Pahalgam Terror Attack: കോണ്‍ഗ്രസ് നാളെ രാജ്യവ്യാപകമായി മെഴുകുതിരി തെളിയിക്കും; രാഹുൽ ഗാന്ധി കശ്മീരിലേക്ക്
Rahul Gandhi To Visit Kashmir On tomorrow: ഭീകരാക്രമണത്തിൽ പ്രതിഷേധിച്ച് കോണ്‍ഗ്രസ് നാളെ രാജ്യവ്യാപകമായി മെഴുകുതിരി തെളിയിക്കും. നാളെ കോണ്‍ഗ്രസ് നടത്താൻ നിശ്ചയിച്ചിരുന്ന ഭരണഘടന സംരക്ഷണ റാലി ഞായറാഴ്ചയത്തേക്ക് മാറ്റി.

ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി നാളെ കശ്മീർ സന്ദർശിക്കും. കശ്മീരിലെ അനന്ത്നാഗറിലെത്തുന്ന രാഹുൽ ഗാന്ധി ഭീകരാക്രമണത്തിൽ പരിക്കേറ്റവരെ സന്ദര്‍ശിക്കുമെന്നാണ് വിവരം. അതേസമയം ഭീകരാക്രമണത്തിൽ പ്രതിഷേധിച്ച് കോണ്‍ഗ്രസ് നാളെ രാജ്യവ്യാപകമായി മെഴുകുതിരി തെളിയിക്കും. നാളെ കോണ്‍ഗ്രസ് നടത്താൻ നിശ്ചയിച്ചിരുന്ന ഭരണഘടന സംരക്ഷണ റാലി ഞായറാഴ്ചയത്തേക്ക് മാറ്റി.
അതേസനയം ഭീകരാക്രമണത്തിന്റെ സ്ഥിതിവിവരങ്ങൾ ധരിപ്പിക്കാൻ കേന്ദ്രമന്ത്രിമാർ രാഷ്ട്രപതിയെ കണ്ടു. ആഭ്യന്തരമന്ത്രി അമിത്ഷാ, വിദേശകാര്യ മന്ത്രി ഡോക്ടർ എസ്.ജയശങ്കർ എന്നിവരാണ് രാഷ്ട്രപതിയെ കണ്ടത്.രാഷ്ട്രപതി ഭവനിൽ നേരിട്ടെതിയാണ് മുതിർന്ന മന്ത്രിമാർ നിലവിലെ സാഹചര്യങ്ങള്‍ വിശദീകരിച്ചത്. ആക്രമണത്തിന് പിന്നിൽ പാകിസ്താൻ ആണെന്നും ഇന്ത്യ സ്വീകരിച്ച നയതന്ത്ര നടപടികളും മന്ത്രിമാർ രാഷ്ട്രപതിയെ അറിയിച്ചതായും ദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നു.സംഭവത്തിൽ ഇന്ത്യ ഇതുവരെ സ്വീകരിച്ച നയതന്ത്ര നടപടികളെ കുറിച്ചും മന്ത്രിമാർ രാഷ്ട്രപതിയെ അറിയിച്ചു.
കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു നാടിനെ നടുക്കിയ ഭീകരാക്രമണം ജമ്മു കശ്മീരിലെ പഹൽഗാമിൽ നടന്നത്. ആക്രമണത്തിൽ 26 പേർ കൊല്ലപ്പെട്ടതായാണ് ഔദ്യോഗിക വിവരം