Patanjali Food Park: പതഞ്ജലിയുടെ മെഗാ ഫുഡ് പാർക്കിന് ഇന്ന് തുടക്കം; ഓറഞ്ച് ഉൽപാദനത്തിനായി കൂടുതൽ സൗകര്യങ്ങൾ ഒരുക്കുമെന്ന് മുഖ്യമന്ത്രി ഫഡ്‌നാവിസ്
Patanjali Mega Food Parks Open Today: വിദർഭയിലെ ജനങ്ങളുടെ പേരിൽ, ബാബാ രാംദേവിനും ആചാര്യ ബാലകൃഷ്ണയ്ക്കും നന്ദി അറിയിക്കുന്നുവെന്ന് മുഖ്യമന്ത്രി ഫഡ്‌നാവിസ് ഉദ്ഘാടന വേളയിൽ പറഞ്ഞു.

മഹാരാഷ്ട്ര: നാഗ്പൂരിൽ പതഞ്ജലിയുടെ ഫുഡ് ആൻഡ് ഹെർബൽ പാർക്ക് ഉദ്ഘാടനം ചെയ്തു. മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്, കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരി എന്നിവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു. പതഞ്ജലി ആയുർവേദിൻ്റെ ഭാഗമായ യോഗഗുരു ബാബ രാംദേവ് ഇരുവരെയും സ്വാഗതം ചെയ്തു. വിദർഭയിലെ ജനങ്ങളുടെ പേരിൽ, ബാബാ രാംദേവിനും ആചാര്യ ബാലകൃഷ്ണയ്ക്കും നന്ദി അറിയിക്കുന്നുവെന്ന് മുഖ്യമന്ത്രി ഫഡ്‌നാവിസ് ഉദ്ഘാടന വേളയിൽ പറഞ്ഞു.
ഒമ്പത് വർഷങ്ങൾക്ക് മുമ്പ് മെഗാ ഫുഡ് പാർക്കിന് തറക്കല്ലിട്ടത് ഇപ്പോഴും ഓർക്കുന്നുവെന്നും, നിരവധി പ്രശ്‌നങ്ങൾ ഉയർന്നുവന്നപ്പോഴും, നാഗ്പൂരിനെക്കുറിച്ച് ഓർത്ത് നിങ്ങൾ വിഷമിക്കേണ്ടതില്ലെന്നും ജോലി കൃത്യമായി പൂർത്തിയാക്കും എന്നുമാണ് രാംദേവും ആചാര്യയയും പറഞ്ഞതെന്നും മുഖ്യമന്ത്രി ഫഡ്‌നാവിസ് പറഞ്ഞു. പറഞ്ഞത് പോലെ തന്നെ അവർ അത് പൂർത്തിയാക്കി നൽകിയെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
ബാബാ രാംദേവിനോട് നാഗ്പൂരിലേക്ക് വരാൻ ഞങ്ങൾ അഭ്യർത്ഥിച്ച സമയത്ത് തന്നെ പല സംസ്ഥാനങ്ങളിലെയും സർക്കാരുകൾ അദ്ദേഹത്തിന് സൗജന്യമായി ഭൂമി വാഗ്ദാനം ചെയ്ത് അവിടേക്ക് ക്ഷണിക്കുകയും ചെയ്തിരുന്നു. എന്നാൽ ഞാനും മന്ത്രി നിതിൻ ഗഡ്കരിയും ബാബാ രാംദേവിനോട് ഇങ്ങോട്ട് വരാൻ ആവശ്യപ്പെട്ടപ്പോൾ അദ്ദേഹം നാഗ്പൂരിലേക്ക് മാത്രമേ വരൂ എന്ന് പറഞ്ഞു. അവർക്ക് സൗജന്യമായല്ല ഞങ്ങൾ ഭൂമി നൽകിയതെന്നും അദ്ദേഹം പറഞ്ഞു.
സുതാര്യത പാലിക്കേണ്ടിയിരുന്നു. അതിനാൽ ഭൂമിക്ക് ഏറ്റവും ഉയർന്ന വില നൽകുന്നയാൾക്ക് മാത്രമേ ഭൂമി നൽകൂ എന്ന് ഞങ്ങൾ പറഞ്ഞിരുന്നു. എന്നാൽ ഈ ഭൂമി നിങ്ങൾക്ക് നൽകണമെന്നാണ് ഞങ്ങളുടെ ആഗ്രഹം എന്ന് അറിയിച്ചപ്പോൾ ബാബാ രാംദേവും ഈ വെല്ലുവിളി സ്വീകരിച്ചു. ഇതിനായി ഞങ്ങൾ മൂന്ന് തവണ ടെൻഡർ നൽകി. മൂന്ന് തവണയും പതഞ്ജലി ഒഴികെ മറ്റാരും അത് ഏറ്റെടുക്കാൻ മുന്നോട്ട് വന്നില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
ഈ ഫുഡ് പാർക്കിൽ വെച്ചുതന്നെ ഓറഞ്ചിന്റെ വിളവെടുപ്പ് മുതൽ പാക്കേജിംഗ് വരെയുള്ള മുഴുവൻ പ്രക്രിയയും നടക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇത് ഓറഞ്ച് പാഴാക്കുന്നത് കുറയ്ക്കുമെന്നും കർഷകർക്ക് കൂടുതൽ നേട്ടങ്ങൾ ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. വലിപ്പമോ ഗുണനിലവാരമോ പരിഗണിക്കാതെ എല്ലാത്തരം ഓറഞ്ചുകളും പതഞ്ജലി ഉപയോഗിക്കും. മാത്രമല്ല, ഓറഞ്ചിന്റെ കുരുവും തൊലിയും വരെ ഉപയോഗപ്പെടുത്തുന്നതിലൂടെ പരമതി ഉൽപാദനം കൈവരിക്കാനും കഴിയും.
കർഷകർക്ക് അവരുടെ ഉൽപ്പന്നങ്ങൾ സുരക്ഷിതമായി സൂക്ഷിക്കാനും, ആവശ്യമുള്ളപ്പോൾ വിൽക്കാനും കഴിയുന്ന തരത്തിലുള്ള ആധുനിക കോൾഡ് സ്റ്റോറേജ് സൗകര്യങ്ങളും പാർക്കിൽ ഉണ്ടായിരിക്കും. ഇത് വിപണിയിലെ ഏറ്റക്കുറച്ചിലുകളിൽ നിന്ന് അവരെ സഹായിക്കും. ഓറഞ്ച് ചെടികൾ വളർത്താൻ കഴിയുന്ന ഒരു നഴ്സറിയും പതഞ്ജലി ഇവിടെ സ്ഥാപിക്കും എന്നതാണ് മറ്റൊരു പ്രധാന കാര്യം. ഇതിലൂടെ പ്രദേശത്തെ ഓറഞ്ച് ഉത്പാദനം വർദ്ധിപ്പിക്കാൻ സഹായിക്കും. ഓറഞ്ച് ബോർഡ് രൂപീകരിക്കുമെന്ന പ്രഖ്യാപനം ഓറഞ്ച് ഉൽപാദകർക്ക് കൂടുതൽ സഹായം നൽകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് കൂട്ടിച്ചേർത്തു.