5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

One Nation One Election: ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്; പാർലമെന്റിൽ ബിൽ അവതരിപ്പിക്കാനൊരുങ്ങി കേന്ദ്രം

One Nation One Election Bill: എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും പ്രതിനിധികളുമായി ജെപിസി ചർച്ച നടത്തിയ ശേഷമാകും അന്തിമ തീരുമാനമെടുക്കുക. എല്ലാ സംസ്ഥാനങ്ങളിലേയും നിയമസഭാ സ്പീക്കറുമാരേയും സൈദ്ധാന്തികരേയും ഈ ചർച്ചയുടെ ഭാ​ഗമാക്കുമെന്നും അധികൃതർ അറിയിച്ചു. കൂടാതെ സാധാരണക്കാരായ ജനങ്ങളുടെയും അഭിപ്രായം ഇക്കാര്യത്തിൽ തേടുമെന്ന് അധികൃതർ പറഞ്ഞു.

One Nation One Election: ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്; പാർലമെന്റിൽ ബിൽ അവതരിപ്പിക്കാനൊരുങ്ങി കേന്ദ്രം
Represental Image (Credits: TV9 Bharatvarsh)
neethu-vijayan
Neethu Vijayan | Published: 09 Dec 2024 23:58 PM

ന്യൂഡൽഹി: ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് (One Nation One Election) ബില്ല് പാർലമെന്റിന്റെ ശൈത്യകാല സമ്മേളനത്തിൽ തന്നെ അവതരിപ്പിക്കാനൊരുങ്ങി കേന്ദ്രസർക്കാർ. ലോക്‌സഭ, നിയമസഭ തിരഞ്ഞെടുപ്പുകൾ ഒരുമിച്ച് നടത്താനുള്ള രാംനാഥ് കോവിന്ദ് കമ്മിറ്റിയുടെ റിപ്പോർട്ടാണ് ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്. ഈ പദ്ധതി മന്ത്രിസഭ നേരത്തെ അംഗീകരിച്ചിരിന്നു. ബില്ലിൽ സമവായമുണ്ടാക്കാൻ സർക്കാർ നിലവിൽ ആ​ഗ്രഹിക്കുന്നതായും വിശദമായ ചർച്ചകൾക്കായി ജോയിന്റ് പാർലിമെന്ററി കമ്മിറ്റിക്ക് (ജെപിസി) കൈമാറിയേക്കാമെന്നുമാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും പ്രതിനിധികളുമായി ജെപിസി ചർച്ച നടത്തിയ ശേഷമാകും അന്തിമ തീരുമാനമെടുക്കുക. എല്ലാ സംസ്ഥാനങ്ങളിലേയും നിയമസഭാ സ്പീക്കറുമാരേയും സൈദ്ധാന്തികരേയും ഈ ചർച്ചയുടെ ഭാ​ഗമാക്കുമെന്നും അധികൃതർ അറിയിച്ചു. കൂടാതെ സാധാരണക്കാരായ ജനങ്ങളുടെയും അഭിപ്രായം ഇക്കാര്യത്തിൽ തേടുമെന്ന് അധികൃതർ പറഞ്ഞു. ജനങ്ങളുടെ അഭിപ്രായത്തിന് തന്നെയാണ് മുൻ​ഗണനയെന്നും മറ്റ് കാര്യങ്ങൾ പിന്നീട് ചർച്ചചെയ്യാനുമാണ് ആലോചനയെന്നും വൃത്തങ്ങൾ അറിയിച്ചു.

എന്നാൽ, കുറഞ്ഞത് ആറ് ഭരണഘടനാ ഭേദ​ഗതികളിലൂടെയെങ്കിലും മാത്രമെ ഈ ബിൽ നടപ്പാക്കാൻ സാധിക്കുകയുള്ളൂ. പാർലമെൻ്റിൽ ബിൽ പാസാകണമെങ്കിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷം എന്ന കടമ്പ കടന്നുകിട്ടുകയും വേണം. നവംബർ 25-ന് ആരംഭിച്ച പാർലമെന്റ് ശൈത്യകാല സമ്മേളനം ഡിസംബർ 20-ന് അവസാനിക്കാനിരിക്കെയാണ് കേന്ദ്രത്തിൻ്റെ പുതിയ നീക്കം.

62 പാർട്ടികളോട് അഭിപ്രായം തേടിയാണ് രാജ്നാഥ് സിങ്ങ് സമിതി റിപ്പോർട്ട് സമർപ്പിച്ചത്. അതിൽ ബിജെപി ഉൾപ്പെടെ 32 പാർട്ടികൾ അനുകൂലിക്കുകയും കോൺഗ്രസ് ഉൾപ്പെടെ 15 പാർട്ടികൾ ഈ പദ്ധതിയോട് വിയോജിക്കുകയും ചെയ്തതായാണ് റിപ്പോർട്ട്. 2015 ൽ ഐഡിഎഫ്സി ഇൻസ്റ്റിറ്റ്യൂട്ട് ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് എന്നതിൽ പഠനം നടത്തുകയും ചെയ്തിരുന്നു.

‌2029 ൽ തിരഞ്ഞെടുപ്പ് നടക്കണമെങ്കിൽ അതിന് ഇടയിൽ തിരഞ്ഞെടുപ്പ് നടക്കുന്ന സർക്കാരുകളുടെ നിയമസഭാ കാലാവധികൾ വെട്ടിക്കുറച്ചാൽ മാത്രമേ ഈ പദ്ധതി രാജ്യത്ത് നടപ്പാക്കാൻ സാധിക്കുകയുള്ളൂ. കേരളം ഉൾപ്പെടെ ബംഗാൾ, തമിഴ്നാട്, അസം, പുതുച്ചേരി എന്നീ സംസ്ഥാനങ്ങളുടെ നിയമസഭാ കാലാവധി മൂന്ന് വർഷമാക്കി ചുരുക്കേണ്ടി വരും.