5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

One Nation, One Election: ഒറ്റ തെരഞ്ഞെടുപ്പ് നടപ്പാക്കാനൊരുങ്ങി കേന്ദ്രസർക്കാർ; പാർലമെന്റിൽ ബില്ലുകൾ അവതരിപ്പിക്കാൻ നീക്കം

One Nation One Election: രണ്ട് ഭരണഘടനാ ഭേദ​ഗതിയടക്കം മൂന്ന് ബില്ലുകളായിരിക്കും പാർലമെ‍ന്റിൽ അവതരിപ്പിക്കുക. ഡിസംബറിൽ നടക്കുന്ന പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിൽ ബിൽ അവതിരിപ്പിച്ചേക്കുമെന്നാണ് റിപ്പോർട്ട്.

One Nation, One Election: ഒറ്റ തെരഞ്ഞെടുപ്പ് നടപ്പാക്കാനൊരുങ്ങി കേന്ദ്രസർക്കാർ; പാർലമെന്റിൽ ബില്ലുകൾ അവതരിപ്പിക്കാൻ നീക്കം
ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് (Image Credits: TV9 Telugu)
athira-ajithkumar
Athira CA | Updated On: 30 Sep 2024 08:51 AM

ന്യൂഡൽഹി: ‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്’ പ്രാബല്യത്തിൽ വരുത്താൻ ഒരുങ്ങി കേന്ദ്ര സർക്കാർ. രണ്ട് ഭരണഘടനാ ഭേദ​ഗതിയടക്കം മൂന്ന് ബില്ലുകൾ ഉടൻ പാർലമെന്റിൽ അവതരിപ്പിക്കാനാണ് കേന്ദ്രസർക്കാർ നീക്കം. ലോക്സഭയിലേക്കും നിയമസഭയിലേക്കും ഒരേ സമയം തെരഞ്ഞെടുപ്പ് നടത്തുന്നതിനുള്ള വ്യവസ്ഥകളിലെ ഭേദഗതിയാണ് ആദ്യത്തെ ബില്ലിൽ ഉൾപ്പെടുന്നത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പുകൾ നടത്തുന്നതുമായി ബന്ധപ്പെട്ടതാണ് രണ്ടാമത്തെ ഭരണഘടന ഭേദഗതി ബിൽ. കേന്ദ്ര ഭരണ പ്രദേശങ്ങളായ പുതുച്ചേരി, ഡൽഹി, ജമ്മു- കശ്മീർ എന്നിവിടങ്ങളിലെ നിയമസഭകളിലേക്കുള്ള വ്യവസ്ഥകൾ പുതുക്കുന്നതാണ് മൂന്നാമത്തെ ബിൽ. ഇത് സാധാരണ ബില്ലായിരിക്കും. ഡിസംബറിൽ നടക്കുന്ന പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിൽ ബിൽ അവതിരിപ്പിച്ചേക്കുമെന്നാണ് റിപ്പോർട്ട്.

ലോക്സഭാ- നിയമസഭാ ഇലക്ഷൻ ഒരുമിച്ച് നടത്താനുള്ള ഭരണഘടനാ ഭേദ​ഗതി ബിൽ പാസാക്കിയെടുക്കാൻ രാജ്യത്തെ പകുതി സംസ്ഥാനങ്ങളുടെയും അനുമതി ആവശ്യമാണ്. പൊതുതെരഞ്ഞെടുപ്പ് കഴിഞ്ഞ് മൂന്ന് മാസത്തിനകം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള ഇലക്ഷൻ നടത്തണമെന്നും മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദ് അദ്ധ്യക്ഷനാ ഉന്നതതല സമിതി ശുപാർശ ചെയ്തിരുന്നു.

ലോക്‌സഭയുടെയും നിയമസഭയുടെയും കാലാവധി കഴിഞ്ഞാൽ പിരിച്ചുവിടുന്നതുമായി ബന്ധപ്പെട്ട ആർട്ടിക്കിളുകളിലും ഭേദ​ഗതി വരുത്തും. ലോക്സഭ പിരിച്ചുവിടുന്നതുമായി സംബന്ധിച്ച് ആർട്ടിക്കിൾ 82എ ഉപവകുപ്പ് (1) ചേർത്ത് ഭേദഗതി ചെയ്യും. പുതിയ ഉപവകുപ്പുകൾ ഉൾപ്പെടുത്തുന്നതും ബില്ലിലുണ്ടാകും. ആർട്ടിക്കിൾ 327-ലാണ് നിയമസഭകൾ പിരിച്ചുവിടുന്നത് സംബന്ധിച്ചുള്ള ഭേദ​ഗതി ഉണ്ടാകുക.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള രണ്ടാമത്തെ ബില്ലിന് കുറഞ്ഞത് 50 ശതമാനം നിയമസഭകളുടെ അംഗീകാരം വേണം. പുതിയ ആർട്ടിക്കിളായ 324എ ഉൾപ്പെടുത്തി ഒരേസമയം തെരഞ്ഞെടുപ്പുകൾ നടത്തുന്നതിനുള്ള വ്യവസ്ഥകളായിരിക്കും രണ്ടാമത്തെ ബില്ലിൽ ഉണ്ടായിരിക്കുക. കേന്ദ്ര- സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനുകളുമായി കൂടിയാലോചിച്ച് പൊതുവോട്ടർ പട്ടിക തയ്യാറാക്കുന്നതിനുള്ള ഭേദ​ഗതിയും ഉണ്ടാകും.

ഗവൺമെന്റ് ഓഫ് നാഷണൽ ക്യാപിറ്റൽ ടെറിട്ടറി ഓഫ് ഡൽഹി ആക്‌ട്-1991, ഗവൺമെന്റ് ഓഫ് യൂനിയൻ ടെറിട്ടറി ആക്‌ട്-1963, ജമ്മു- കശ്മീർ പുനഃസംഘടന നിയമം-2019 എന്നിവയാണ് മൂന്നാമത്തെ ബില്ലിൽ ഭേദഗതി ചെയ്യുക. ഈ ആർട്ടിക്കിളുകളിൽ ഭേദ​ഗതി വരുത്തി പുതുതായി 12 ഉപവകുപ്പുകൾ ചേർക്കാനും നിയമസഭകളുള്ള കേന്ദ്രഭരണ പ്രദേശങ്ങളുമായി ബന്ധപ്പെട്ട മൂന്ന് നിയമങ്ങൾ തിരുത്താനും ഉന്നതതല സമിതി ശുപാർശ ചെയ്തതിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പുതിയ നീക്കം.

ഭേ​ദ​ഗതി പാസാക്കിയാൽ 2029-ൽ രാജ്യം പൊതുതെരഞ്ഞെടുപ്പിന് ഒരുങ്ങും. ഇതോടെ നിയമസഭകളുടെ കാലാവധി ഒന്നു മുതൽ നാല് വരെയായി വെട്ടിക്കുറയ്ക്കേണ്ടി വരും. എൻഡിഎ സർക്കാർ കൊണ്ടുവരുന്ന ബില്ലുകൾ പരാജയപ്പെടുത്താനും പ്രതിപക്ഷത്തിന് സാധിക്കും. ലോക്‌സഭയിൽ 182 അംഗങ്ങളുടെയും രാജ്യസഭയിൽ 83 അംഗങ്ങളുടെയും പിന്തുണയുണ്ടെങ്കിലാണ് പ്രതിപക്ഷത്തിന് ബില്ലുകൾ പരാജയപ്പെടുത്താൻ സാധിക്കുക.

Latest News