Pahalgam Terror Attack: പാകിസ്താനെതിരെ കടുത്ത നടപടിക്കൊരുങ്ങി ഇന്ത്യ; സിന്ധു നദീജല കരാര്‍ റദ്ദാക്കിയേക്കും
Pahalgam Terror Attack Updates: ഭീകരവിരുദ്ധ നടപടികള്‍ കര്‍ശനമാക്കുന്നതിന്റെ ഭാഗമായി പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങിന്റെ അധ്യക്ഷതയില്‍ ഉന്നതതലയോഗം ചേര്‍ന്നു. ഏത് നിമിഷവും പോരാട്ടത്തിന് തയാറായിരിക്കണമെനന് കേന്ദ്രം സേനയ്ക്ക് നിര്‍ദേശം നല്‍കി. കര, വ്യോമ സേന മേധാവികള്‍ക്കാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.

ശ്രീനഗര്‍: പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ പാകിസ്താനെതിരെ കടുത്ത നടപടിക്കൊരുങ്ങി ഇന്ത്യ. സിന്ധു നദീജല കരാര്‍ ഉള്‍പ്പെടെയുള്ള പാകിസ്താനുമായുള്ള നയതന്ത്ര സഹകരണം അവസാനിപ്പിച്ചേക്കുമെന്ന് സൂചന. ഇസ്ലലാമാബാദിലെ ഹൈക്കമ്മീഷന്റെ പ്രവര്‍ത്തനവും അവസാനിപ്പിക്കും.
ഭീകരവിരുദ്ധ നടപടികള്‍ കര്‍ശനമാക്കുന്നതിന്റെ ഭാഗമായി പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങിന്റെ അധ്യക്ഷതയില്‍ ഉന്നതതലയോഗം ചേര്‍ന്നു. ഏത് നിമിഷവും പോരാട്ടത്തിന് തയാറായിരിക്കണമെനന് കേന്ദ്രം സേനയ്ക്ക് നിര്‍ദേശം നല്‍കി. കര, വ്യോമ സേന മേധാവികള്‍ക്കാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.
ഭീകരാക്രമണം നടത്തിയത് ലഷ്‌ക്കര്‍ ഇ ത്വയ്ബയാണെന്ന് സ്ഥിരീകരിച്ചു. സംഘടനയുടെ ഉപമേധാവി സൈഫുള്ള കസൂരിയുടെ നേതൃത്വത്തില്‍ പാകിസ്താനില്‍ നിന്നായിരുന്നു ഓപ്പറേഷന്‍ എന്ന് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ആസിഫ് ഫൗജി, സുലൈമാന്‍ ഷാ, അബു തന്‍ഹ എന്നിവരാണ് ആക്രമണം നടത്തിയത്. ഇവരുടെ ചിത്രങ്ങള്‍ കശ്മീര്‍ പോലീസ് പുറത്തുവിട്ടു.




സംഘം സംസാരിച്ചത് അഫ്ഗാനിസ്ഥാനിലും പാകിസ്താനിലും സംസാരിക്കുന്ന പഷ്‌തോ ഭാഷയിലായിരുന്നു എന്നാണ് വിവരം. യുഎസ് നിര്‍മിക എം 4 കാര്‍ബൈന്‍ റൈഫിളുകള്‍ ആണ് ഉപയോഗിച്ചത്. യുഎസ് സൈന്യം അഫ്ഗാനിസ്ഥാനില്‍ നിന്നും പോയപ്പോള്‍ ഐഎസ്‌ഐ വഴിയാകും ഭീകരരുടെ കൈകളിലേക്ക് ആയുധങ്ങള്‍ എത്തിയതെന്നാണ് കേന്ദ്ര ഏജന്‍സികളുടെ കണ്ടെത്തല്‍.
Also Read: Pahalgam terror attack: ആ നരാധമന്‍മാരുടെ ചിത്രം പുറത്ത്; പഹല്‍ഗാമില്‍ ആക്രമണം നടത്തിയവര്‍ ഇവരാണ്
ആക്രമണത്തിന് കാരണക്കാരായവരെ വെറുതെ വിടില്ലെന്ന് കേന്ദ്രം താക്കീത് നല്‍കിയിട്ടുണ്ട്. കുറ്റവാളികളെ വെറുതെ വിടാന്‍ പോകുന്നില്ലെന്നും ഭാരതം ഭീകരതയ്ക്ക് കീഴടങ്ങില്ലെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു.