One Nation One Election Bill : പ്രിയങ്ക ഗാന്ധി, സുപ്രിയ സൂലെ…; ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് ബില്ലിനുള്ള 31 അംഗ ജെപിസിയെ പ്രഖ്യാപിച്ചു

One Nation One Election Bill JPC Members : 21 ലോക്സഭ എം.പിമാരും 10 രാജ്യസഭ എം.പിമാരും അടക്കം 31 പേരുടെ പട്ടികയാണ് പുറത്ത് വിട്ടത്. ബി.ജെ.പിയുടെ പിപി ചൗധരിയാണ് സംയുക്ത പാർലമെൻ്ററി സമിതിയുടെ അധ്യക്ഷൻ

One Nation One Election Bill : പ്രിയങ്ക ഗാന്ധി, സുപ്രിയ സൂലെ...; ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് ബില്ലിനുള്ള 31 അംഗ ജെപിസിയെ പ്രഖ്യാപിച്ചു

പ്രിയങ്ക ഗാന്ധി, സുപ്രിയ സുലെ, അനുരാഗ് താക്കൂർ (Image Courtesy : PTI)

Published: 

18 Dec 2024 22:16 PM

ന്യൂ ഡൽഹി : ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് ബില്ലിനെ കുറിച്ച് പഠിക്കാനുള്ള സംയുക്ത പാർലമെൻ്ററി സമിതിയുടെ (ജെപിസി) പട്ടിക പുറത്ത് വിട്ടു. വയനാട് എംപി പ്രിയങ്ക ഗാന്ധി, എൻസിപി ശരദ് പവാർ പക്ഷത്തിൻ്റെ എംപി സുപ്രിയ സുലെ കേന്ദ്രമന്ത്രി അനുരാഗ് താക്കൂർ ഉൾപ്പെടെ 31 പേരുടെ പട്ടികയാണ് പുറത്ത് വിട്ടിരിക്കുന്നത്. 21 ലോക്സഭ എം.പിമാരും 10 രാജ്യസഭ എംപിമാരുമാണ് പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്നത്. ബി.ജെ.പി നേതാവ് പിപി ചൗധരിയാണ് സംയുക്ത പാർലമെൻ്ററി സമിതിയുടെ അധ്യക്ഷൻ.

ഇന്നലെ ഡിസംബർ 17 ചൊവ്വാഴ്ചയാണ് ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് ബിൽ കേന്ദ്ര സർക്കാർ പാർലമെൻ്റിൽ അവതരിപ്പിച്ചത്. ലോക്സഭയിൽ നിന്നുള്ള 21 അംഗ ജെപിസി പട്ടിക:

പിപി ചൗധരി, സിഎം രമേഷ്, ബാൻസുരി സ്വരാജ്, പർഷോട്ടമ്പായി രുപാല, അനുരാഗ് താക്കൂർ, വിഷ്ണു ദയാൽ റാം, ബ്രാർത്രുഹരി മഹ്താബ്, സാമബിത് പാത്ര, അനിൽ ബാലുണി, വിഷ്ണു ദത്ത ശർമ, പ്രിയങ്ക ഗാന്ധി വാദ്ര, മനീഷ് തിവാരി, സുഖ്ദിയോ ഭഗത്, ധർമേന്ദ്ര യാദവ്, കല്യാൺ ബാനർജി, ടിഎം സെൽവഗണപതി, ജിഎം ഹരീഷ് ബാലയോഗി, സുപ്രിയ സുലെ, ശ്രീകാന്ത് ഷിണ്ഡെ, ചന്ദൻ ചൗഹാൻ, ബാലാഷോറി വല്ലഭാനേനി

ഇവർക്ക് പുറമെ 10 രാജ്യസഭ അംഗങ്ങളും സംയുക്ത പാർലമെൻ്റി സമിതിയുടെ പട്ടികയിൽ ഇടം നേടും.

Updating…

Related Stories
Man Sells Land To pay Alimony : 44 വര്‍ഷത്തെ ദാമ്പത്യം അവസാനിപ്പിക്കാന്‍ ജീവനാംശമായി നല്‍കേണ്ടത് മൂന്ന് കോടി രൂപ; പണം കണ്ടെത്തിയത് സ്ഥലം വിറ്റ്‌
Mumbai Boat Accident: മുംബൈ ബോട്ടപകടം: മരിച്ചവരുടെ എണ്ണം 13 ആയി; കുടുംബത്തിന് 5 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് സർക്കാർ
Oxygen Gas Pipeline Theft : എന്‍ഐസിയുവിലെ ഓക്‌സിജൻ വിതരണ പൈപ്പ് മോഷണം പോയി; വന്‍ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്
One Nation One Election: ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്: പ്രിയങ്ക ​ഗാന്ധിയും ജെപിസിയുടെ ഭാഗമായേക്കും
Gaganyaan ISRO : ലോഞ്ച് വെഹിക്കിള്‍ അസംബ്ലി ഗഗന്‍യാന്റെ നിര്‍ണായകഘട്ടം; സ്വപ്‌നപദ്ധതിയിലേക്ക് ഒരു ചുവടുകൂടി അടുത്ത് ഐഎസ്ആര്‍ഒ
Boat Accident: മുംബൈയിൽ യാത്രക്കാരുമായി പോയ ബോട്ട് മറിഞ്ഞ് അപകടം; രക്ഷാപ്രവർത്തനം തുടരുന്നു
ഗാബയിലെ 'പ്രോഗസ് കാര്‍ഡ്'
ഈ ഭക്ഷണങ്ങൾ കഴിക്കരുത്! വയറിന് എട്ടിൻ്റെ പണി ഉറപ്പ്
ആപ്രിക്കോട്ടിന്റെ ആരോ​ഗ്യ​ഗുണങ്ങൾ അറിയാം
കൊളസ്‌ട്രോളിന്റെ അളവ് നിയന്ത്രിക്കാൻ ആപ്പിൾ പതിവാക്കാം