Nurse Sabina : ദുരന്തമുഖത്ത് ജീവൻ പണയം വെച്ചുള്ള രക്ഷപ്രവർത്തനം; നഴ്സ് സബീനയ്ക്ക് ആദരവുമായി തമിഴ്നാട് സർക്കാർ
Nurse Sabina Tamil Nadu Kalpana Chawla Award : മുണ്ടക്കൈയിലെ രക്ഷപ്രവർത്തനത്തിനായി താൽക്കാലിക വടത്തിൽ തൂങ്ങി മറുകരയിലെത്തിയാണ് സബീന പരിക്കേറ്റവരെ പരിചരിച്ചത്. തമിഴ്നാട് നിലഗിരി സ്വദേശിനിയാണ് സബീന.
ചെന്നൈ : വയനാട് ദുരന്തമുഖത്ത് (Wayanad Landslide) കാണിച്ച ആത്മധൈര്യത്തിന് നഴ്സ് സബീനയ്ക്ക് (Nurse Sabina) തമിഴ്നാട് സർക്കാരിൻ്റെ ആദരം. തമിഴ്നാട് സർക്കാർ ധീരതയ്ക്കുള്ള നൽകുന്ന കൽപന ചൗള പുരസ്കാരം നൽകിയാണ് സബീനയെ ആദരിച്ചത്. ഇന്ന് ഓഗസ്റ്റ് 15-ാം തീയതി ചെന്നൈയിൽ വെച്ച് നടന്ന് തമിഴ്നാട് സർക്കാരിൻ്റെ സ്വാതന്ത്ര്യദിനാഘോഷവേളയിൽ സബീനയെ മുഖ്യമന്ത്രി എം കെ സ്റ്റാലിൻ ആദിരിച്ചു. തമിഴ്നാട് നിലഗിരി സ്വദേശിന സബീന ഗൂഡല്ലൂരിലെ ശിഹാബ് തങ്ങൾ സെൻ്റർ ഫോർ ഹ്യൂമാനിറ്റി (എസ്ടിഎസ്എച്ച്) ഹെൽത്ത് സെൻ്ററിലെ നഴ്സാണ്.
വയനാട്ടിൽ ഉരുൾപ്പെട്ടലുണ്ടായ സമയത്ത് എസ്ടിഎസ്എച്ച് വാളണ്ടിയർക്കൊപ്പമാണ് സബീന എത്തുന്നത്. മഴവെള്ള പാച്ചലിൽ മുണ്ടക്കൈ ഭാഗം ഒറ്റപ്പെട്ട നിലയിൽ നിൽക്കുമ്പോൾ മറുകരയിലേക്ക് താൽക്കാലിക വടത്തിൽ തൂങ്ങിയെത്തിയാണ് സബീന പരിചരണം നൽകിയത്. മറുകരയിലേക്ക് പോകാൻ പുരുഷന്‍മാരായ നഴ്സുമാർ ഇല്ലാതെ വന്നപ്പോഴാണ് വടത്തിൽ തുങ്ങി പോകാൻ മുന്നോട്ട് വന്നത്.
ALSO READ : Wayanad Landslides : വയനാട് ദുരന്തം; മരിച്ചവരുടെ കുടുംബത്തിന് ആറ് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് സർക്കാർ
മെഡിക്കൽ കിറ്റ് കൈയ്യിൽ കരുതിയാണ് സബീന മറുകരയിൽ വടത്തിൽ തൂങ്ങിയെത്തിയത്. റിപ്പോർട്ടുകൾ പ്രകാരം മറുകരയിലെത്തിയ സബീന 35 ഓളം പേർക്ക് പ്രാഥമിക ശുശ്രൂഷ നൽകി. സബീനയുടെ ആത്മധൈര്യം വാർത്തയാകുകകയും പിന്നാലെയാണ് തമിഴ്നാട് സർക്കാർ കൽപന ചൗള പുരസ്കാരം നൽകി ആദരിക്കാൻ രംഗത്തെത്തിയത്.