയാളുടെ സുഹൃത്തുക്കൾക്ക് കൈമാറിയതായും പെൺകുട്ടി പറയുന്നു. പെണ്‍കുട്ടി അഞ്ചുതവണ കൂട്ടബലാത്സംഗത്തിന് ഇരയായതായും പോലീസ് പറയുന്നു. ഇൻസ്റ്റാ​ഗ്രാം വഴി പരിചയപ്പെട്ട ഒരാൾ കാറിൽ കൂട്ടികൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തെന്നും പെൺകുട്ടി പറയുന്നു. 62 പേരുടെ വിവരങ്ങളാണ് സിഡബ്ല്യുസിക്ക് പെൺകുട്ടി നൽകിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രതികളെ പിടികൂടിയത്. അഞ്ച് വർഷത്തെ പീഡന വിവരങ്ങളാണ് പെൺകുട്ടി പോലീസിനു നൽകിയിട്ടുള്ളത്. ഇതോടെ സൂര്യനെല്ലിയെക്കാൾ വലിയ കുറ്റകൃത്യമാണ് പത്തനംതിട്ടയിൽ നടന്നത്.