Jagdeep Dhankhar Impeachment: ഉപരാഷ്ട്രപതിയെ ഇംപീച്ച് ചെയ്യാൻ പ്രതിപക്ഷ നീക്കം; എന്താണ് ഇംപീച്ച്മെന്റ്, അറിയേണ്ടതെല്ലാം

Jagdeep Dhankhar Impeachment Update: ഉപരാഷ്ട്രപതി ജഗദീപ് ധൻകറും എംപി ജയാബച്ചനും തമ്മിൽ നടന്ന വാക്കുതർക്കത്തിന് പിന്നാലെ ഉപരാഷ്ട്രപതിയെ ഇംപീച്ച്‌ ചെയ്യാൻ നീക്കവുമായി പ്രതിപക്ഷം.

Jagdeep Dhankhar Impeachment: ഉപരാഷ്ട്രപതിയെ ഇംപീച്ച് ചെയ്യാൻ പ്രതിപക്ഷ നീക്കം; എന്താണ് ഇംപീച്ച്മെന്റ്, അറിയേണ്ടതെല്ലാം

(Image Courtesy: Facebook)

Updated On: 

10 Aug 2024 14:38 PM

ഉപരാഷ്ട്രപതി ജഗദീപ് ധൻകറിനെതിരെ ഇംപീച്ച്മെന്റ് നടപടിക്കൊരുങ്ങി ഇന്ത്യ സഖ്യം. രാജ്യസഭാ എംപി ജയ ബച്ചനെ അപമാനിച്ചെന്ന് ആരോപിച്ചാണ് തീരുമാനം. ജയ ബച്ചനെ സംസാരിക്കുന്നതിനായി ക്ഷണിക്കുന്നതിനിടെ ‘ജയ അമിതാഭ് ബച്ചൻ’ എന്ന് അഭിസംബോധന ചെയ്തതാണ് തർക്കത്തിന് കാരണമായത്.

രാജ്യസഭാ അധ്യക്ഷൻ തന്നെ അപമാനിച്ചെന്നും തന്നോട് മാപ്പ് പറയാതെ പ്രതിഷേധം അവസാനിപ്പിക്കില്ലെന്നും ജയ ബച്ചൻ അറിയിച്ചു. താനൊരു അഭിനേത്രി കൂടിയാണെന്നും ഒരാളുടെ ബോഡി ലാംഗ്വേജും ഭാവപ്രകടനങ്ങളും മനസിലാക്കാൻ കഴിയുമെന്നും ജയ ബച്ചൻ പറഞ്ഞു. നിങ്ങൾ സെലിബ്രിറ്റിയാണെങ്കിലും മര്യാദ പാലിക്കണമെന്ന് ജഗദീപ് ധൻകർ മറുപടി പറഞ്ഞു.

ധൻകറിന്റെ മറുപടിയിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയിൽ നിന്നും ഇറങ്ങിപ്പോയി. ജയ ബച്ചനും ജഗദീപ് ധൻകറും ഇതിനു മുൻപും വാക്കുതർക്കത്തിൽ ഏർപ്പെട്ടിട്ടുണ്ട്. ചോദ്യോത്തര വേളയിൽ ഒരു ചോദ്യം ഒഴിവാക്കിയെന്ന് ആരോപിച്ചാണ് ഇരുവരും തമ്മിൽ മുൻപ് തർക്കം ഉണ്ടായത്.

ഇംപീച്ച്മെന്റ് പ്രമേയത്തിൽ എംപിമാർ ഒപ്പുവയ്ക്കുന്ന നടപടികൾ തുടങ്ങി. 14 ദിവസം മുൻപെങ്കിലും പ്രമേയം സമർപ്പിക്കണമെന്ന് നിയമമുള്ളതിനാൽ നിലവിൽ നടക്കുന്ന സമ്മേളനത്തിൽ ഇംപീച്ച്മെന്റ് അവതരിപ്പിക്കാൻ സാധിക്കില്ല.

എന്താണ് ഇംപീച്ച്മെന്റ്

ഭരണഘടന വ്യവസ്ഥകളുടെ ലംഘനത്തിനോ തെറ്റായ പെരുമാറ്റത്തിനോ ഉയർന്ന റാങ്കിലുള്ളൊരു ഉദ്യോഗസ്ഥരെ നീക്കം ചെയ്യാൻ രൂപകൽപ്പന ചെയ്യപ്പെട്ട ഭരണഘടനാ സംവിധാനമാണ് ഇംപീച്ച്മെന്റ്. രാജ്യദ്രോഹം, കൈക്കൂലി, അഴിമതി,അധികാര ദുർവിനിയോഗം, കടമയുടെ അശ്രദ്ധ, മൗലികാവകാശങ്ങളുടെ ലംഘനം തുടങ്ങിയ ഗുരുതരമായ കുറ്റകൃത്യങ്ങൾ ഉദ്യോഗസ്ഥൻ ചെയ്ത കേസുകളിൽ മാത്രമാണ് ഇത്തരത്തിലുള്ള ഒരു നടപടിയിലേക്ക് നീങ്ങുക.

ഇന്ത്യൻ ഉപരാഷ്ട്രപതിയെ ഇംപീച്ച് ചെയ്യുന്നതിനുള്ള നടപടിക്രമം ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 67(b) ൽ വിവരിച്ചിരിക്കുന്നു. നടപടി ക്രമത്തിൽ പാർലമെന്റിലെ ഇരുസഭകളും ഉൾപ്പെടുന്നു.

READ MORE: കോടികളുടെ വമ്പൻ റെയിൽവേ പദ്ധതികൾ; 64 പുതിയ സ്റ്റേഷനുകൾ, പദ്ധതിയിൽ ഉൾപ്പെടുന്നത് ഏഴ് സംസ്ഥാനങ്ങൾ

ഇംപീച്ച്മെന്റ് പ്രകൃതിയുടെ ഘട്ടങ്ങൾ

 

  • ഉപരാഷ്ട്രപതി രാജ്യസഭയിലെ ചെയർപേഴ്‌സൺ ആയിരിക്കുമ്പോൾ, ഇംപീച്ച്‌മെന്‍റ് പ്രമേയം സഭയിൽ അവതരിപ്പിക്കാം. ഈ പ്രമേയത്തിന് രാജ്യസഭയിലെ മൊത്തം അംഗങ്ങളുടെ നാലിലൊന്ന് ശതമാനം എങ്കിലും ഒപ്പിടേണ്ടതുണ്ട്. ഇത് പ്രമേയത്തിന് ആവശ്യമായ പ്രാരംഭ പിന്തുണ ഉറപ്പാക്കാനാണ്.
  • പ്രമേയം അംഗീകരിച്ചാൽ, ആരോപണങ്ങളുടെ തീരുവിലേക്കുള്ള അന്വേഷണം ആരംഭിക്കും. ഇതിനായി പാർലമെൻറിന്‍റെ ഇരുസഭകളിലെ അംഗങ്ങളും, സുപ്രീം കോടതിയിലോ ഹൈക്കോടതിയിലോ ഉള്ള ഒരു ജഡ്ജിയുമടങ്ങുന്ന ഒരു പ്രത്യേക സമിതി രൂപീകരിക്കും.
  • സമിതി തയ്യാറാക്കിയ റിപ്പോർട്ട് രാജ്യസഭയിൽ അവതരിപ്പിക്കും. സമിതി ആരോപണങ്ങളെ പിന്തുണക്കുന്ന തെളിവുകൾ കണ്ടെത്തിയാൽ, അത് രാജ്യസഭയിൽ ചർച്ചയ്ക്കായി എത്തിക്കും.
  • രാജ്യസഭയിലെ അംഗങ്ങളുടെ മൂന്നിൽ രണ്ട് ഭൂരിപക്ഷം പ്രമേയത്തെ പിന്തുണച്ചാൽ പ്രമേയം പാസാകും. ഇംപീച്ച്‌മെന്‍റ് പ്രക്രിയ രാഷ്ട്രീയ ലക്ഷ്യങ്ങളോടെ ദുരുപയോഗം ചെയ്യാതിരിക്കാനാണ് ഈ ഉയർന്ന ഭൂരിപക്ഷം ആവശ്യമാക്കിയിരിക്കുന്നത്.
  • തുടർന്ന് രാജ്യസഭയിൽ പാസായ പ്രമേയം, ലോക്‌സഭയിലേക്ക് അയക്കും. ലോക്‌സഭയിലും, മൂന്നിൽ രണ്ട് ഭൂരിപക്ഷം പ്രമേയത്തെ പിന്തുണച്ചാൽ, ഇംപീച്ച്‌മെന്‍റ് പ്രക്രിയ പൂർത്തിയാകും.
  • ഇംപീച്ച്‌മെന്‍റ് പ്രക്രിയ പൂർത്തിയായാൽ ഉപരാഷ്ട്രപതിയെ സ്ഥാനത്ത് നിന്നും നീക്കം ചെയ്യും. എന്നാൽ, പുതിയ ഉപരാഷ്ട്രപതി പ്രവേശിക്കുന്നത് വരെ സ്ഥാനത്ത് തുടരണം.

 

ഭരണഘടന നിലവിൽ വന്നതിന് ശേഷം ഇന്ത്യയിൽ ഇതേവരെ ഉപരാഷ്ട്രപതിയെ ഇംപീച്ച്‌ ചെയ്തിട്ടില്ല. രാഷ്ട്രപതിയുടെ ഇംപീച്ച്‌മെന്റ് നടപടിക്രമത്തിനു സമാനമാണ് ഉപരാഷ്ട്രപതിയുടേതും. ഇന്ത്യയിൽ ഇതുവരെ ഒരു രാഷ്ട്രപതിയോ ഉപരാഷ്ട്രപതിയോ ഇംപീച്ച്‌ ചെയ്യപ്പെട്ടിട്ടില്ല.

ബ്രസീലിൽ ആണ് ഏറ്റവും കൂടുതൽ ഇംപീച്ച്മെന്റ് നടപടികൾ നടന്നിട്ടുള്ളത്. നേതാക്കന്മാർക്കിടയിലെ അഴിമതിയും ബജറ്റിൽ നടത്തിയ കൃത്രിമവും ആണ് പ്രധാന കാരണങ്ങൾ.

 

 

Related Stories
Mann Ki Baat 2025: സ്‌പേസ് ഡോക്കിങ് വിജയം ഉയര്‍ത്തിക്കാട്ടി ഈ വര്‍ഷത്തെ ആദ്യ ആദ്യ മന്‍കി ബാത്ത്; 2025 വിജയത്തിന്റേതെന്ന് മോദി
Teenager Gang Rape: 16കാരി ഭിക്ഷ യാചിച്ചെത്തി; ഭക്ഷണം നൽകി, അനിയനെ കണ്ടുപിടിക്കാമെന്ന് പറഞ്ഞു; പിന്നാലെ കൂട്ടബലാത്സംഗം
Indian Passport: ഇന്ത്യയിലേത് ഏറ്റവും ദുര്‍ബലമായ പാസ്‌പോര്‍ട്ട്; ജി20 രാജ്യങ്ങളുടെ കണക്ക് പുറത്ത്
Death Over Money Dispute: 50 രൂപയുടെ പേരിൽ സുഹൃത്തുമായി തർക്കം; ഒടുവിൽ കല്ലുകൊണ്ട് ഇടിച്ചശേഷം കഴുത്തുഞെരിച്ചു കൊന്നു
Haj Agreement : ഹജ്ജ് കരാര്‍ സ്വാഗതം ചെയ്ത് മോദി, ഇന്ത്യയുമായുള്ള പങ്കാളിത്തം ശക്തിപ്പെടുത്തുന്നതില്‍ അഭിമാനമെന്ന് സൗദി
Mahakumbh Mela 2025: എന്ത് ഭംഗി നിന്നെ കാണാൻ….ആരേയും ആകർഷിക്കുന്ന ചാരക്കണ്ണുകൾ: വൈറലായി കുംഭമേളയിലെ മോണോലിസ
ഈ സ്വപ്‌നങ്ങള്‍ കണ്ടാല്‍ ഭയപ്പെടേണ്ടാ; നല്ല കാലം വരുന്നു
മോഹൻലാലിനെ കണ്ട് ഉണ്ണി മുകുന്ദൻ; ചിത്രങ്ങൾ വൈറൽ
ചാമ്പ്യന്‍സ് ട്രോഫി; ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടാത്ത ഹതഭാഗ്യര്‍
വിവാഹം വേണ്ടെന്ന തീരുമാനം ലെന മാറ്റിയതിന് കാരണം?