Partner Swapping Case: ‘സുഹൃത്തിനൊപ്പം കിടക്ക പങ്കിടണം, തയാറായാല്‍ അവന്റെ കാമുകിയെ തനിക്ക് ലഭിക്കും’; പ്രതികള്‍ പിടിയില്‍

Partner Swapping Case Reported in Bengaluru: സെന്‍ട്രല്‍ ക്രൈംബ്രാഞ്ചാണ് പ്രതികളെ അറസ്റ്റ് ചെയ്തിരിക്കുന്നത്. സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുന്ന ഹരീഷ്, ഹേമന്ദ് എന്നിവരാണ് പിടിയിലായത്. ഹരീഷിന്റെ കാമുകിയായ 32 വയസുകാരി ക്രൈംബ്രാഞ്ചിനെ പരാതിയുമായി സമീപിക്കുകയായിരുന്നു.

Partner Swapping Case: സുഹൃത്തിനൊപ്പം കിടക്ക പങ്കിടണം, തയാറായാല്‍ അവന്റെ കാമുകിയെ തനിക്ക് ലഭിക്കും; പ്രതികള്‍ പിടിയില്‍

പ്രതീകാത്മക ചിത്രം

Published: 

21 Dec 2024 10:27 AM

ബെംഗളൂരു: സുഹൃത്തിനൊപ്പം ലൈംഗിക ബന്ധത്തിലേര്‍പ്പെടാന്‍ കാമുകിയെ നിര്‍ബന്ധിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. സ്വകാര്യ ദൃശ്യങ്ങള്‍ കാണിച്ച് ഭീഷണിപ്പെടുത്തിയാണ് ഇയാള്‍ കാമുകിയെ സുഹൃത്തിനൊപ്പം ലൈംഗിക ബന്ധത്തിലേര്‍പ്പെടാന്‍ നിര്‍ബന്ധിച്ചത്. യുവാവിനെയും സുഹൃത്തിനെയും സംഭവത്തില്‍ ബെംഗളൂരു പോലീസ് അറസ്റ്റ് ചെയ്തു.

സെന്‍ട്രല്‍ ക്രൈംബ്രാഞ്ചാണ് പ്രതികളെ അറസ്റ്റ് ചെയ്തിരിക്കുന്നത്. സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുന്ന ഹരീഷ്, ഹേമന്ദ് എന്നിവരാണ് പിടിയിലായത്. ഹരീഷിന്റെ കാമുകിയായ 32 വയസുകാരി ക്രൈംബ്രാഞ്ചിനെ പരാതിയുമായി സമീപിക്കുകയായിരുന്നു.

താനും ഹരീഷും തമ്മില്‍ ഏറെ നാളായി അടുപ്പത്തിലാണെന്നും ഇരുവരും ഒന്നിച്ച് നിരവധി പാര്‍ട്ടികളില്‍ പങ്കെടുത്തിട്ടുണ്ടെന്നും യുവതി പോലീസിനോട് വെളിപ്പെടുത്തി. പാര്‍ട്ടികള്‍ പങ്കെടുക്കുന്ന സമയത്ത് താന്‍ അറിയാതെ ഇരുവരും തമ്മിലുള്ള സ്വകാര്യ നിമിഷങ്ങള്‍ ഹരീഷ് വീഡിയോയില്‍ പകര്‍ത്തി. ഈ ദൃശ്യങ്ങള്‍ കാണിച്ച് ഭീഷണിപ്പെടുത്തിയാണ് സുഹൃത്തായ ഹേമന്ദിനൊപ്പം ലൈംഗികബന്ധത്തിലേര്‍പ്പെടാന്‍ ഹരീഷ് നിര്‍ബന്ധിച്ചിരുന്നതെന്നും യുവതി പോലീസിനോട് പറഞ്ഞു.

താന്‍ ഹേമന്ദിനൊപ്പം ലൈംഗികബന്ധത്തിലേര്‍പ്പെടുകയാണെങ്കില്‍ അതിന് പകരമായി ഹേമന്ദിന്റെ കാമുകിയെ ഹരീഷിന്റെ മുന്നിലെത്തിക്കുമെന്നാണ് പറഞ്ഞിരുന്നതെന്ന് യുവതി പറഞ്ഞതായി പോലീസ് പറയുന്നു. മാത്രമല്ല, ഹേമന്ദിന്റെ കാമുകിയെ ഇരുവരും ചേര്‍ന്ന് നേരത്തെ ലൈംഗികമായി പീഡിപ്പിച്ചിട്ടുണ്ട്. പങ്കാളികളെ പരസ്പരം കൈമാറുന്ന സംഘത്തിലെ അംഗങ്ങളാണ് ഹരീഷും ഹേമന്ദുമെന്നും പോലീസ് പറഞ്ഞു.

ഹേമന്ദിനെ കൂടാതെ മറ്റ് സുഹൃത്തുക്കളുമായും ലൈംഗികബന്ധത്തിലേര്‍പ്പെടാന്‍ ഹരീഷ് തന്നെ നിര്‍ബന്ധിക്കുമായിരുന്നുവെന്ന് യുവതി പറഞ്ഞതായി പോലീസ് വെളിപ്പെടുത്തി. ഹരീഷിന്റെയും ഹേമന്ദിന്റെയും ഫോണുകളില്‍ വേറെയും ഒട്ടനവധി സ്ത്രീകളുടെ സ്വകാര്യ ദൃശ്യങ്ങള്‍ പോലീസ് കണ്ടെത്തി.

Also Read: Dubai Dating Scam : ഡേറ്റിംഗ് ആപ്പിലൂടെ നൈറ്റ് ക്ലബിലേക്ക് വിളിച്ചുവരുത്തി അഞ്ചിരട്ടി ബിൽ തുക; ദുബായിൽ യുവതികൾ ഉൾപ്പെട്ട റാക്കറ്റുകൾ സജീവം

കേസുമായി ബന്ധപ്പെട്ട് അന്വേഷണം പുരോഗമിക്കുകയാണെന്നും ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുമെന്നും പോലീസ് അറിയിക്കുന്നുണ്ട്. രണ്ട് പ്രതികളെയും കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തിരിക്കുകയാണ്.

ഡേറ്റ്ങ് ആപ്പുകള്‍ ഒരുക്കുന്ന കെണികള്‍

ടിന്‍ഡര്‍, ബംബിള്‍ തുടങ്ങിയ ഡേറ്റിങ് ആപ്പുകളിലൂടെ ആളുകളെ ആകര്‍ഷിച്ച് കെണിയില്‍പ്പെടുത്തുന്ന റാക്കറ്റുകള്‍ ദുബായില്‍ സജീവമാകുന്നു. നൈറ്റ്ക്ലബ്ബുകളുമായി ചേര്‍ന്നാണ് ഇത്തരം തട്ടിപ്പുകള്‍ നടക്കുന്നത്. വ്യാജ പ്രൊഫൈലുകള്‍ ഉപയോഗിച്ച് യുവതികള്‍ പ്രധാനമായും ടൂറിസ്റ്റുകളെയാണ് ലക്ഷ്യം വെക്കുന്നത്.

ഡേറ്റിങിന് താത്പര്യമുണ്ടെന്ന് അറിയിക്കുന്നവരെ ദുബായിലെ പ്രീമിയം നൈറ്റ് ക്ലബ്ബുകളിലേക്ക് ക്ഷണിക്കുകയും ഇവിടെയത്തിയ ശേഷം യുവതികള്‍ വിലകൂടിയ ഡ്രിങ്കുകള്‍ ഓര്‍ഡര്‍ ചെയ്യുകയും ചെയ്യും. ഇങ്ങനെ ഓര്‍ഡര്‍ ചെയ്യുന്ന ഭക്ഷണങ്ങള്‍ക്ക് അഞ്ചിരട്ടി തുകയാണ് നൈറ്റ്ക്ലബ്ബുകള്‍ ഈടാക്കുന്നത്. ഇത്തരം തട്ടിപ്പിന് ഇരകളായി 3000 മുതല്‍ 10,000 വരെ ദിര്‍ഹം നഷ്ടമായവരുണ്ട്. തട്ടിപ്പ് നടത്തിയതിന് ശേഷം ഇരകളെ ബ്ലോക്ക് ചെയ്യുന്നതാണ് യുവതികളുടെ രീതി.

Related Stories
Bengaluru Accident : കാറിന് മുകളിലേക്ക് കണ്ടെയ്‌നര്‍ ലോറി മറിഞ്ഞു, കുട്ടികളടക്കം ആറു പേര്‍ക്ക് ദാരുണാന്ത്യം; സംഭവം ബെംഗളൂരുവില്‍
Andhra Pradesh Earthquake: ആന്ധ്രാപ്രദേശില്‍ ഭൂചലനം; വീടുകളില്‍ നിന്നിറങ്ങിയോടി ജനങ്ങള്‍
Viral Video: ആഹാ കളറായിട്ടുണ്ടല്ലോ! ലോക്കല്‍ ട്രെയിന്‍ തോറ്റുപോകും വിമാനയാത്ര; ഇന്ത്യക്കാരെ സമ്മതിക്കണം
Mumbai Ferry Accident : മുംബൈ ഫെറി അപകടം; ജീവൻ രക്ഷിക്കാനായി മാതാപിതാക്കൾ മക്കളെ വെള്ളത്തിലെറിയാനൊരുങ്ങി എന്ന് വെളിപ്പെടുത്തൽ
Husband Kill Wife: ഭാര്യയെ വെട്ടിക്കൊന്നു കഷണങ്ങളാക്കി ബാ​ഗിലാക്കി ഭർത്താവ്; മൃതദേഹം പുറത്തെടുത്തു പൊലീസ്
Rahul Gandhi: പാർലമെന്റ് വളപ്പിലെ സംഘർഷം, രാഹുൽ ​ഗാന്ധിക്ക് എതിരായ കേസ് അന്വേഷിക്കുക ക്രെെംബ്രാ‍ഞ്ച്; 7 വർഷം വരെ തടവ്
ജെൻ സി തലമുറ പ്രശസ്തമാക്കിയ ചില ശൈലികൾ
രാത്രി കട്ടന്‍ ചായ കുടിക്കാറുണ്ടോ? അതത്ര നല്ല ശീലമല്ല
ഡയറ്റില്‍ നെല്ലിക്ക ഉള്‍പ്പെടുത്തൂ, അറിയാം ഗുണങ്ങള്‍
മോഡേൺ ലുക്കിലും താലിമാല അണിഞ്ഞ് കീർത്തി സുരേഷ്