5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Oxygen Gas Pipeline Theft : എന്‍ഐസിയുവിലെ ഓക്‌സിജൻ വിതരണ പൈപ്പ് മോഷണം പോയി; വന്‍ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

Oxygen Gas Pipeline Theft At MP Hospital: ആരോഗ്യപ്രവര്‍ത്തകര്‍ തക്കസമയത്ത് ഇടപെട്ട് ഓക്‌സിജന്‍ ലഭ്യമാക്കിയതിനാല്‍ വന്‍ ദുരന്തം ഒഴിവായി.എൻഐസിയുവിലെക്ക് ഓക്‌സിജന്‍ വിതരണത്തിനായുള്ള 15 അടിയോളം നീളമുള്ള ചെമ്പ് പൈപ്പാണ് മോഷണം പോയത്.

Oxygen Gas Pipeline Theft : എന്‍ഐസിയുവിലെ ഓക്‌സിജൻ വിതരണ പൈപ്പ് മോഷണം പോയി; വന്‍ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്
പ്രതീകാത്മക ചിത്രം (image credits: social media)
sarika-kp
Sarika KP | Published: 18 Dec 2024 21:08 PM

ഭോപ്പാല്‍: നവജാതശിശുക്കള്‍ക്കായുള്ള ഐ.സി.യുവിലെ (എന്‍.ഐ.സി.യു) ഓക്‌സിജന്‍ വിതരണ പൈപ്പ് മോഷണം പോയി. സംഭവത്തെ തുടര്‍ന്ന് 12 കുഞ്ഞുങ്ങള്‍ ശ്വാസം കിട്ടാതെ പിടഞ്ഞു. മധ്യപ്രദേശിലെ രാജ്ഗഢ് ജില്ലാ ആശുപത്രിയില്‍ ചൊവ്വാഴ്ച രാത്രിയാണ് സംഭവം. ആരോഗ്യപ്രവര്‍ത്തകര്‍ തക്കസമയത്ത് ഇടപെട്ട് ഓക്‌സിജന്‍ ലഭ്യമാക്കിയതിനാല്‍ വന്‍ ദുരന്തം ഒഴിവായി.എൻഐസിയുവിലെക്ക് ഓക്‌സിജന്‍ വിതരണത്തിനായുള്ള 15 അടിയോളം നീളമുള്ള ചെമ്പ് പൈപ്പാണ് മോഷണം പോയത്.

ഇതോടെ എന്‍.ഐ.സി.യുവിലേക്കുള്ള ഓക്‌സിജന്‍ വിതരണം പൂർണമായും നിലച്ചു. ഇതോടെ ശ്വാസം കിട്ടാതെ നവജാതശിശുക്കള്‍ കരയാന്‍ ആരംഭിച്ചു. സംഭവം അറിഞ്ഞ് ഐ.സി.യുവിലേക്ക് ഓടിയെത്തിയ ആരോഗ്യപ്രവര്‍ത്തകര്‍ ഇതിനു വേണ്ട സംവിധാനങ്ങൾ ഒരുക്കി. അപായ മുന്നറിയിപ്പിനായുള്ള അലാറവും ഇതിനിടെ മുഴങ്ങിയിരുന്നു. ഉടൻ തന്നെ എന്‍.ഐ.സി.യുവിലേക്കുള്ള ഓക്‌സിജന്‍ വിതരണം പുനഃസ്ഥാപിച്ചു. ഇതാണ് വൻ ദുരന്തം ഒഴുവാകാൻ കാരണം. സംഭവത്തെ കുറിച്ച് രാജ്ഗഢ് ചീഫ് മെഡിക്കല്‍ ആന്‍ഡ് ഹെല്‍ത്ത് ഓഫീസര്‍ (സി.എം.എച്ച്.ഒ) ഡോ. കിരണ്‍ വാദിയ സംസാരിച്ചു . ഇതിനെ കുറിച്ച് ഉന്നതാധികാരികളെ അറിയിച്ചുവെന്നും ബദല്‍ സംവിധാനം ഉണ്ടായിരുന്നതിനാല്‍ സാഹചര്യത്തെ കാര്യക്ഷമമായി നേരിടാന്‍ കഴിഞ്ഞുവെന്നും കിരണ്‍ വാദിയ കൂട്ടിച്ചേര്‍ത്തു. സംഭവം നടക്കുന്ന സമയത്ത് എന്‍.ഐ.സിയുവില്‍ 20 നവജാതശിശുക്കളാണ് ചികിത്സയിലുണ്ടായിരുന്നത്. ഇവരില്‍ 12 കുഞ്ഞുങ്ങള്‍ക്കാണ് ഓക്‌സിജന്‍ ആവശ്യമായിരുന്നത്.

Also Read: മുംബൈയിൽ യാത്രക്കാരുമായി പോയ ബോട്ട് മറിഞ്ഞ് അപകടം; രക്ഷാപ്രവർത്തനം തുടരുന്നു

അതേസമയം ഈ വർഷം മെയിൽ ഡൽഹിയിലെ വിവേക് വിഹാർ ഏരിയയിലെ കുട്ടികളുടെ ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ ഏഴ് നവജാത ശിശുക്കൾ കൊല്ലപ്പെട്ടിരുന്നു. അഞ്ച് നവജാതശിശുക്കളെ രക്ഷപ്പെടുത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും ഇതിൽ ഒരു കുട്ടി ഞായറാഴ്ച രാവിലെ ഐസിയുവിൽ മരിച്ചതായും ഡൽഹി ഫയർ സർവീസസ് (ഡിഎഫ്എസ്) അറിയിച്ചിരുന്നു. വിവേക് വിഹാർ പോലീസ് സ്റ്റേഷനിൽ ന്യൂ ബോൺ ബേബി കെയർ ഹോസ്പിറ്റലിലും അടുത്തുള്ള കെട്ടിടത്തിലും തീപിടുത്തം ഉണ്ടായതായി പിസിആർ കോൾ ലഭിച്ചു. സംഭവത്തിൽ ഹോസ്പിറ്റലിൽ അഗ്നി സുരക്ഷാ സംവിധാനങ്ങൾ ഇല്ലെന്നും ലൈസൻസ് കാലാവധി കഴിഞ്ഞാണ് പ്രവർത്തിക്കുന്നതെന്നും ഡൽഹി പോലീസ് കണ്ടുപിടിച്ചിരുന്നു. ഏഴ് നവജാത ശിശുക്കളുടെ മരണത്തിന് ഇടയാക്കിയ തീപിടുത്തത്തിന് പിന്നാലെ ഉടമയം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാൾക്കെതിരെ ഒന്നിലധികം വകുപ്പുകൾ പ്രകാരം പോലീസ് കേസെടുത്തിരുന്നു. വൃത്തങ്ങൾ അനുസരിച്ച്, കേസിൽ പോലീസ് ഐപിസി സെക്ഷൻ 304 (കുറ്റകരമായ നരഹത്യയുമായി ബന്ധപ്പെട്ടത്) ചേർത്തേക്കുമെന്ന് റിപ്പോർട്ട് ഉണ്ടായിരുന്നു.