5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Ooty Shutdown: കടകളില്ല, ഓട്ടോകളോ ടാക്സികളോ ഇല്ല; ഊട്ടിയുടെ അടച്ചുപൂട്ടലിനുള്ള കാരണമറിയാം

Ooty Shutdown On April 2: ഏപ്രിൽ രണ്ടിന് ഊട്ടിയിൽ ഹർത്താൽ ആചരിച്ചതിനുള്ള കാരണം അറിയാമോ? കേരളത്തിൽ നിന്നടക്കമുള്ള നിരവധി സഞ്ചാരികളാണ് ഏപ്രിൽ രണ്ടിന് ഊട്ടിയിൽ വലഞ്ഞത്.

Ooty Shutdown: കടകളില്ല, ഓട്ടോകളോ ടാക്സികളോ ഇല്ല; ഊട്ടിയുടെ അടച്ചുപൂട്ടലിനുള്ള കാരണമറിയാം
ഊട്ടിImage Credit source: PTI
abdul-basith
Abdul Basith | Published: 03 Apr 2025 21:42 PM

ഏപ്രിൽ മൂന്നിന് ഊട്ടിയാകെ അടഞ്ഞുകിടന്നു. കടകൾ തുറന്നില്ല. ഓട്ടോകളോ ടാക്സികളോ നിരത്തിലിറങ്ങിയില്ല. ഊട്ടി സന്ദർശിക്കാനെത്തിയ സഞ്ചാരികൾ ഭക്ഷണവും വെള്ളവും കിട്ടാതെ വലഞ്ഞു. അമ്മ ഉണവകങ്ങൾ തുറന്ന് പ്രവർത്തിച്ചത് മാത്രമായിരുന്നു ആശ്വാസം. ഒപ്പം പോലീസ് കോഫി ഷോപ്പും ബിവൻ പൊലീസ് സ്റ്റേഷനു മുന്നിലെ പൊലീസ് ഹോട്ടലും തുറന്നുപ്രവർത്തിച്ചു. ഊട്ടിയിൽ ബാക്കിയൊന്നും തുറന്നില്ല.

വ്യാപാരി വ്യവസായി ഏകോപന സമിതിയാണ് ഹർത്താലിന് ആഹ്വാനം ചെയ്തത്. ഇ – പാസ് നിയന്ത്രണങ്ങൾ ഒഴിവാക്കുന്നതടക്കം 13 ആവശ്യങ്ങളാണ് വ്യാപാരി വ്യവസായി ഏകോപന സമിതി മുന്നോട്ടുവച്ചത്. നീലഗിരിയിൽ പ്രഖ്യാപിച്ച ഹർത്താൽ പൂർണ വിജയമായി. ഊട്ടി, കോട്ടഗിരി, ഗൂഡല്ലൂർ, പന്തല്ലൂർ തുടങ്ങി വിവിധയിടങ്ങളിൽ കടകൾ അടഞ്ഞുകിടന്നു. മാർച്ച് രണ്ടിന് രാവിലെ ആറ് മണിക്ക് ആരംഭിച്ച ഹർത്താൽ മാർച്ച് മൂന്നിന് രാവിലെ ആറ് മണിക്കാണ് അവസാനിച്ചത്.

മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവാണ് വ്യാപാരി വ്യവസായി ഏകോപന സമിതി ഹർത്താൽ പ്രഖ്യാപിക്കാനുള്ള കാരണം. ഏപ്രിൽ ഒന്ന് മുതൽ ജൂൺ 30 വരെ ദിവസേന 6000 വാഹനങ്ങൾക്കും ശനി, ഞായർ ദിവസങ്ങളിൽ 8000 വാഹനങ്ങൾക്കും മാത്രമേ നീലഗിരി ജില്ലയിലേക്ക് പ്രവേശനം അനുവദിച്ചിട്ടുള്ളൂ. മദ്രാസ് ഹൈക്കോടതിയുടെ ഈ തീരുമാനം വിനോദസഞ്ചാര മേഖലയുടെ നട്ടെല്ലൊടിക്കുന്നതാണെന്ന് സംഘടന ആരോപിക്കുന്നു. ഇത്തരം നിയന്ത്രണങ്ങൾ ഒഴിവാക്കണമെന്ന് വ്യാപാരികളും വിനോദ സഞ്ചാര മേഖലയിലുള്ള വിവിധ സംഘടനകളും ആവശ്യപ്പെട്ടിരുന്നു.

ചെറിയ പെരുന്നാളുമായി ബന്ധപ്പെട്ട് നിരവധി സഞ്ചാരികളാണ് ഏപ്രിൽ രണ്ടിന് ഊട്ടി സന്ദർശിക്കാനെത്തിയത്. എന്നാൽ, ഹോട്ടലുകളോ റിസോർട്ടുകളോ ഇന്നലെ ബുക്കിങ് എടുത്തിരുന്നില്ല. അതിനാൽ വന്നവരൊക്കെ തിരികെ പോകാൻ നിർബന്ധിതരായി.