AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Patanjali: വിദേശ നിക്ഷേപകരില്ല, പതഞ്ലി ചെയ്യുന്നത് ഇന്ത്യയിൽ ലഭിക്കുന്ന വരുമാനം ഇവിടെ തന്നെ നിക്ഷേപിക്കൽ

ഇന്ത്യയിൽ ലഭിക്കുന്ന വരുമാനം രാജ്യത്ത് തന്നെ വീണ്ടും നിക്ഷേപിക്കുകയാണ് പതഞ്ജലിയുടെ രീതി. മറ്റ് ഓഹരി ഉടമകൾ ഇല്ലാത്തതിനാൽ ഓഹരി ഉടമകൾക്ക് ലാഭവിഹിതം നൽകേണ്ട ആവശ്യവുമില്ല

Patanjali: വിദേശ നിക്ഷേപകരില്ല, പതഞ്ലി ചെയ്യുന്നത് ഇന്ത്യയിൽ ലഭിക്കുന്ന വരുമാനം ഇവിടെ തന്നെ നിക്ഷേപിക്കൽ
Patanjali InvestmentImage Credit source: TV9 Network
arun-nair
Arun Nair | Published: 20 Apr 2025 16:01 PM

മറ്റുള്ള ബ്രാൻഡുകളിൽ നിന്നും പതഞ്ജലി വ്യത്യസ്തമാക്കുന്നത് പതഞ്ജലി മുന്നോട്ട് വെക്കുന്ന രാജ്യത്തോടുള്ള ഉത്തരവാദിത്തമാണ്. ഡിഎൻഎയിൽ ‘ദേശീയ സേവനം’ നിറഞ്ഞ സ്ഥാപനം കൂടിയാണ് പതഞ്ജലി. എഫ്എംസിജി രംഗത്ത് ആയിരക്കണക്കിന് കോടി രൂപ മൂല്യമുള്ള കമ്പനി കൂടിയാണ് ഇന്ന് പതഞ്ലി. ഈ കമ്പനിക്കായി ഒരു വിദേശ നിക്ഷേപകരുടെയും പണം ഉപയോഗിച്ചിട്ടില്ല ‘ദേശീയ സേവന’ത്തിനാണ് കമ്പനി മുൻ‌തൂക്കം നൽകിയിരിക്കുന്നത്. ഇന്ത്യയിൽ ലഭിക്കുന്ന വരുമാനം രാജ്യത്ത് തന്നെ വീണ്ടും നിക്ഷേപിക്കുകയാണ് പതഞ്ജലിയുടെ രീതി. മറ്റ് ഓഹരി ഉടമകൾ ഇല്ലാത്തതിനാൽ ഓഹരി ഉടമകൾക്ക് ലാഭവിഹിതം നൽകേണ്ട ആവശ്യവുമില്ല. അതുകൊണ്ട തന്നെ കുറഞ്ഞ സമയത്തിനുള്ളിൽ ലോകത്തിലെ വൻകിട എഫ്എംസിജി കമ്പനികൾക്ക് തങ്ങളുടെ ഉത്പന്നങ്ങളിലൂടെ തന്നെ കടുത്ത മത്സരം നൽകാൻ പതഞ്ജലിക്ക് കഴിഞ്ഞു.

രാഷ്ട്രസേവനവും, ലക്ഷ്യങ്ങളും

പതഞ്ജലി ആയുർവേദം തങ്ങളുടെ സേവന തത്പരത രാജ്യം മുഴുവനാണ് നടപ്പാക്കുന്നത്. ഒപ്പം കമ്പനി തങ്ങളുടെ ലാഭത്തിൻ്റെ ഒരു ഭാഗം ഗ്രാമങ്ങളിലും ആദിവാസി മേഖലകളിലും വിദ്യാഭ്യാസം വ്യാപിപ്പിക്കുന്നതിനായി നിക്ഷേപിക്കുന്നുണ്ട്. ഒപ്പം വേദ-പരമ്പരാഗത അറിവുകൾ പ്രോത്സാഹിപ്പിക്കുന്നതിനായി പതഞ്ജലി ഗുരുകുലവും സ്ഥാപിച്ചിട്ടുണ്ട്. ഇതിനുപുറമെ, പതഞ്ജലിയുടെ നേതൃത്തിൽ രാജ്യത്ത് വിവിധയിടങ്ങളിലായി പശുസംരക്ഷണ കേന്ദ്രങ്ങളും നടത്തുന്നുണ്ട്, അവയ്ക്ക് വലിയ തോതിൽ സംഭാവനയും കമ്പനി നേരിട്ട് നൽകുന്നു.

ജനങ്ങളെ സേവിക്കുന്നതും

ബാബാ രാംദേവിൻ്റെ നേതൃത്വത്തിൽ പതഞ്ജലി ജനങ്ങളെ സേവിക്കുന്നു ഒപ്പം ഗംഗാ ശുദ്ധീകരണത്തിനും ക്ഷേത്രങ്ങളിലേക്ക് സംഭാവനകളും നൽകുന്നു. കമ്പനിയുടെ സാമ്പത്തികം യോഗ കേന്ദ്രങ്ങൾ, ആയുർവേദ ഡിസ്പെൻസറികൾ എന്നിവ തുറക്കുന്നതിനും ജൈവകൃഷിയിൽ കർഷകരെ സഹായിക്കുന്നതിനും ഉപയോഗിക്കുന്നു. ഏറ്റവും അവസാനമായി പതഞ്ജലി പുറത്തിറക്കിയ റോസ് സർബത്ത് പോലും രാജ്യത്തോടുള്ള പതഞ്ജലിയുടെ ഉത്തരവാദിത്തം എടുത്ത് കാട്ടുന്നു. ഇതുവഴി തദ്ദേശിയമായ ഉത്പന്നങ്ങൾ പ്രോത്സാഹിപ്പിക്കുകയാണ് കമ്പനി ലക്ഷ്യമിടുന്നത്.