AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Pahalgam Terror Attack: എല്ലാ പാകിസ്താനികളും ഇന്ത്യ വിടണം; സിന്ധു നദീജല കരാര്‍ മരവിപ്പിച്ചു, നിര്‍ണായക നീക്കവുമായി ഇന്ത്യ

Pahalgam Terror Attack Updates: സിന്ധു നദീജല കരാര്‍ റദ്ദാക്കുന്നത് വലിയ രീതിയിലാണ് പാകിസ്താനെ ബാധിക്കാന്‍ പോകുന്നത്. പാക് പ്രതിരോധ ഉദ്യോഗസ്ഥരെ പുറത്താക്കുകയും ചെയ്തു. പാകിസ്താന്‍ പൗരന്മാര്‍ക്ക് ഇനി മുതല്‍ വിസ നല്‍കില്ലെന്നും ഇന്ത്യ വ്യക്തമാക്കി.

Pahalgam Terror Attack: എല്ലാ പാകിസ്താനികളും ഇന്ത്യ വിടണം; സിന്ധു നദീജല കരാര്‍ മരവിപ്പിച്ചു, നിര്‍ണായക നീക്കവുമായി ഇന്ത്യ
Image Credit source: PTI
shiji-mk
Shiji M K | Updated On: 23 Apr 2025 21:32 PM

ന്യൂഡല്‍ഹി: പെഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ പാകിസ്താനിനെതിരെ കടുത്ത നടപടിയുമായി ഇന്ത്യ. നയതന്ത്ര ധാരണകളില്‍ കടുത്ത നീക്കം. സിന്ധു നദീജല കരാര്‍ റദ്ദാക്കി. വാഗ-അട്ടാരി അതിര്‍ത്തി അടച്ചതായും ഇന്ത്യ വ്യക്തമാക്കി. എല്ലാ പാകിസ്താനികളും ഉടന്‍ തന്നെ ഇന്ത്യ വിടണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു. പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.

വാഗ-അട്ടാരി അതിര്‍ത്തി കടന്നവര്‍ മെയ് ഒന്നിന് മുമ്പായി തിരിച്ചെത്തണമെന്നും നിര്‍ദേശം. സിന്ധു നദീജല കരാര്‍ റദ്ദാക്കുന്നത് വലിയ രീതിയിലാണ് പാകിസ്താനെ ബാധിക്കാന്‍ പോകുന്നത്. പാക് പ്രതിരോധ ഉദ്യോഗസ്ഥരെ പുറത്താക്കുകയും ചെയ്തു. പാകിസ്താന്‍ പൗരന്മാര്‍ക്ക് ഇനി മുതല്‍ വിസ നല്‍കില്ലെന്നും ഇന്ത്യ വ്യക്തമാക്കി. എസ്‌വിഇഎസ് വീസയുള്ള പാകിസ്താന്‍ പൗരന്മാര്‍ 48 മണിക്കൂറിനുള്ളില്‍ ഇന്ത്യ വിട്ട് പോകണം.

പാകിസ്താനിലെ പ്രതിരോധ ഉദ്യോഗസ്ഥരെ ഇന്ത്യ തിരിച്ചുവിളിക്കും. ആക്രമണം നടത്തുന്നതിന് ഭീകരര്‍ക്ക് പാകിസ്താന്റെ പിന്തുണ ലഭിച്ചതായി കേന്ദ്രം പറഞ്ഞു.

സേനകള്‍ക്ക് കനത്ത ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്. ആക്രമണത്തിന് പിന്നിലുള്ളവരെ പുറത്തുകൊണ്ടുവരുമെന്നും അവര്‍ക്ക് പിന്നില്‍ പ്രവര്‍ത്തിട്ടവരെ കണ്ടെത്തുമെന്നും വിദേശകാര്യ സെക്രട്ടറി വിക്രം മിര്‍സി വ്യക്തമാക്കി.

Also Read: Pahalgam Terror Attack : മതം നോക്കി കൊല്ലാന്‍ വന്നവര്‍ക്ക് മുന്നില്‍ മനുഷ്യനാണ് വലുതെന്ന് തെളിയിച്ചയാള്‍; നോവായി ഹുസൈന്‍ ഷാ

വിഷയത്തില്‍ സര്‍വകക്ഷി യോഗം നാളെ (ഏപ്രില്‍ 24) ചേരും. പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് അധ്യക്ഷനാകും. ആക്രമണത്തില്‍ 26 പേര്‍ കൊല്ലപ്പെട്ടതായി കേന്ദ്ര സ്ഥിരീകരിച്ചു.