Lok Sabha Election Result 2024: ആദ്യമെണ്ണുക തപാല്‍വോട്ടുകള്‍; വോട്ടെണ്ണല്‍ അല്‍പസമയത്തിനകം
Lok Sabha Election Result 2024 Today: 64.2 കോടി ആളുകളാണ് ഈ 2024ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തിയത്. യൂറോപ്യന്‍ യൂണിയനില്‍പ്പെട്ട 27 രാജ്യങ്ങളിലെ വോട്ടര്‍മാരേക്കാള്‍ കൂടുതലാണ് ഈ സഖ്യ എന്നതാണ് ശ്രദ്ധേയം.
തിരുവനന്തപുരം: വോട്ടെണ്ണാന്‍ മണിക്കൂറുകള്‍ മാത്രമാണ് ബാക്കിയുള്ളത്. വോട്ടെണ്ണല്‍ ആരംഭിക്കുമ്പോള്‍ ആദ്യത്തെ അരമണിക്കൂര്‍ തപാല്‍ വോട്ടുകളായിരിക്കും എണ്ണുക. അതിന് അരമണിക്കൂറിന് ശേഷമായിരിക്കും വോട്ടിങ് യന്ത്രത്തിലേക്ക് കടക്കുക. ആദ്യം തപാല്‍ വോട്ടുകള്‍ എണ്ണണ്ണം എന്ന നിയമം കൊണ്ടുവരുന്ന സമയത്ത് വോട്ടുകളുടെ സഖ്യ വളരെ കുറവായിരുന്നു. എന്നാല്‍ ഇപ്പോള്‍ തപാല്‍വോട്ടുകളുടെ എണ്ണം വര്‍ധിച്ചുവെന്ന് ഇലക്ഷന്‍ കമ്മീഷണര്‍ തന്നെ പറഞ്ഞിരുന്നു.
64.2 കോടി ആളുകളാണ് ഈ 2024ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തിയത്. യൂറോപ്യന്‍ യൂണിയനില്‍പ്പെട്ട 27 രാജ്യങ്ങളിലെ വോട്ടര്‍മാരേക്കാള്‍ കൂടുതലാണ് ഈ സഖ്യ എന്നതാണ് ശ്രദ്ധേയം. ആകെ വോട്ട് രേഖപ്പെടുത്തിയവരില്‍ 31.2 കോടിപേര്‍ സ്ത്രീകളാണ്.
96.8 കോടി വോട്ടര്‍മാരായിരുന്നു ഇത്തവണ രാജ്യത്താകെ ഉണ്ടായിരുന്നത്. 64.2 കോടി ആളുകള്‍ മാത്രമാണ് ഇതില് വോട്ടുരേഖപ്പെടുത്തിയത്. 32.6 കോടി വോട്ടര്‍മാര്‍ വോട്ട് രേഖപ്പെടുത്തിയിട്ടില്ല. ഇതില്‍ 15.9 ആളുകള്‍ സ്ത്രീ വോട്ടര്‍മാരാണ്. അങ്ങനെയാണെങ്കില്‍ രാജ്യത്തെ ആകെ 47.1 കോടി സ്ത്രീ വോട്ടര്‍മാരാണ് രാജ്യത്താകെ ഉള്ളത്. 39 ബൂത്തുകളിലാണ് റീപോളിങ് വേണ്ടിവന്നത്. എന്നാല്‍ 2019ല്‍ 540 ബൂത്തുകളിലാണ് റീപോള്‍ നടന്നത്.
രാവിലെ എട്ട് മണി മുതലാണ് വോട്ടെണ്ണല്‍ ആരംഭിക്കുന്നത്. പോസ്റ്റല്‍ ബാലറ്റ് വോട്ടുകള്‍ എണ്ണി അരമണിക്കൂറിന് ശേഷമായിരിക്കും വോട്ടിങ് യന്ത്രത്തിലെ വോട്ടുകള്‍ എണ്ണി തുടങ്ങുക. പത്തരലക്ഷം കേന്ദ്രങ്ങളിലാണ് വോട്ടെണ്ണല്‍ നടക്കുന്നത്. രാവിലെ ഒമ്പത് മണിയോടെ ആദ്യഫല സൂചനകള്‍ വന്ന് തുടങ്ങും. 12 മണിയോടെ ജനവിധിയുടെ ഏകദേശ രൂപം വ്യക്തമാകും.
എതിര്‍ സ്ഥാനാര്‍ഥി ഇല്ലാതെ ബിജെപിയുടെ മുകേഷ് കുമാര്‍ ദലാള്‍ ജയിച്ച സൂറത്ത് ഒഴികെയുള്ള 542 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടന്നിരുന്നത്. ഏഴ് ഘട്ടങ്ങളിലായി ഒന്നര മാസം നീണ്ട് നിന്ന രാജ്യത്തെ പൊതുതെരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പ് പൂര്‍ത്തിയായത് ജൂണ്‍ ഒന്നിന് ആയിരുന്നു.