AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Pahalgam Terror Attack: സിന്ധു നദീജല കരാര്‍ റദ്ദാക്കിയാൽ പാകിസ്താന് എന്ത് സംഭവിക്കും? എന്താണ് ഈ കരാറിൻ്റെ സവിശേഷത?

Indus Water Treaty suspension: എട്ട് സുപ്രാധാന തീരുമാനങ്ങളാണ് ഇന്ത്യ പ്രധാനമായും എടുത്തിരിക്കുന്നത്. അതിൽ ഏറ്റവും പ്രധാനം സിന്ധു നദീജല കരാർ മരവിപ്പിക്കാനുള്ള തീരുമാനമാണ്. യുദ്ധകാലത്ത് പോലും സ്വീകരിക്കാത്ത ഈ നടപടി പാകിസ്ഥാന് തിരിച്ചടിയാകുന്നത് എങ്ങനെയാകും?

Pahalgam Terror Attack: സിന്ധു നദീജല കരാര്‍ റദ്ദാക്കിയാൽ പാകിസ്താന് എന്ത് സംഭവിക്കും? എന്താണ് ഈ കരാറിൻ്റെ സവിശേഷത?
Image Credit source: Freepik
nithya
Nithya Vinu | Published: 24 Apr 2025 09:04 AM

പഹൽ​ഗാം ഭീകരാക്രമണത്തിൽ പാകിസ്ഥാന് ഇരുട്ടടി നൽകി ഇന്ത്യ. എട്ട് സുപ്രാധാന തീരുമാനങ്ങളാണ് ഇന്ത്യ പ്രധാനമായും എടുത്തിരിക്കുന്നത്. അതിൽ ഏറ്റവും പ്രധാനം സിന്ധു നദീജല കരാർ മരവിപ്പിക്കാനുള്ള തീരുമാനമാണ്. യുദ്ധകാലത്ത് പോലും സ്വീകരിക്കാത്ത ഈ നടപടി പാകിസ്ഥാന് തിരിച്ചടിയാകുന്നത് എങ്ങനെയാകും?

സിന്ധു നദീജല കരാർ

ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ജല പങ്കിടൽ കരാറാണ് സിന്ധു നദീജല കരാർ. സിന്ധു നദിയിലും അതിന്റെ പോഷകനദികളിലും ലഭ്യമായ വെള്ളം ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട് ലോകബാങ്കിന്റെ മധ്യസ്ഥതയിൽ തീരുമാനമായ ഒരു ജലവിതരണ ഉടമ്പടി. 1960 സെപ്റ്റംബർ 19 ന് കറാച്ചിയിൽ വെച്ച് അന്നത്തെ ഇന്ത്യൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവും അന്നത്തെ പാകിസ്ഥാൻ പ്രസിഡന്റും ഫീൽഡ് മാർഷലുമായ അയൂബ് ഖാനും കരാറിൽ ഒപ്പുവച്ചു.

ഈ ഉടമ്പടി പ്രകാരം ഇന്ത്യയിലെ മൂന്ന് കിഴക്കൻ നദികളായ ബിയാസ് , രവി , സത്ലജ് എന്നിവയുടെ ജലത്തിന്റെ നിയന്ത്രണം ഇന്ത്യയ്ക്കും, പടിഞ്ഞാറൻ നദികളായ സിന്ധു , ചെനാബ്, ഝലം എന്നിവയുടെ ജലത്തിന്റെ നിയന്ത്രണം പാകിസ്ഥാനും നൽകുന്നു. ഇതിലൂടെ മൊത്തം ജലത്തിന്റെ ഏകദേശം 30% ഇന്ത്യയ്ക്ക് ലഭിച്ചു, ബാക്കി 70% പാകിസ്ഥാന് ലഭിച്ചു.

ALSO READ: സംഘത്തിൽ മൂന്ന് പാകിസ്താനികൾ; കഴിഞ്ഞ വർഷം പുഞ്ചിൽ നടന്ന ആക്രമണത്തിലും ഇവരെന്ന് റിപ്പോർട്ട്

1947, ഇന്ത്യ പാകിസ്താൻ വിഭജന കാലത്താണ് ഇരു രാജ്യങ്ങളിലൂടെയും ഒഴുകുന്ന സിന്ധു നദി ആര് നിയന്ത്രിക്കുമെന്ന ചോദ്യം ഉയരുന്നത്. 1948 ൽ പാകിസ്താനിലേക്കുള്ള ജലപ്രവാഹം ഇന്ത്യ താൽക്കാലികമായി നിർത്തിവെയ്ക്കുകയും ചെയ്തു. ഈ സമയത്ത് ഇന്ത്യ ആവശ്യത്തിന് വെള്ളം കടത്തിവിടുന്നില്ലെന്ന പരാതിയുമായി പാകിസ്താൻ ഐക്യരാഷ്ട്രസഭയെ സമീപിച്ചു. തുടർന്ന് നടന്ന വർഷങ്ങളുടെ ചർച്ചകൾക്ക് ശേഷമാണ് ലോകബാങ്കിന്റെ മധ്യസ്ഥതയിൽ കരാർ ഒപ്പ് വയ്ക്കാൻ ഇരുരാജ്യങ്ങളും സമ്മതിച്ചത്.

പാകിസ്താന് തിരിച്ചടിയാകുന്നത് എങ്ങനെ?

പാകിസ്താനെ സംബന്ധിച്ച് ഇതൊരു കടുത്ത പ്രഹരമാണ്. സാമ്പത്തികമായി വെല്ലുവിളി നേരിടുന്ന സമയത്ത് ഇന്ത്യ നൽകിയ തിരിച്ചടി പാകിസ്താൻ ഭരണകൂടത്തെ ഞെട്ടിച്ചിട്ടുണ്ട്. സിന്ധു നദീജല കരാർ റദ്ദാക്കുന്നതിലൂടെ പാകിസ്താൻ വരൾച്ചയിലേക്ക് തള്ളിയിടും.

കരാറിലുള്ള നദികളുടെ ജലം പാകിസ്താനിലെ, പ്രത്യേകിച്ച് പഞ്ചാബ്, സിന്ധ് പ്രവിശ്യകളിലെ കൃഷിക്ക് അത്യന്താപേക്ഷിതമാണ്. അതിനാൽ കരാർ റദ്ദാക്കുന്നത് പാകിസ്താൻ്റെ പ്രധാന വരുമാന ശ്രോതസായ കൃഷിയെ ബാധിക്കും.

2001-ലെ ഇന്ത്യൻ പാർലമെന്റ് ആക്രമണം, 2019-ലെ പുൽവാമ ആക്രമണം എന്നിവയുൾപ്പെടെ നിരവധി ഭീകരാക്രമണങ്ങൾ നേരിട്ടിട്ടും രാജ്യം ഈ കരാറിൽ നിന്ന് പിന്മാറിയിരുന്നില്ല. എന്നാൽ കശ്മീരിൻ്റെ സ്വപ്ന താഴ്വരയായ പഹൽഗാമിനെ തൊട്ടുകളിച്ചതിന് പാകിസ്താന് വലിയ വില നൽകേണ്ടി വരും.