AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Pahalgam Terrorist Attack: പഹല്‍ഗാം ഭീകരാക്രമണം: ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ദി റെസിസ്റ്റന്‍സ് ഫ്രണ്ട്

Pahalgam Terrorist Attack: വെടിവെപ്പിൽ ഇരുപത് പേര്‍ക്ക് പരുക്കേറ്റതായി റിപ്പോർട്ട്. മലയാളികള്‍ ഉള്‍പ്പെടെ നിരവധി വിനോദ സഞ്ചരികളാണ് കുടുങ്ങി കിടക്കുന്നത്. ആഭ്യന്തര മന്ത്രി അമിത്ഷാ കശ്മീരില്‍ എത്തി.

Pahalgam Terrorist Attack: പഹല്‍ഗാം ഭീകരാക്രമണം: ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ദി റെസിസ്റ്റന്‍സ് ഫ്രണ്ട്
Pahalgam Terrorist AttackImage Credit source: PTI
nithya
Nithya Vinu | Updated On: 22 Apr 2025 22:17 PM

ജമ്മുകശ്മീരിലെ പഹല്‍ഗാമില്‍ വിനോദസഞ്ചാരികള്‍ക്ക് നേരെ ഉണ്ടായ ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ലഷ്‌കര്‍-ഇ-തൊയ്ബയുടെ പ്രാദേശിക സംഘടനയായ ദി റെസിസ്റ്റന്‍സ് ഫ്രണ്ട് (ടിആര്‍എഫ്). ആക്രമണത്തിൽ ഇതുവരെ 27 പേര്‍ കൊല്ലപ്പെട്ടെന്ന് അനൗദ്യോഗിക വിവരം. മരണസംഖ്യ ഉയര്‍ന്നേക്കുമെന്ന് മുഖ്യമന്ത്രി ഒമര്‍ അബ്ദുല്ല എക്‌സില്‍ കുറിച്ചു.

വെടിവെപ്പിൽ ഇരുപത് പേര്‍ക്ക് പരുക്കേറ്റതായി റിപ്പോർട്ട്. മലയാളികള്‍ ഉള്‍പ്പെടെ നിരവധി വിനോദ സഞ്ചരികളാണ് കുടുങ്ങി കിടക്കുന്നത്. ആഭ്യന്തര മന്ത്രി അമിത്ഷാ കശ്മീരില്‍ എത്തി. പ്രധാനമന്ത്രി നരേന്ദ്രമോദി ഭീകരാക്രമണത്തെ ശക്തമായി അപലപിച്ചു. 2019 ന് ശേഷമുള്ള ഏറ്റവും വലിയ ഭീകരക്രമണമാണ് ജമ്മു കശ്മീരില്‍ ഉണ്ടായിരിക്കുന്നത്.

പരിക്കേറ്റവരെ ആശുപത്രികളിലേക്ക് മാറ്റാനും മൃതദേഹങ്ങള്‍ ബേസ് ക്യാമ്പിലേക്ക് എത്തിക്കാനുമുള്ള നടപടികള്‍ സ്വീകരിച്ചു വരുന്നതായാണ് വിവരം. ഭീകരാക്രമണത്തിന്റെ അന്വേഷണം എന്‍ഐഎ ഏറ്റെടുക്കും. സംഘം നാളെ രാവിലെ സ്ഥലത്ത് പരിശോധന നടത്തും.  സൈനിക വേഷത്തിലെത്തിയ മൂന്ന് ഭീകരര്‍ വിനോദ സഞ്ചാരികള്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു എന്നാണ് വിവരം.