AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Pahalgam Terror Attack: ‘ഭാരതം ഭീകരതയ്ക്ക് വഴങ്ങില്ല, കുറ്റവാളികളെ വെറുതെ വിടാന്‍ പോകുന്നില്ല’: അമിത് ഷാ

Pahalgam Terror Attack Updates: ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ക്ക് ജമ്മു കശ്മീര്‍ സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചു. കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് പത്ത് ലക്ഷം രൂപയും പരിക്കേറ്റവര്‍ക്ക് 2 ലക്ഷവുമാണ് പ്രഖ്യാപിച്ചത്. പരിക്കേറ്റവര്‍ക്ക് മികച്ച വൈദ്യസഹായം ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള പറഞ്ഞു.

Pahalgam Terror Attack: ‘ഭാരതം ഭീകരതയ്ക്ക് വഴങ്ങില്ല, കുറ്റവാളികളെ വെറുതെ വിടാന്‍ പോകുന്നില്ല’: അമിത് ഷാ
അമിത് ഷാ മരണപ്പെട്ടവരുടെ ബന്ധുക്കളെ ആശ്വസിപ്പിക്കുന്നു Image Credit source: PTI
shiji-mk
Shiji M K | Updated On: 23 Apr 2025 21:54 PM

ന്യൂഡല്‍ഹി: ജമ്മു കശ്മീരിലുണ്ടായ ഭീകരാക്രമണത്തെ അപലപിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. കുറ്റവാളികളെ വെറുതെ വിടാന്‍ പോകുന്നില്ലെന്ന് അദ്ദേഹം സമൂഹ മാധ്യമമായ എക്‌സില്‍ കുറിച്ചു. ആക്രമണത്തില്‍ നിന്നും രക്ഷപ്പെട്ടവരെയും അമിത് ഷാ സന്ദര്‍ശിച്ചിരുന്നു.

”ഭാരതം ഭീകരതയ്ക്ക് കീഴടങ്ങില്ല, ക്രൂരമായ ഭീകരാക്രമണത്തിലെ കുറ്റവാളികളെ വെറുതെ വിടാന്‍ പോകുന്നില്ല. ഹൃദയഭാരത്തോടെ മരിച്ചവര്‍ക്ക് അന്ത്യാഞ്ജലി അര്‍പ്പിച്ചു,” എന്നാണ് അദ്ദേഹം എക്‌സില്‍ കുറിച്ചത്. ക്രൂരകൃത്യം നടത്തിയവരെ നീതിപീഠത്തിന് മുന്നില്‍ കൊണ്ടുവരുമെന്നും അദ്ദേഹം മരണപ്പെട്ടവരുടെ ബന്ധുക്കള്‍ക്ക് ഉറപ്പ് നല്‍കി.

”പഹല്‍ഗാമിലെ ഭീകരാക്രമണത്തില്‍ തങ്ങളുടെ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടതിന്റെ വേദന ഓരോ ഇന്ത്യക്കാരനും അനുഭവിക്കുന്നു. ഈ ദുഃഖം വാക്കുകളില്‍ പറഞ്ഞറിയിക്കാന്‍ കഴിയില്ല.

നിരപരാധികളെ കൊന്നൊടുക്കിയ തീവ്രവാദികളെ ഒരു തരത്തിലും വെറുതെ വിടില്ലെന്ന് എല്ലാ കുടുംബങ്ങള്‍ക്കും മുഴുവന്‍ രാജ്യത്തിനും ഞാന്‍ ഉറപ്പ് നല്‍കുന്നു,” എന്നും അദ്ദേഹം മരിച്ചവരുടെ ബന്ധുക്കളെ ആശ്വസിപ്പിച്ചുകൊണ്ടുള്ള ചിത്രം പങ്കിട്ട് മറ്റൊരു പോസ്റ്റില്‍ കുറിച്ചു.

അമിത് ഷായുടെ എക്‌സ് പോസ്റ്റ്‌

അതേസമയം, ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ക്ക് ജമ്മു കശ്മീര്‍ സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചു. കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് പത്ത് ലക്ഷം രൂപയും പരിക്കേറ്റവര്‍ക്ക് 2 ലക്ഷവുമാണ് പ്രഖ്യാപിച്ചത്. പരിക്കേറ്റവര്‍ക്ക് മികച്ച വൈദ്യസഹായം ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള പറഞ്ഞു.

അമിത് ഷായുടെ എക്‌സ് പോസ്റ്റ്‌

മരണപ്പെട്ടവരുടെ മൃതദേഹങ്ങള്‍ നാട്ടിലേക്കെത്തിക്കാനുള്ള നടപടികള്‍ പൂര്‍ത്തിയായി. ഡിജിസിഎയും സിവില്‍ ഏവിയേഷന്‍ മന്ത്രാലയും അധിക വിമാനങ്ങള്‍ ക്രമീകരിക്കും. വിനോദസഞ്ചാരികള്‍ക്ക് പ്രദേശം വിട്ടുപോകാന്‍ ഗതാഗത തടസം നീക്കം ചെയ്യാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Also Read: Pahalgam Terrorists Attack: കശ്മീരില്‍ കുടുങ്ങിയ മലയാളികളില്‍ 4 എംഎല്‍എമാരും; തിരിച്ചെത്തിക്കാന്‍ ശ്രമം തുടരുന്നതായി നോര്‍ക്ക

അതേസമയം, പഹല്‍ഗാമിനടുത്തുള്ള ബൈസരണ്‍ താഴ്വരയിലാണ് ആക്രമണമുണ്ടായത്. സിവിലിയന്‍ വേഷത്തിലെത്തിയ ഭീകരര്‍ വിനോദ സഞ്ചാരികള്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. സംഭവത്തില്‍ 26 പേരുടെ മരണം ഔദ്യോഗികമായി സ്ഥിരീകരിച്ചു.